in

ഗോൾഫ് കോഴ്സിലെ ഇന്ത്യൻ അദിതി!

Aditi Ashok [Golf India]

ആവേശം ക്ലബ്ബ് സ്പോർട്സ് അംഗം വൈശാഖ് സുദേവൻ എഴുതുന്നു ഇന്ത്യൻ പ്രതീക്ഷകളും പേറി ഗോൾഫ് കോഴ്സിൽ ഒരു അത്‌ലീറ്റ്. ഗോൾഫ് എന്ന കളിയിൽ ഇന്ത്യക്കായി ഒരു മെഡൽ ഇന്ത്യൻ പ്രതീക്ഷകളിൽ പോലും ഉണ്ടായിരുന്നിരിക്കില്ല. അവിടെയാണ് അദിതി അശോക് എന്ന 23 കാരി ഇതിനോടകം തന്റെ പേര് കൂട്ടി ചേർത്തത്…!
ഓർക്കുക 200ആം റാങ്കിൽ ഉള്ള അദിതി പോലും സ്വപ്നതുല്യമായ ഈയൊരു കുതിപ്പ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല! നാളെ അദിതിയിൽ നിന്നും ഒരു മെഡൽ ഇന്ത്യൻ ആരാധകർ മോഹിക്കുന്നു.. മെഡൽ കിട്ടിയില്ലെങ്കിലും പിറന്നത് ഒരു ചരിത്രമാണ്!

ഗോൾഫ് അത്ര പരിചിതമായ കളിയല്ല ഇന്ത്യയിൽ, അത് കൊണ്ട് തന്നെ ഇതിനു പിന്നിലെ നിയമങ്ങൾ അധികം പേർക്കും അറിയില്ല, അതിനാൽ ആ നിയമങ്ങളും , പോയിന്റ് കണക്ക് കൂട്ടുന്നതും , അദിതിയുടെ സാധ്യതകളുമാണ് വിശകലനം ചെയ്യാൻ നോക്കുന്നത്!

Aditi Ashok [Golf India]

ചുരുക്കത്തിൽ പറഞ്ഞാൽ ഒരു ചെറിയ കുഴിയിലോട്ട് ഗോൾഫ് ബോൾ ഏറ്റവും കുറവ് അടികളിൽ(Strokes) പെടുത്തുന്നവർ ജയിക്കുന്ന ഒരു കളി , അതാണ് ഗോൾഫ്! വിവിധ ദൂരങ്ങളുള്ള വിവിധ സ്ഥലങ്ങളിൽ(Terrain) ആണ് സാധാരണ ഗോൾഫ് നടക്കാർ , ആ Terrain ഉകൾ പരന്നത് ആവണം എന്നോ , നീളത്തിൽ ഒരേ ദിശയിൽ ആവണമെന്നോ നിർബന്ധമില്ല…! കൂടാതെ വഴിമുടക്കാൻ ചെറിയ കുളങ്ങളും(കുളത്തിൽ മുതലകളെ വരെ കണ്ടവരുണ്ട്?) ,മണ്ണ് കൊണ്ടുള്ള പ്രദേശങ്ങളും അവിടിവിടെയായി കാണാം! മരങ്ങളും വഴിമുടക്കിയേക്കാം!

ഇനി 14 ക്ലബ്‌സ് (Golf Stick) ആണ് ഒരു പ്ലെയേർക്ക് ഉണ്ടാവുന്നത്, വിവിധ തരത്തിലുള്ള സ്‌ട്രോക്ക് നു ആയി ആണ് ഈ വിവിധ ക്ലബ്‌സ് ! ഈ വടികൾ അഥവാ golf sticks വളരെ പ്രധാനമാണ്, ഒരു ഷോട്ടിന്റെ വേഗത, ദൂരം, ദിശ ഒക്കെ ഈ വടികൾ കൊണ്ട് ആണ് നിയന്ത്രിക്കുന്നത്!

ഇനി ഫോർമാറ്റിലേക്ക് . രണ്ട് തരം കളികൾ ആണ് പ്രധാനമായും ഗൾഫിൽ ഉള്ളത്..

1.Match Play -2 പ്ലെയേഴ്‌സ് ഓരോ ഹോൾ/കുഴി വേണ്ടി പരസ്പ്പരം മത്സരിക്കുന്നത്! (കൂടുതൽ ഡീറ്റൈൽസിലോട്ട് കടക്കുന്നില്ല)

2. Stroke Play – ഷോട്ടുകളുടെ എണ്ണത്തിന് അനുസരിച്ചു പോയിന്റ് കണക്കാക്കുന്ന വിധം… ഇതാണ് ഒളിമ്പിക്സിൽ ഉള്ളത്!

Golf Point Table

ഇനി ഒളിമ്പിക്സിലേക്ക് !

