in

മറന്നുപോകരുത് പ്രതിരോധത്തിന് കോട്ടകെട്ടിയ ഈ രണ്ട് വൻമതിലുകൾ

savitha punia

ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ അവിശ്വസനീയമായ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഹോക്കിയുടെ നഷ്ടപ്പെട്ടുപോയ ഭൂതകാല പ്രതാപത്തിലേക്ക് ഒരു തിരിച്ചു പോക്കിന് കളമൊരുക്കുകയാണ് ഇന്ത്യയുടെ പുരുഷ വനിതാ ടീമുകൾ. കടുത്ത എതിരാളികൾക്കെതിരെ തികഞ്ഞ സമർപ്പണ ബോധത്തോടുകൂടി കളിച്ച അവർ അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്.

നമ്മുടെ പുരുഷ വനിത ടീമുകളുടെ വിജയം ആഘോഷിക്കുന്ന വേളയിൽ തീർത്തും വിസ്മരിക്കപ്പെട്ടു പോകുന്ന രണ്ടു പേരുണ്ട് യഥാർത്ഥത്തിൽ അവരാണ് ഇന്ത്യയുടെ ഈ വിജയത്തിന് പിന്നിലെ ചാലക ശക്തികൾ.

എതിരാളികളുടെ തിരമാലപോലെ ആർത്തലച്ചു വരുന്ന ആക്രമണങ്ങളെ സ്വന്തം വിരിമാറ് കാണിച്ചുകൊടുത്ത് പ്രതിരോധിച്ച് നിർത്തി. ഇന്ത്യൻ ഗോൾമുഖം സംരക്ഷിച്ച ആ രണ്ടു ഗോൾ കീപ്പർമാർ, അവർ ഏറെ പ്രശംസ അർഹിക്കുന്നുണ്ട്. എന്നാൽ അവർ അർഹിക്കുന്ന ഒരു മാധ്യമ ശ്രദ്ധ കൊടുക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടു എന്നു വേണം കരുതാൻ.

49 വർഷത്തെ കാത്തിരിപ്പിനുശേഷം ബ്രിട്ടനെ പരാജയപ്പെടുത്തി ഇന്ത്യൻ പുരുഷ ടീം സെമിഫൈനലിലേക്ക് മാർച്ച് ചെയ്ത മത്സരത്തിൽ ഇന്ത്യയ്ക്കായി നിർണായക പ്രകടനം പുറത്തെടുത്ത് മലയാളി ഗോൾ കീപ്പർ ശ്രീജേഷ് ആയിരുന്നു. ബ്രിട്ടീഷ് താരങ്ങൾ തൊടുക്കുന്ന എണ്ണംപറഞ്ഞ ഷൂട്ടുകൾ അദ്ദേഹം തടുത്തു നിർത്തിയില്ലായിരുന്നെങ്കിൽ ഇന്ത്യയ്ക്ക് ഇന്നു കാണുന്ന ഈ വിജയം ആഘോഷിക്കുവാൻ കഴിയില്ലായിരുന്നു.

സമാനമാണ് ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ ഗോൾകീപ്പർ ആയ സവിതാ പൂനിയയുടെ പ്രകടനവും. ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ ഗോളിലേക്ക് കൊടുത്തത് ഒരൊറ്റ ഷോട്ട് മാത്രമാണ്. ആ ഷോട്ട് ഗോളായി എന്നാൽ നേരെ മറിച്ച് ഓസ്ട്രേലിയ ഇന്ത്യൻ ഗോൾ പോസ്റ്റിലേക്ക് ഉതിർത്തത് 9 ഷൂട്ടുകൾ ആയിരുന്നു. 9 ഷോട്ടുകളും സവിത പൂനിയ എന്ന ഇന്ത്യയുടെ വൻമതിൽ തടഞ്ഞു നിർത്തിയില്ലായിരുന്നെങ്കിൽ ഇന്ത്യൻ വനിത ടീമും പുറത്താകുമായിരുന്നു.

അക്ഷരാർത്ഥത്തിൽ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ഈ കുതിപ്പിന് പിന്നിലെ പ്രധാന ചാലക ശക്തികൾ ഗോൾ പോസ്റ്റിന് മുന്നിൽ ഇളകാത്ത പാറപോലെ ഉറച്ച പ്രതിരോധം തീർക്കുന്ന ശ്രീജേഷും സവിതയും തന്നെയാണ്. എതിരാളികളുടെ കൊള്ളിയാൻ സുഹൃത്തുക്കളെ തുടങ്ങി നിർത്തുവാൻ ഇവർക്ക് കഴിഞ്ഞിരുന്നുവെങ്കിൽ നമുക്ക് ഈ വിജയാഘോഷം നടത്തുവാൻ കഴിയില്ലായിരുന്നു.

ബ്ലാസ്റ്റേഴ്സ് താരം ഹക്കു വായ്പ അടിസ്ഥാനത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി യിലേക്ക് പോകും എന്ന് ശക്തമായ അഭ്യൂഹം

പ്രിത്വിഷായ്ക്കും സൂര്യ കുമാർ യാദവിനും കോവിഡ് നെഗറ്റീവ് ആയി ഉടൻ തന്നെ ഇരുവരും ഇംഗ്ലണ്ടിലേക്ക് പറക്കും