കെപ്പ രക്ഷകനായ മത്സരത്തിൽ 1998 നു ശേഷം ചെൽസീക്കു ആദ്യ സൂപ്പർകപ്പ് കിരീടം. ബെൽഫാസ്റ്റിൽ 1-1 സമനിലയിൽ പിരിഞ്ഞ നിശ്ചിത സമയത്തിന് ശേഷം പെനാൽറ്റി ഷൂട്ട് ഔട്ടിൽ ആയിരുന്നു ചെൽസിയുടെ വിജയം.
ആദ്യ പകുതിയുടെ 27ആം മിനുട്ടിൽ തന്നെ വിയ്യാറയൽ പ്രതിരോധം മറികടന്നു മുന്നേറിയ കൈ ഹവെട്സ് നൽകിയ ക്രോസ് മനോഹരമായ ഒരു ഫിനിഷിലൂടെ വലയിലെത്തിച്ചു മുൻ അയാക്സ് താരം ഹക്കിം സീയെച് ചെൽസിക്ക് ലീഡ് നേടികൊടുത്തിരുന്നു.

ചെൽസിയുടെ മിന്നും പ്രകടങ്ങൾ ആയിരുന്നു അതുവരെ ബെൽഫാസ്റ്റിന്റെ ചാലക ശക്തി എങ്കിലും പിന്നിയിട് ഉനൈ ഏംരിയുടെ ചുണക്കുട്ടികൾ പതിയെ ചെൽസി ഗോൾമുഖത്തു ഭീതിജനകമായ മുന്നേറ്റങ്ങൾ സൃഷ്ട്ടിച്ചു കൊണ്ടിരുന്നു. ആൽബർട്ടോ മെറോനോയും, ജെറാർഡ് മൊറേനോയും എടുത്ത അതുഗ്രൻ ഷോട്ടുകൾ ചെൽസി ഗോളി മെൻഡിയെ മറികടന്നെങ്കിലും ഗോൾ പോസ്റ്റ് വില്ലനായി.
രണ്ടാം പകുതിയിൽ ഡിയ നൽകിയ അസ്സിസ്റ്റിൽ നിന്നും വിയ്യാറൽ ആരാധകർക്ക് പ്രതീക്ഷ നൽകി ജെറാർഡ് മൊറേനോ സമനില നേടി കൊടുത്തു.ഇരു ടീമുകളും ഗോൾ അവസരങ്ങൾ സൃഷ്ട്ടിച്ചു മുന്നേറിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.

നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനില പാലിച്ച മത്സരത്തിൽ അവസാന മിനിറ്റുകളിൽ പെനാൽറ്റികൾക്കായി മാത്രം കൊണ്ടുവന്ന കെപ അക്ഷരാർഥത്തിൽ ചെൽസി രക്ഷകൻ ആകുക ആയിരുന്നു. തോമസ് ട്യുചേലിന്റെ ചാണക്യ തന്ദ്രം അവിടെ വിജയം കാണുക ആയിരുന്നു.
കഴിഞ്ഞ രണ്ടു സീസണുകളിലായി വിമർശന ശരങ്ങൾ ഒരുപാടു ഏൽക്കേണ്ടി വന്ന കെപ്പ ഇന്നിവിടെ ചെൽസിയുടെ രക്ഷക വേഷം അണിയുക ആയിരുന്നു. കൈ ഹാവേർട്സ് എടുത്ത ആദ്യ പെനാൽറ്റി ഷോട്ട് തടഞ്ഞു വിയ്യാറൽ തങ്ങൾക്ക് അനുകൂലമാക്കിയ മത്സരം ആണ് മണ്ഡി, ആൽബിയോൾ എന്നിവരുടെ ഷോട്ടുകൾ തടഞ്ഞു കെപ്പ ചെൽസിക്ക് അനുകൂല മാക്കിയത്.