1900 ലെ പാരീസ് ഒളിമ്പിക്സിലും പിന്നീട് നടന്ന 1904 ഒളിമ്പിക്സിലും ആണ് ഗോൾഫ് ഉണ്ടായിരുന്നത് , പിന്നീട് ഒളിമ്പിക്സിൽ നിന്നും ഗോൾഫ് എടുത്തു കളഞ്ഞു… പിന്നീട് റിയോ ഒളിമ്പിക്സിൽ 2016ൽ ആണ് ഗോൾഫ് തിരിച്ചു വരുന്നത്!

മൊത്തം 60 പേർ പങ്കെടുക്കുന്ന 4 റൗണ്ടുകളിൽ ആയി 4 ദിവസങ്ങളായി ആണ് ഒളിമ്പിക്സിൽ ഗോൾഫ് നടക്കുന്നത്, ഓരോ റൗണ്ടിലും 18 കുഴികൾ വീതമുണ്ട് അതായത് ആകെ മൊത്തം 72 കുഴികൾ!
ഇനി പോയിന്റിലേക്ക്!
ഈ 72 കുഴികളിൽ എത്ര കുറവ് അടികളിൽ ഗോൾഫ് ബോൾ പെടുത്തുന്നുവോ അതിനനുസരിച്ച് ആണ് പോയിന്റ്!
ചെറിയൊരു confusion ഇവിടെ ഉണ്ടായേക്കാം അത് ആദ്യമേ പറഞ്ഞു കൊള്ളട്ടെ! ഒരു റൗണ്ടിൽ 18 കുഴികൾ ഉണ്ടെന്ന് ആദ്യമേ പറഞ്ഞുവല്ലോ! അത് പോലെ തന്നെ ഓരോ കുഴികൾക്കും ആ കുഴികളുടെ Degree of difficulty, ദൂരം ഒക്കെ കണക്ക് ആക്കി അടിക്കുവാനുള്ള സ്ട്രോക്കിന്റെ എണ്ണം ആദ്യമേ നിശ്ചയിക്കും!

മിക്ക കുഴികൾക്കും 3,4, 5 എന്ന നിലയിൽ ആവും ഇതുണ്ടാവുന്നത്! ഇനിയാണ് പ്രധാനം ആ കുഴികളിൽ അത്രയും സ്ട്രോക്കിൽ തന്നെ പെടുത്താൻ ആയാൽ അതിനെ പാർ (Par) എന്ന് പറയും! അതായത് ഒരാൾ 4 സ്ട്രോക്കിൽ തന്നെ ഒരു 4 സ്‌ട്രോക്ക് നിശ്ചയിച്ചിരിക്കുന്ന ഒരു കുഴിയിൽ ബോൾ വീഴ്ത്തിയാൽ അയാൾക്ക് നൽകുന്ന പോയിന്റ് 0 ആണ്! സ്ട്രോക്കിന്റെ എണ്ണം 4 ഉം ! ഇനി ഒരാൾ 3 സ്ട്രോക്കിൽ ആണ് അതായത് നിശ്ചയിച്ച സ്ട്രോക്കിൽ നിന്നും 1 കുറവിൽ ആണ് കുഴിയിൽ എത്തുന്നത് എങ്കിൽ അതിനെ Birdie എന്നും പറയുന്നു, -1 പോയിന്റ് ആണ് ഇതിന് നൽകുന്നത് , കാരണം വേറെ ഒന്നുമല്ല 4 സ്ട്രോക്കിന്റെ കുഴി 3 സ്ട്രോക്കിൽ കീഴടക്കി എന്നതിന്റെ സൂചകം! ഇനി ഒരാൾ 2 സ്ട്രോക്കിൽ തന്നെ ഈ കുഴി കീഴടക്കുകയാണെങ്കിൽ അതിനെ Eagle എന്നും വിളിക്കും, -2 പോയിന്റ് ആണ് ഇതിന് ലഭിക്കുന്നത്, കണക്ക് മനസിലായിക്കാണും എന്ന് വിചാരിക്കുന്നു!

