in

ഇഷ്ട താരത്തിൻറെ ആരാധകനിൽ നിന്നും ഒരു ക്ലബ്ബിൻറെ മാർഗദീപമായി വളർന്ന മലയാളിയുടെ കഥ

Luca

❝ 2000 യൂറോ കപ്പിൽ ഇറ്റാലിയൻ ഫുട്ബോൾ ടീമിന്റെ കളി കണ്ടിട്ട് ഇറ്റാലിയൻ ഫുട്ബോൾ ടീമിനെ ഇഷ്ടപ്പെട്ടത് കൊണ്ട് ഫുട്ബോളിലേക്ക് കടന്ന് വന്നു ഇന്നിപ്പോൾ ഇന്ത്യൻ ഫുട്‌ബോളിലെ അറിയപ്പെടുന്ന ലൂക്ക സോക്കർ ക്ലബ്ബിന്റെ ഫൗണ്ടറും നിറ സാനിദ്യവും ആണ് നവാസ്ക്ക.

ഇറ്റലിയുടെ ഇതിഹാസ ഫുട്ബോൾ താരം ലൂക്കാ ടോണിയുടെ ഒരു വലിയ ആരാധകനായിരുന്നു .ആരാധന കൂടിയപ്പോൾതന്റെ പ്രിയ താരത്തിന്റെ പേരുകൂടെ ഒപ്പം ചേർത്തു ഇന്നിപ്പോൾ ലൂക്ക നവാസ് എന്ന പേരിൽ അറിയപ്പെടുന്നു.

കാലം കുറച്ചു പിറകോട്ട് പോവാം….
പ്ലസ് ടു പഠന കാലത്ത് ആണ് ചെറിയ ലോക്കൽ ടൂർണമെന്റ്കൾ സ്കൂൾ ടീമിന് വേണ്ടിയും സ്കൂൾ കോച്ച് ആയിരുന്ന അജ്മൽ മാഷിന്റെ കീഴിൽ ചെറിയ സെവൻസ് മാച്ചുകൾ കളിക്കാൻ തുടങ്ങിയത്.

Luca

ജി വി എച് എസ് തലയൂരാ സ്കൂളിൽ ആയിരുന്നു പഠനം .അവിടെ അജ്മൽ മാഷിന്റെ കീഴിൽ myc അറിബ്രക്ക് വേണ്ടി ലീഗ് കളിക്കാൻ അവസരം കിട്ടി അത് കൂടാതെ പല സെവൻസ് കളും കളിച്ചു. തന്റെ എക്സ്പീരിയൻസ് വെച്ച് എറണാകുളം MA കോളേജ്ൽ ഡിഗ്രി പഠനത്തിന് ചേർന്നു. കോളേജിലെ രാജു സാർന്റെ കീഴിൽ പരിശീലനം ലഭിച്ചു. അവിടെ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സംസ്ഥാന യൂത്ത് ചാമ്പ്യൻഷിപ്പിൽ ഇടുക്കിക്ക് വേണ്ടി കളിക്കാൻ കഴിഞ്ഞു .ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്‌സ് ആകാനും കഴിഞ്ഞു.

പിറ്റേ വർഷം പയ്യന്നൂർ കോളേജ് കേരള സ്പോർട്സ് കൌൺസിൽന്റെ കീഴിൽ ഉള്ള ഹോസ്റ്റലിലേക്ക് മാറി. അവിടെ രണ്ട് പ്രാവിശ്യം കണ്ണൂർ യൂണിവേഴ്സിറ്റിക്ക് വേണ്ടി കളിച്ചിട്ടുണ്ട് അത് പോലെ കണ്ണൂർ ജില്ലാ ടീമിന് വേണ്ടി മലപ്പുറത്ത്‌ കോട്ടപ്പടി ഗ്രൗൻഡിൽ വെച്ച് സീനിയർ ചാംപ്യൻഷിപ് കളിച്ചു. പയ്യനൂർ കോളേജ് ക്യാപ്റ്റൻ ആയിരുന്നു.

