ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഏറ്റവും പുതിയ വിദേശ താരത്തിനെ സൈൻ ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു. നേരത്തെ വന്ന സൂചനകൾ പോലെ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ വിദേശ സൈനീങ്ങും ഒരു ലാറ്റിനമേരിക്കൻ താരമാണ്.
പക്ഷേ താരത്തിന്റെ സൈനിങ് ഇതുവരെയും പൂർണമായും പൂർത്തിയായിട്ടില്ല. ഇത്തവണ കേരളബ്ലാസ്റ്റേഴ്സ് അധികൃതർ കൂടുതൽ സസ്പെൻസുകൾക്ക് ഒന്നും നിൽക്കാതെ ഉടൻതന്നെ സൈനിങ് പൂർത്തിയായാൽ ഉടൻ തന്നെ സോഷ്യൽ മീഡിയ വഴി പ്രഖ്യാപിക്കുന്നതാണ്.
താരവുമായി ക്ലബ്ബ് ഒരു വ്യക്തിഗത കരാറിൽ എത്തിയിട്ടുണ്ടെന്നും എന്നാൽ ഇതുവരെയും ശേഷിക്കുന്ന പേപ്പർ വർക്കുകൾ പൂർത്തിയാക്കിയിട്ടില്ല എന്നുമാണ് ലഭ്യമാകുന്ന വിവരം. അതും കൂടി കഴിഞ്ഞാൽ കൂടുതൽ കാത്തുനിൽക്കാതെ ഉടൻതന്നെ മാനേജ്മെൻറ് അനൗൺസ്മെൻറ് പ്രഖ്യാപിക്കുന്നതാണ്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ നേരത്തെയുള്ള രണ്ട് വിദേശ സൈനിങ്ങുളും തീർത്തും അപ്രതീക്ഷിതമായിരുന്നു. ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്ത സമയങ്ങളിൽ ആയിരുന്നു സൈനിങ് പ്രഖ്യാപനം നടത്തിയത്.
വ്യക്തിഗത കരാറിനുമേൽ ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. പ്രതിഫലം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇതുവരെയും ഒരു അന്തിമ തീരുമാനമായിട്ടില്ല. ഇരു കക്ഷികൾക്കും പൂർണമായും പരസ്പരം അംഗീകാരമാ കുന്ന തരത്തിലുള്ള വ്യവസ്ഥകളിൽ എത്തിച്ചേർന്നാൽ മാത്രമേ സൈനിങ് ഔദ്യോഗികമായി ഉള്ളൂ.
അല്ലാത്തപക്ഷം പാതിവഴിയിൽ ഈയൊരു ചർച്ച മുടങ്ങി പോകാനും സാധ്യതയുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ രണ്ട് വിദേശ താരങ്ങളും ആരാധകർക്ക് അത്രയധികം നിരാശ കൊടുത്തിട്ടില്ല. താരതമ്യേന മികച്ച പ്രകടനം പുലർത്തിയ താരങ്ങളെ ആണ് ബ്ലാസ്റ്റേഴ്സിൽ ഇക്കുറി തങ്ങളുടെ ടീമിലേക്ക് എത്തിച്ചിരിക്കുന്നത്. ഔദ്യോഗികമായ കരാർ ഒപ്പിടലും ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകും എന്നാണ് സൂചനകൾ.