ലോക ഫുട്ബോളിനെ അമ്പരപ്പിക്കുന്ന വമ്പൻ സൈനിങ്ങുകൾ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജർമൻ നടത്തുന്നുണ്ടെങ്കിലും ട്രാൻസ്ഫർ വിപണിയിൽ എക്കാലത്തെയും ഫേവറേറ്റുകൾ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് ആണെന്ന കാര്യത്തിൽ ആർക്കും യാതൊരു സംശയവുമില്ല.
അവരുടെ പ്രസിഡണ്ട് ആയ ഫ്ലോറന്റീനോ പെരസ് എന്ന തന്ത്രശാലിയോളം ട്രാൻസ്ഫർ വിപണിയിൽ ഒരാളുടെയും കരങ്ങൾക്ക് ശക്തി വരില്ല. കച്ചവടം കണ്ടും കൊണ്ടും തഴക്കവും പഴക്കവും വന്ന ഒരു യഥാർത്ഥ ബിസിനസ്മാൻ ആണ് പാപ്പാ പെരസ്.
കളിച്ചു മുതലാക്കാൻ താരങ്ങൾക്ക് കഴിഞ്ഞില്ലെങ്കിലും അവരുടെ ഗ്ലാമർ വിറ്റുപോലും ക്ലബ്ബിന് ലാഭമുണ്ടാക്കുന്നതിന് അദ്ദേഹം മിടുക്കനാണ്. മെസ്സി പാരിസ് സെൻറ് ജർമനിലേക്ക് പോയാൽ ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കാൻ പോകുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് എന്നിരുന്നാലും, അതിൻറെ ലാഭം കൈപ്പറ്റുവാൻ തന്നെ അദ്ദേഹം പരമാവധി ശ്രമിക്കും എന്ന് ഉറപ്പാണ്.
മെസ്സി പാരീസിൽ എത്തിയാൽ അവിടെ ഏറ്റവും കൂടുതൽ സ്ഥാനഭ്രംശം ഉണ്ടാവാൻ സാധ്യത അവരുടെ യുവതാരമായ കെയ്‌ലിൻ എംബപ്പേക്ക് തന്നെയാണ്. ദീർഘകാലമായി റയലിന്റെ ലക്ഷ്യങ്ങളിലൊന്നാണ് ഈ യുവതാരം. ഏർലിങ് ഹലാണ്ടിനായി അവർ ഇംഗ്ലണ്ടിനായി വലവീശി നോക്കിയിട്ടും നിരാശയായിരുന്നു ഫലം.
റയൽ മാഡ്രിഡ് എഫ് സിയുടെ ജർമൻ താരമായ ടോണി ക്രൂസ് ഫ്രഞ്ച് താരത്തിനായി കരുക്കൾ നീക്കുന്നു എന്ന്
വ്യക്തമായ സൂചനകൾ നൽകിയിരുന്നു. മെസ്സി പോയതോടെ മൂർച്ച പോയ ബാഴ്സ ഫ്രഞ്ച് റോക്കറ്റ് വേഗത കാലിലുള്ള എംബപ്പേയെ ഉപയോഗിച്ച് തകർക്കാൻ തന്നെയാണ് റയൽ തീരുമാനം.
.