Aditi Ashok

ഇനി നിശ്ചയിച്ച സ്ട്രോക്കിനെക്കാളും കൂടുതൽ സ്ട്രോക്കുകൾ ആണ് കുഴിയിലേക്ക് ആവശ്യമായത് എന്ന് വന്നാൽ 1 സ്‌ട്രോക്ക് ആണ് കൂടുതൽ എങ്കിൽ അതിനെ Bogey എന്നും, 2 കൂടുതൽ ആണെങ്കിൽ Double Bogey എന്നും പറയും! Bogey ക്ക് +1 ഉം, Double Bogey ക്ക് +2 ഉം ആണ് പോയിന്റ്!

ഇനി നേരത്തെ പറഞ്ഞുവല്ലോ ഒരു റൗണ്ടിൽ 18 ഹോൾ ഉണ്ടെന്ന് , ഇതിന് സാധാരണ ഒരു ആവറേജ് സ്‌ട്രോക്ക് ആയി 72 സ്ട്രോക്കുകൾ ആണ് കൊടുക്കുന്നത്! അതായത് ഒരു റൗണ്ടിൽ ഒരു പ്ലെയേർക്ക് ഏതാണ്ട് 72 സ്ട്രോക്കുകൾ ഉണ്ട് എന്നർത്ഥം, ഓരോ ഹോളിലേക്കും എത്ര സ്‌ട്രോക്ക് കുറവ് കളിക്കുന്നുവ്വോ അതിനനുസരിച്ച് പോയിന്റ് നില കൂടുകയും, റാങ്കിങ്ങിൽ മുന്നിൽ എത്തുകയും ചെയ്യാം! ഈ 4 റൗണ്ടുകളിലും ആയി 72 കുഴികളിൽ ആകെയുള്ളത് 288 സ്‌ട്രോക്ക് ആണ്! അതിൽ എത്ര കുറവ് സ്ട്രോക്കുകളിൽ മുഴുവൻ കുഴികളും കീഴടക്കുന്നു എന്നത് ആണ് മെഡൽ നേടാൻ അദിതി ചെയ്യേണ്ടത്!

ഇത് വരെ 3 റൗണ്ടുകളിൽ ആയി ആകെയുള്ള 216 സ്ട്രോക്കുകളിൽ 201 സ്ട്രോക്കുകൾ കൊണ്ട് ആണ് അദിതി ഇത് വരെ 54 കുഴികൾ താണ്ടിയത്!

4 ആം ദിനം ഇനി അദിതിക്ക് മുമ്പിൽ ഉള്ളത് 18 കുഴികൾ ആണ് ! ആകെയുള്ള സ്ട്രോക്കുകൾ 72 ഉം! എത്ര കുറവ് സ്ട്രോക്കുകളിൽ ഈ 18 കുഴികളും കീഴടക്കുന്നുവോ അത്രയും മെഡൽ സാധ്യതയാണ് അദിതിക്ക് മുമ്പിൽ ഉള്ളത്! ഇത് വരെയുള്ള 3 റൗണ്ടുകളിൽ ആകെ അദിതി എടുത്ത സ്ട്രോക്കുകളുടെ എണ്ണം 67,66,68 എന്ന നിലയിൽ ആണ്, നാളെയും ഈ 66 മാർക്ക് അല്ലെങ്കിൽ അതിലും താഴെ അദിതിക്ക് നേടാൻ ആയാൽ ചരിത്രം പിറക്കുക തന്നെ ചെയ്യും!

നാളത്തെ കാലാവസ്ഥ അനുകൂലമല്ലാത്തതും പ്രശ്നമാണ്, നാളത്തെ കാലാവസ്ഥയിൽ 18 കുഴികളും പൂർത്തിയാക്കാൻ ആകാതെ വന്നാൽ 3 റൗണ്ടുകളിലെ പോയിന്റ് നില വച്ച് അദിതിക്ക് മെഡൽ കിട്ടും എന്നാണ് പറയുന്നത് (ഉറപ്പില്ല) , നാളെ 18 കുഴികളും പൂർത്തിയാക്കാൻ വേണ്ടി ഇന്ത്യൻ സമയം രാവിലെ 3 മണി മുതൽ മത്സരം ആരംഭിക്കുന്നു എന്നതും കൂട്ടി വായിക്കേണ്ടതുണ്ട്!

ചെകുത്താൻമാർക്കിടയിൽ ഓറഞ്ച് ചിറകുവിരിച്ച് പറന്നു നടന്ന മാലാഖ

കേരള ബ്ലാസ്റ്റേഴ്സ് പുതിയ വിദേശ താരത്തിനെ സൈൻ ചെയ്തതായി റിപ്പോർട്ട്