ആവേശം ക്ലബ്ബിനുവേണ്ടി ഹാരിസ് മരത്തംകോട് റിപ്പോർട്ട് ചെയ്യുന്നു, ഐപിഎല്‍ ബാക്കി ഉള്ള മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ പണ്ടെ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണിയും എന്നതാണ് രാജസ്ഥാന് റോയല്‍സിന്റെ അവസ്ഥ…
വലിയ വിലക്ക് വിളിച്ചെടുത്ത ബെന്‍ സ്റ്റോക്ക്സ് മൈന്റ് ഫ്രഷ് ആവാനായി ദീര്‍ഘകാലത്തേക്ക് എല്ലാ ക്രിക്കറ്റില്‍ നിന്നും മാറി നില്ക്കാന് തീരുമാനിച്ചതോടെ പകുതി നടു ഒടിഞ്ഞിരിക്കയാണ് സഞ്ജുവും കൂട്ടരും..
കൂടാതെ ജോഫ്ര ആര്‍ച്ചറുടെ പരിക്കും കൂടി ആയപ്പോള്‍ ബൗളിങ് ഡിപ്പാര്‍ട്ട്മെന്റും തളര്‍ന്നു..
എങ്കിലും സഞ്ജുവിനൊപ്പം ടീമിനെ ചുമലിലേറ്റാന്‍ അവനുണ്ടെന്ന ഒരു ധൈര്യം ആയിരുന്നു എല്ലാ രാജസ്ഥാന് റോയല്‍സ് പ്രേമികള്‍ക്കും…
- ചരിത്രങ്ങള്‍ ആവര്‍ത്തിക്കാനുള്ളതല്ല.. പുതിയ ചരിത്രങ്ങള്‍ എഴുതി ചേര്‍ക്കാനുള്ളതാണ്
- സഞ്ജു സ്വന്തം പ്രതിഭയോട് നീതി പുലർത്താത്തവൻ, ഇനിയും പ്രാദേശിക വികാരം ആളിക്കത്തി ക്കരുത്
- കൊൽക്കത്ത ബെഞ്ചിൽ ഇരുത്തിയ സൂപ്പർ താരങ്ങൾ.
എന്നാല്‍ ആ താരവും ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നു എന്ന വാര്‍ത്ത ആണ് ഇപ്പോള്‍ കേള്‍ക്കുന്നത്…
തനിക്ക് ആ സമയത്ത് പിറക്കാന്‍ പോകുന്ന കുട്ടിക്ക് തന്റെ സാമിപ്യം അത്ര മനോഹരമായിരിക്കും എന്നതാണ് മലയാളികളുടെ ജോസൂട്ടനായ ജോസ് ബട്ട്ലര്‍ തീരുമാനിച്ചിരിക്കുന്നത്..
ഇംഗ്ലണ്ട് കളിക്കാരും ഇന്ത്യന്‍ യുവതാരങ്ങളും ചേര്‍ന്ന ആ ഫോര്‍മുല ആണ് ഇതോടെ തകരുന്നത്.. ലിവിങ്സ്റ്റണ് മാത്രമാണ് കളിക്കും എന്ന് രാജസ്ഥാനെ അറിയിച്ചിട്ടുള്ളത്…
സഞ്ജു തന്റെ കളിയില്‍ വരുത്തിയ ചിലമാറ്റങ്ങളിലൂടെ ഈ സീസണില്‍ മികച്ചപ്രകടനം കാത്തിരിക്കുന്ന രാജസ്ഥാനെ സംബന്ധിച്ച് അത്ര ശുഭകരമല്ല ബട്ട്ലറിന്റെ ഈ പിന്മാറ്റം…