പിപിന്നീട് ചെറിയ ക്ലബ്ബുകളിലും. കെ ർ യെസ് കോഴിക്കോട്ന് വേണ്ടി സ്ഥിരമായി സെവൻസ് മൈദാനങ്ങളിൽ കളത്തിലിറങ്ങി. പിന്നെ അവസാനമായി അൽ ശബാബ് തൃപ്പനച്ചിയിലേക്ക് കൂട് മാറി. അതിന് ശേഷം പ്രൊഫഷണൽ ഫുട്ബാളിലേക്ക് ഒരു ശ്രമം നടത്തിയത് ഹൈദരാബാദ് ഉള്ള ഫത്തേഹ് ഹൈദരാബാദ് ലേക്കാണ് അവിടെ സൈൻ ചെയ്ത് ഏകദേശം രണ്ട് മാസത്തോളം ടീമിന്റെ കൂടെ കളിച് കൊണ്ടിരിക്കുന്ന സമയത്ത് ഫിനാൻഷ്യൽ പ്രോബ്ലം കാരണം നാട്ടിലേക്ക് മടങ്ങി. പിന്നീട് കല്യാണം എന്ന സുദിവിശേഷം വന്നപ്പോൾ കളിക്കുന്നതിൽ നിന്നും കുറച്ച് മാറി പരിശീലക വേഷം അണിഞ്ഞു.

അങ്ങനെ EMEA കോളേജ് ന്റെ താൽക്കാലിക പരിശീലകനായി രണ്ട് വർഷം പ്രവർത്തനം നടത്തി പിന്നീട് MIC അത്താണിക്കൽ കോളേജ് ടീമിന്റെ പരിശീലകനായി .


അതിന് ശേഷം mic അത്താണിക്കൽ ഫുട്ബോൾ ടീമിന്റെ ദിനങ്ങൾ ആയിരുന്നു ആദ്യമായി അവർ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്റർസോൺൽ പ്രവേശിച്ചു. ഇതിന് ഇടയിൽ തന്റെ ഏറ്റവും വലിയ സ്വപ്നം ആയ ഒരു പ്രൊഫഷണൽ ക്ലബ് എന്നതിലേക്ക് ഉള്ള ആദ്യ ചവിട്ട് പടി എന്നോണം തന്റെ ഇഷ്ട താരം ആയ ഇറ്റാലിയൻ പ്ലയെർ ലൂക്ക ടോണിയുടെ പേരിൽ ഒരു ഫുട്ബോൾ അക്കാദമി തുടങ്ങി. 2 വർഷങ്ങൾക്കിപ്പുറം ഒരു പ്രൊഫഷണൽ ക്ലബ്‌ എന്നരീതിയിലേക്ക് ക്ലബ്‌ നെ ഉയർത്തി ആ വർഷം തന്നെ കേരള പ്രീമിയർ ലീഗ്ൽ കളിക്കുകയും ഗ്രൂപ്പിൽ ശക്തരായ ഗോകുലം കേരള യെ ഹോം ഗ്രൗണ്ടിൽ പരാജയപ്പെടുത്തുകയും കേരള ബ്ലാസ്റ്റേഴ്‌സ് നെതിരെ സമനില പിടിക്കുകയും ചെയ്തു. ഗ്രൂപ്പിൽ 3 ആമതായി ഗോകുലം കേരള ക്കും കേരള ബ്ലാസ്റ്റേഴ്‌സ് നും പിറകിൽ ഫിനിഷ് ചെയ്തത്.

ഡ്യൂറൻഡ് കപ്പ് ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു ബ്ലാസ്റ്റേഴ്സും ബാംഗ്ലൂരുവും ഒരു ഗ്രൂപ്പിൽ

മെസ്സിയും നെയ്മറും ഇല്ലാതെ എംബപ്പേ കണ്ടം ഉഴുതു മറിച്ചു