ആവേശം സ്പോർട്സ് കമ്മ്യൂണിറ്റിയിൽ എക്സ്ട്രീം ഡി സ്പോർട്സ് എഴുതുന്നു. 125 വർഷങ്ങളുടെ രാജ്യത്തിൻറെ കാത്തിരിപ്പ്. ഒടുവിൽ എല്ലാത്തിനും മുകളിലായി ഇന്ത്യൻ പതാക ദേശിയ ഗാനത്തിനൊപ്പം ടോകിയോയുടെ മണ്ണിൽ അത് പാറിപ്പറന്നു. ഓരോ ഇന്ത്യക്കാരനും ആവേശത്തിന്റെയും അഭിമാനത്തിന്റെയും കൊടുമുടിയിലാണ്.
അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും കരസേനാ ജൂനിയർ കമ്മിഷന്‍ഡ് ഓഫീസറായ നീരജ് സ്വന്തമാക്കി. 2008 ലെ ബെയ്ജിങ് ഒളിംപിക്സിലായിരുന്നു അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങിൽ സ്വർണം നേടിയത്. 13 വർഷങ്ങൾക്കിപ്പുറം ഇപ്പോൾ നീരജിലൂടെ രണ്ടാം വ്യക്തിഗത സ്വർണ നേട്ടം ഇന്ത്യ സ്വന്തമാക്കി.

136 കോടി ജനങ്ങളുടെ പ്രതീക്ഷകളും താങ്കളുടെ കൈകളിലായിരുന്നു നീരജ്. 125 വർഷത്തെ കാത്തിരിപ്പുകൾക്ക് വിരാമം നൽകിക്കൊണ്ട് നീരജ് ഇന്ത്യക്കായി നേടിയത് ഒളിമ്പിക്സ് ചരിത്രത്തിൽ ഒരിന്ത്യക്കാരൻ നേടുന്ന 2ആം വ്യക്തിഗത സ്വർണ മെഡൽ.ഈ രാജ്യവും ഇവിടുത്തെ ജനങ്ങളും താങ്കളോട് കടപ്പെട്ടിരിക്കുന്നു.
ജൂനിയർ വിഭാഗത്തിൽ മത്സരിക്കുന്ന സമയത്ത് തന്നെ നീരജ് അന്താരാഷ്ട്ര & ദേശിയ റെക്കോർഡുകൾ തന്റെ പേരിലാക്കിയിരുന്നു. ഇതിനു മുൻപും നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ അദ്ദേഹം മെഡലുകൾ കരസ്തമാക്കിയിട്ടുണ്ട്.
ടോക്യോയിലേക്കുള്ള ഇന്ത്യൻ സംഘത്തെ യാത്രയായിക്കുമ്പോൾ ആരാധകർക്ക് നീരജിൽ നല്ല പ്രതീക്ഷയുണ്ടായിരുന്നു അദ്ദേഹം ആ ദൗത്യം നന്നായി തന്നെ നിറവേറ്റി. ഇന്ന് ഓരോ ഇന്ത്യക്കാരനും താങ്കളെയോർത്തു അഭിമാനം കൊള്ളുന്നുണ്ട് നീരജ്… . താങ്കളുടെ മെഡൽ നേട്ടത്തിൽ അങ്ങേയറ്റം സന്തോഷിക്കുന്നത് ഒരു പക്ഷെ ഇന്ത്യൻ അതിലേറ്റിക് ഇതിഹാസം മിൽഖ സിംഗ് ആയിരിക്കും.