ട്രാൻസ്ഫർ വിപണിയിൽ വമ്പൻ ട്വിസ്റ്റ്, അവസാനനിമിഷം മെസ്സിക്കായി പ്രീമിയർലീഗ് വമ്പന്മാർ കളത്തിൽ. സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സലോണ വിട്ടത് ഫുട്ബോൾ ലോകത്ത് സൃഷ്ടിച്ചിരിക്കുന്ന പ്രകമ്പനങ്ങൾ ഇതുവരെയും കുറഞ്ഞിട്ടില്ല. ഫ്രഞ്ച് ക്ലബ്ബായ പാരിസ് ജർമനിയിലേക്ക് എത്തുമെന്നായിരുന്നു ഇതുവരെയുണ്ടായിരുന്നു റിപ്പോർട്ടുകൾ.
ബാഴ്സലോണയിലെ അഭിഭാഷക സംഘം ഫിനാൻഷ്യൽ ഫയർ പ്ളേയുടെ കാര്യത്തിൽ നിയമപരമായി നീങ്ങിയതോടെ ഫ്രഞ്ച് ക്ലബ്ബിൻറെ സാധ്യതകൾക്കു മങ്ങലേറ്റു. നിയമപരമായി നോക്കുകയാണെങ്കിൽ ബാഴ്സലോണ കിട്ടാത്ത പരിഗണന അനാഥമായി ഫ്രഞ്ച് ക്ലബ്ബിന് കിട്ടുന്നുണ്ടോ എന്നത് സമ്മതിക്കേണ്ടി വസ്തുത തന്നെയാണ്.

ഈയൊരു ഘട്ടത്തിൽ താരങ്ങളുടെ പ്രതിഫല ബിൽ കുറയ്ക്കുന്നതിന്റെ ഭാഗമായി പത്തോളം താരങ്ങളെ വിൽക്കുവാൻ ഫ്രഞ്ച് ക്ലബ് തീരുമാനിച്ചിരുന്നു എന്നാൽ ഇവരെ വാങ്ങുവാൻ മറ്റുള്ള നിലവിലെ സാഹചര്യത്തിൽ തയ്യാറല്ലാത്ത ക്ലബ്ബിന് വൻ തിരിച്ചടി തന്നെയാണ്.
മെസ്സി പാരീസിലെത്തി എന്നുപോലും വാർത്തകൾ പരന്നു തുടങ്ങിയ ഈ സാഹചര്യത്തിലാണ് ലാറ്റിനമേരിക്കയിൽ നിന്ന് ESPN റിപ്പോർട്ട് വന്നിരിക്കുന്നത്. മെസ്സിയെ സൈൻ ചെയ്യുന്നതിന് നിയമപരമായ തടസ്സങ്ങൾ PSG ക്ക് വിഘാതമായി നിൽക്കുമ്പോൾ അവസരം മുതലാക്കാനാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടനം ഹാംസ്പർ ശ്രമിക്കുന്നത്.
മെസ്സി തങ്ങളുടെ താരമായെന്ന് പിഎസ്ജി ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് ഇത്തരത്തിലൊരു വാർത്ത വരുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ് അതും espn പോലൊരു മാധ്യമത്തിൽ നിന്നും.