ആവേശം സ്പോർട്സ് കമ്മ്യൂണിറ്റിയിൽ ഹാരിസ് മരത്തംകോട് എഴുതുന്നു. രണ്ട് സിക്സുകള്‍ അടിച്ചതിന്റെ പേരില്‍ ഒരു ഗ്രൗണ്ടിന്റെ ആ ഭാഗത്തിന് ആ കളിക്കാരന്റെ പേര് നല്‍കുന്നത് അപൂര്‍വ്വം ആയിരിക്കും…
എന്നാല്‍ അത് സംഭവിച്ചിരിക്കുന്നു… തൃശ്ശൂര്‍ ജില്ലയിലെ അക്കിക്കാവിനടുത്ത് ടെല്‍ക്കോണ്‍ ഗ്രൗണ്ടിലാണ് സംഭവങ്ങളുടെ തുടക്കം..
ടീം ഹിറ്റേഴ്സ് മരത്തംകോടിന്റെ റിസര്‍വ്വ് താരങ്ങളായിരുന്ന വിനോദ് ചൊവ്വന്നൂര്‍ ആണ് പ്രസ്തുത കളിക്കാരന്‍… നമ്പീശന്‍ എന്ന വിളിപ്പേരിലാണ് ആ കളിക്കാരന്‍ അറിയപ്പെടുന്നത്..ടീമിലെ ഏക സ്പിന്നറും കൂടി ആണ് വിനോദ്..
ഈ സീസണില്‍ തനിക്ക് ലഭിച്ച അവസരങ്ങള്‍ മുതലാക്കിയ വിനോദ് ഫസ്റ്റ് ഇലവനില്‍ സ്ഥിര സാന്നിദ്ധ്യമായി മാറി…
എതിര്‍ ടീമിലെ മികച്ച ബാറ്റ്സ്മാന്മാരുടെ വിക്കറ്റ് എടുക്കല്‍ സ്ഥിരമാക്കിയ നമ്പീശന്‍, ടീം മാനേജ്മെന്റ് മുമ്പാകെ ഒരാവശ്യം വെച്ചു, ഒരു വട്ടം.. ഒരേ ഒരു വട്ടം ഓപ്പണിങ് ബാറ്റ് ചെയ്യാന്‍ അവസരം തരണം…
അത് വരെ ബാറ്റ് ചെയ്തിട്ടേ ഇല്ലാത്ത വിനോദിന് ഒരവസരം കൊടുക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചു..
എതിര്‍ ടീമിലെ മികച്ച ബൗളര്‍ വിനോദിനെ കണ്ട് ഒന്ന് ചിരിച്ചു.. അവന്റെ അടുത്ത് ചെന്ന്,
“AP.ഒക്കെ ഇട്ടിട്ടില്ലേ നമ്പീശാ… പിടുങ്ങാമണി കലങ്ങോ”.. വേണേല്‍ ഉരുട്ടി എറിഞ്ഞ് തരാട്ടാ”
പരിഹാസങ്ങള്‍ കേട്ട് തളരുന്നവനായിരുന്നില്ല നമ്പീശന്‍.. അവനാ ബൗളറെ നോക്കി ഒന്ന് പുഞ്ചിരിച്ചു…
ആ പുഞ്ചിരിയുടെ അര്‍ത്ഥം ആര്‍ക്കും മനസ്സിലായില്ല.. എന്നാല്‍ എനിക്കത് മനസ്സിലായി…
ആദ്യ ഓവറിലെ തന്നെ ആദ്യ ബോളും മൂന്നാം ബോളും വന്ന് പതിച്ചത് ഡീപ്പ് മിഡ്‌വിക്കറ്റിനും ലോങ് ലോണിനും ഇടയിലായിരുന്നു…
ആദ്യ സിക്സ് വീണത് ബൗണ്ടറിക്കടുത്താണേല്‍ രണ്ടാമത്തെ സിക്സ് വീണത് നൂറ് മീറ്ററിനപ്പുറം ആയിരുന്നു…
കളി കണ്ടിരുന്ന എല്ലാവരും ഞെട്ടി.. പഞ്ചായത്തിലെ തന്നെ മികച്ച ബൗളര്‍മാരില്‍ ഒരാളെ അവന്റെ ഏറ്റവും മികച്ച രണ്ട് പന്തുകള്‍ തൂക്കി അടിക്കപ്പെട്ടിരിക്കുന്നു.. അതും ആദ്യമായി ഒന്ന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍..
പിന്നേയും ബോളുകള്‍ പറന്നു, 13 ബോള്‍ നീണ്ട ആ ഇന്നിങ്സ് റണ്ണൗട്ടിലൂടെ അവസാനിക്കുമ്പോള്‍ 31 റണ്‍സ് നേടിയതില്‍ 30 റണ്‍സും ഈ മൂലയിലേക്കായിരുന്നു..
കടങ്ങോട് ക്രിക്കറ്റ് ലീഗിനോടനുബന്ധിച്ച് നടക്കുന്ന പ്രാക്ടീസ് മത്സരങ്ങള്‍ ആയതിനാല്‍ ആ പഞ്ചായത്തിലെ മികച്ച കളിക്കാരെല്ലാം അവിടെ ഉണ്ടായിരുന്നു.. ഔട്ടായി വരണ വിനോദിനെ എല്ലാവരും മുക്ത കണ്ഠം പ്രശംസിച്ചു.. ഇല്ലാത്ത റണ്ണിനോടി ഔട്ടായില്ലായിരുന്നു എങ്കില്‍ ആദ്യ ഫിഫ്റ്റിയും അടിക്കാമായിരുന്നു വിനോദിന്… സ്വര്‍ണ്ണത്തിന്റെ പെട്ടി ഇത്ര നാളും ചില്ലറ പൈസ ഇട്ട് വെക്കാനായി മാറ്റി വെച്ചു എന്ന ഒരു വിഷമവും ആയി എനിക്ക്..
പിന്നീട് അവിടെ നടന്ന ക്രിക്കറ്റ് ബോള്‍ മത്സരങ്ങള്‍ ലൈവ് കമന്ററി എഴുതുന്നവരാണ് ആ മൂലയിലേക്കടിക്കുന്ന ഷോട്ടുകള്‍ക്ക് ..
” The batsman hits the ball in to NAMBEESHAN GULLY( നമ്പീശന്‍ മൂല)For a brace..
എന്നൊക്കെ എഴുതി തുടങ്ങിയത്..
ഇന്ന് ആ ഭാഗം നമ്പീശന്‍ മൂല എന്ന് നാമകിരണം ചെയ്യപ്പെട്ടു..
നിങ്ങളൊരു കളിക്കാരനാവാം.. പക്ഷെ നിങ്ങള്‍ എല്ലാവരും അംഗീകരിക്കണ കളിക്കാരനാവുന്ന ആ ഒരു നാള്‍ എല്ലാവര്‍ക്കും വരണം എന്നില്ല..
എന്നാല്‍ എന്റെ നമ്പൂ.. എന്റെ വിനോദ്.. അയാള്‍ ഈ ലോകത്തിന്റെ നെറുകയില്‍ എത്തുന്ന കാലം അതിലിദൂരമല്ല..
കാലമേ നീ സാക്ഷി…