in ,

ചരിത്രങ്ങള്‍ ആവര്‍ത്തിക്കാനുള്ളതല്ല.. പുതിയ ചരിത്രങ്ങള്‍ എഴുതി ചേര്‍ക്കാനുള്ളതാണ്

IND vs ENG

ആവേശം ക്ലബ്ബ് സ്പോർട്സ് കമ്യൂണിറ്റിയിൽ ഹാരിസ് മരുത്തംകോട് എഴുതുന്നു. പഴയ ഇന്ത്യ അല്ലിത്.. ഇത് പുതിയ ഇന്ത്യ ചരിത്രങ്ങള്‍ ആവര്‍ത്തിക്കാനുള്ളതല്ല.. പുതിയ ചരിത്രങ്ങള്‍ എഴുതി ചേര്‍ക്കാനുള്ളതാണ്. ഇംഗ്ലണ്ട് മണ്ണിലെ സീരീസിലെ ആദ്യ ടെസ്റ്റ് അടപടലം ആവണം എന്ന ചരിത്രത്തിന്റെ കടക്കലാണ് ഇന്ത്യ ഇന്ന് മഴു വെച്ചിരിക്കുന്നത്..

സാക്ഷാല്‍ ആന്‍ഡേഴ്സണും ബോഡും നയിക്കണ ബൗളിങ് നിരക്കെതിരെ ഈ പിച്ചില്‍ 100 കടന്നാല്‍ ഭാഗ്യം എന്ന ഇന്ത്യന്‍ ആരാധകരുടെ തന്നെ ആത്മവിശ്വാസവും നെടുവീര്‍പ്പും കേട്ട് കൊണ്ടാണ് ഇന്ത്യന്‍ ഇന്നിങ്സ് ആരംഭിക്കുന്നത് തന്നെ.. ആദ്യ ദിനത്തിന്റെ അവസാന സെഷനിലെ 12 ഓവര്‍ പരിക്ക് കൂടാതെ രോഹിത്തും രാഹുലും പ്രതിരോധിക്കുന്നത് കണ്ടപ്പോളേ കണ്ണ് തള്ളി തുടങ്ങിയിരുന്നു…

IND vs ENG

അപ്പോളും രണ്ടാം ദിനം ആദ്യ സെഷനില്‍ എന്താവും എന്ന സംശയം.. സെഷനിലെ അവസാന ബോള്‍ വരെ അവിശ്വസനീയമായി ഇരുന്ന് കാണേണ്ടി വന്നു. സ്വിങ് ബൗളേഴ്സിനെതിരെ പരാജയം ആയിരിക്കും എന്ന് പ്രവചിച്ച രണ്ട് ഓപ്പണേഴ്സും കാഴ്ച വെച്ച ക്ഷമയും ബോള്‍ റീഡിങും അടുത്ത കാലത്ത് കണ്ട മനോഹരമായ ദൃശ്യങ്ങളായിരുന്നു..

രോഹിത്തിന്റെ ഒരു നിമിഷത്തെ എടുത്ത് ചാട്ടം, അതിന് പിന്നാലെ ടോപ്പ് 4 ന്റെ മടക്കം.. പണ്ടത്തെ ചങ്കരന്‍ തെങ്ങിന്മേല്‍ തന്നെ എന്ന് തോന്നിച്ചു… പൂജാരക്കും കോഹ്ലി്ക്കും വേണ്ടി ആന്‍ഡേഴ്സണ്‍ ഒരൊറ്റ ആയുധം ആണ് നിര്‍മ്മിച്ച് വെച്ചിരുന്നത്.. രണ്ട് പേരും നിരുപാധികം കീഴടങ്ങി..

രാഹുലും പന്തും ഗിയര്‍ മാറ്റി.. ഇടക്കിടക്ക് വന്ന് കളി തടസ്സപ്പെടുത്തിയ മഴ അതോടെ ഓടി മറഞ്ഞു.. കുഞ്ഞു കാമിയോയിലൂടെ ലീഡിനടുത്തെത്തിച്ച പന്ത് മടങ്ങിയതിന് പിന്നാലെ രാഹുലും മടങ്ങിയപ്പോള്‍ ജഡേജ കൂറൃറനടികളോടെ ലീഡങ്ങ് ഉയര്‍ത്തി… അവസാന വിക്കറ്റില്‍ ബുംറയും തകര്‍ത്തടിച്ചതോടെ ഇന്ത്യക്ക് 95 റണ്‍സിന്റെ ലീഡ്.

കേരള ബ്ലാസ്റ്റേഴ്സ് പുതിയ വിദേശ താരത്തിനെ സൈൻ ചെയ്തതായി റിപ്പോർട്ട്

വീണ്ടും വീണ്ടും ആൻഡേഴ്സൺ തെളിയിക്കുക ആണ് പ്രായം വെറും സംഖ്യ ആണെന്ന്