ഇന്ത്യൻ പ്രീമിയർ ലീഗിലെ ഓരോ ടീമുകളുടെയും റിസർവ് ബഞ്ച് എടുത്തുനോക്കിയാൽ അതിൽ നിരവധി പ്രതിഭാധനരായ താരങ്ങളെ കാണാം. പക്ഷെ പലപ്പോഴും അവർക്കൊന്നും ഒരിക്കലും ആദ്യ ഇലവനിൽ ഇടം കിട്ടാറില്ല. ഒരൊറ്റ കളിയിൽ പോലും അവസരം നൽകാതെ കാത്തു വെച്ച ശേഷം റിലീസ് ചെയ്യുമ്പോൾ മറ്റേതെങ്കിലും ടീമിൽ അവർ എത്തിക്കഴിഞ്ഞ ശേഷം നടത്തുന്ന അത്ഭുതകരമായ പ്രകടനങ്ങൾ കണ്ടു റിസർവ് ബഞ്ചിൽ ഇരുത്തിയ ടീമുകൾ അമ്പരന്നു മൂക്കത്ത് വിരൽ വയ്ക്കുന്നത് ഇന്ത്യൻ പ്രീമിയർ ലീഗിലെ സ്ഥിരം കാഴ്ചകളിൽ ഒന്നാണ്.
അങ്ങനെ IPL ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബഞ്ചിൽ ഇരുത്തിയ സൂപ്പർ താരങ്ങൾ ആരൊക്കെയാണെന്നു നോക്കാം.
സഞ്ജു സാംസൺ
സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ആരാധക പിന്തുണയുള്ള ഇന്ത്യൻ താരങ്ങളിലൊരാളാണ് മലയാളി താരമായ സഞ്ജു സാംസൺ. ഐപിഎല്ലിലെ ആദ്യ ടൂർണമെന്റിൽ തന്നെ മികച്ച യുവ താരത്തിന് ഉള്ള എമർജിങ് പ്ലെയർ പുരസ്കാരം നേടിയ താരം കൂടിയായിരുന്നു സഞ്ജു സാംസൺ.

സഞ്ജു രാജസ്ഥാൻ റോയൽസിൽ എത്തുന്നതിനു മുമ്പ് ഒരു സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്നു എന്നാൽ ഒരിക്കൽപോലും അദ്ദേഹത്തിനെ അവർ കളിപ്പിച്ചിരുന്നില്ല. തൊട്ടടുത്ത വർഷം സഞ്ജു രാജസ്ഥാൻ റോയൽസിലേക്ക് കൂടു മാറി അവിടെ അദ്ദേഹത്തിൻറെ കരിയർ ആകെ മാറി. പിന്നീട് രാജസ്ഥാന്റെ പോസ്റ്റർ ബോയിയായി സഞ്ജു സാംസൺ മാറി, പിന്നീടുള്ള കാലം മുഴുവൻ രാജസ്ഥാന്റെ പതാക വാഹകനായ സഞ്ജുവാണ് ഇന്ന് അവരുടെ നായകനും.
മുഹമ്മദ് ഷമി
മുഹമ്മദ്ഷമീയും മുൻപ് കൊൽക്കത്തയുടെ താരം തന്നെയായിരുന്നു. 2012 ലായിരുന്നു മുഹമ്മദ് ഷമീ കൊൽക്കത്തയിലെത്തിയത്. കൊൽക്കത്ത അദ്ദേഹത്തിന് കളിക്കാൻ അവസരങ്ങൾ നൽകിയിരുന്നു കേവലം ഒരു വിക്കറ്റ് മാത്രമാണ് അന്ന് ഷമിക്ക് നേടാനായത്.

ഷമിയിലെ പ്രതിഭയെ തേച്ചുമിനുക്കി എടുക്കുന്നതിൽ കൊൽക്കത്ത പരാജയപ്പെടുകയായിരുന്നു. 2014 അവർ ഷമീയെ റിലീസ് ചെയ്തു പിന്നീട് ഡൽഹി ഡെയർഡെവിൾസിലേക്ക് എത്തിയത് ഷമിയുടെ കരിയറിലെ വഴിത്തിരിവായിരുന്നു. അവിടെനിന്നും മെച്ചപ്പെട്ട മാർഗനിർദേശങ്ങൾ ലഭിച്ചു തുടങ്ങിയ ഷമിയുടെകരിയർ പിന്നീട് വെള്ളിവെളിച്ചത്തിലേക്ക് എത്തുകയായിരുന്നു .
മൊയസ് ഹെന്ററിക്കസ്
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും ഓളം ഉണ്ടാക്കിയ ഓസ്ട്രേലിയൻ താരങ്ങളിലൊരാളാണ് മൊയസ് ഹെന്ററിക്കസ് ആദ്യം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്നു അദ്ദേഹവും. 2009 അദ്ദേഹത്തിൻറെ ആദ്യ സീസൺ കേവലം നാലു കളികളിൽ നിന്നും രണ്ടു വിക്കറ്റും 38 റൺസും മാത്രമായിരുന്നു അദ്ദേഹത്തിന് നേടാൻ കഴിഞ്ഞത്.

തൊട്ടടുത്ത വർഷം തന്നെ മനോജ് തിവാരിക്ക് വേണ്ടി അദേഹത്തെ അവർ ഡൽഹിക്ക് കൈമാറി. പിന്നീട് കളിച്ച ക്ലബ്ബുകളിൽ എല്ലാം മിന്നിത്തിളങ്ങാൻ ഈ ഓസ്ട്രേലിയൻ താരത്തിന് കഴിഞ്ഞിരുന്നു