in

ചെകുത്താൻ കോട്ടക്ക് വല വിരിക്കാൻ ഒരു ചിലന്തി മനുഷ്യനെ ഫെർഗി പാലൂട്ടി വളർത്താൻ തുടങ്ങിയിട്ട് ഇന്നൊരു ദശകമാകുന്നു

Fergi De Gea

കുപ്പയിൽ നിന്ന് മാണിക്യങ്ങളെ കണ്ടെത്തി രാകി മിനുക്കി തിളക്കമുള്ളതാക്കി മാറ്റി ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നതിന് പേരുകേട്ട മാന്ത്രികൻ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന വികാരം നെഞ്ചിലേറ്റിയവരുടെ എക്കാലത്തെയും മികച്ച, ഇതിഹാസപുരുഷനായ അവരുടെ സർ അലക്സ് ഫെർഗൂസൺ.

ഫെർഗിയുടെ സുവർണ കാലത്തെ ചെകുത്താൻ കൂട്ടത്തിൽ കളിച്ചു വളർന്നവരായിരുന്നു ക്രിസ്ത്യാനോ റൊണാൾഡോ മുതലുള്ള താരങ്ങൾ. ക്രിസ്ത്യാനോ റൊണാൾഡോ തന്നെ പലതവണ പറഞ്ഞിട്ടുണ്ട് എന്റെ ഫുട്ബോൾ ഫാദർ എന്നത് സർ അലക്സ് ഫെർഗൂസൺ മാത്രമാണ് എന്ന്.

എതിർ ടീം എത്ര ഗോളിന് മുന്നിൽ ആണെങ്കിലും അലക്സ് ഫെർഗൂസൺ തന്റെ വാച്ചിലേക്ക് നോക്കി സമചിത്തതയോടെ നിൽക്കുകയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഉറപ്പാണ് ചെകുത്താൻമാർ പിന്നിൽ നിന്നും തിരിച്ചു വരുക തന്നെ ചെയ്യും. അത് അയാൾ അയാളുടെ ആരാധകരിൽ ഉണ്ടാക്കിയെടുത്ത വിശ്വാസമായിരുന്നു.

എതിരാളികളെ വിജയം മോഹിപ്പിച്ചു മുന്നിൽ നിർത്തിയ ശേഷം പിന്നിൽനിന്നും കുതിച്ചുകയറുന്ന, എതിരാളികളുടെ കഴുത്തറുത്ത് ചോര കുടിക്കുന്ന ചെകുത്താന്മാർ ഒരുകാലത്ത് ലോക ഫുട്ബോളിനെ വിറപ്പിച്ച വരായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഫെർഗിയുടെ വസന്തകാലത്ത് ടീമിലെത്തിയവരെല്ലാം പിന്നീട് ഇതിഹാസങ്ങൾ ആയി വളർന്നു വന്നവരാണ്. ആ തലമുറയിൽ ഇന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇലവനിൽ ശേഷിക്കുന്ന ഒരു താരമാണ് സ്പാനിഷ് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ.

ലോകം സ്പാനിഷ് സ്പൈഡർമാൻ എന്നു വാഴ്ത്തുന്ന ചിലന്തി മനുഷ്യനെ ചെകുത്താൻ കോട്ടയുടെ കാവൽക്കാനാക്കാൻ അവരുടെ മാന്ത്രികനായ, എല്ലാമെല്ലാമായ ദ്രോണാചാര്യർ അലക്സ് ഫെർഗൂസൻ പാലൂട്ടി വളർത്താൻ തുടങ്ങിയിട്ട് ഇന്ന് പത്ത് വർഷം തികയുന്നു.

കൊൽക്കത്ത ബെഞ്ചിൽ ഇരുത്തിയ സൂപ്പർ താരങ്ങൾ.

പൂജാരയുടെ പകരക്കാൻ ഈ മൂന്നു പേരിൽനിന്നും, ഒരാൾ വെരി വെരി സ്‌പെഷ്യൽ സർപ്രൈസ് താരം