ലയണൽ മെസ്സി ബാഴ്സലോണയിൽ നിന്ന് പോയത് സാമ്പത്തിക പ്രതിസന്ധികളും പ്രശ്നങ്ങളും മൂലമാണെന്ന് പുറത്തു പറയുന്നുണ്ടെങ്കിലും ക്ലബ്ബിനുള്ളിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യം തന്നെയാണ്.
സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ നിലവിലെ പരിശീലകനായ റൊണാൾഡ് കൂമാൻ, അദ്ദേഹം പരിശീലന ചുമതല ഏറ്റെടുത്ത് ആദ്യകാലങ്ങളിൽ ടീമിനുള്ളിൽ മെസ്സിയുടെ പ്രഭാവം കുറയ്ക്കുവാൻ മനപ്പൂർവം ചില തീരുമാനങ്ങൾ എടുത്തിരുന്നു.
അത് വൻ പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ആരാധകരുടെ പ്രതിഷേധത്തിന്റെ അനന്തരഫലം ആയിട്ടാണ് ലയണൽ മെസ്സിയെ കേന്ദ്രീകരിച്ചുള്ള ശൈലിയിലേക്ക് വീണ്ടും ബാഴ്സലോണ മാറിയത്. ലയണൽ മെസ്സി നേരത്തെ ടീം വിട്ടുപോകും എന്ന് പറഞ്ഞെതിനും ഒരുപരിധിവരെ കാരണക്കാരനായത് ഇദ്ദേഹം തന്നെയായിരുന്നു.
പൊതുജനമധ്യത്തിൽ എല്ലായ്പ്പോഴും മെസ്സിയെ കുറിച്ച് പുകഴ്ത്തി സംസാരിക്കുമെങ്കിലും പലപ്പോഴും മെസ്സി ഇടിച്ചു താഴ്ത്താൻ കിട്ടുന്ന ഒരു അവസരവും ഇദ്ദേഹം പാഴാക്കിയില്ല. താരത്തിനെക്കാൾ വലുത് ക്ലബ്ബ് ആണെന്ന് പലതവണ ഒളിഞ്ഞും തെളിഞ്ഞും ബാഴ്സലോണ ആരാധകരെ ഓർമ്മിപ്പിക്കുവാൻ ഇദ്ദേഹം ശ്രമിച്ചു കൊണ്ടിരുന്നതാണ്.
- തന്നെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ലയണൽ മെസ്സി
- മെസ്സിക്ക് കർഷകരുടെ ലീഗിലേക്ക് പോവാൻ കഴിയില്ല വികാരഭരിതമായ വിടവാങ്ങൽ പ്രഖ്യാപനത്തിനുശേഷം ട്രോൾ വർഷവുമായി ആരാധകർ.
ഭാവിയെ മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു ടീമിനെ ആണ് താൻ ലക്ഷ്യംവെക്കുന്നത് എന്ന് ആവർത്തിച്ച് പറയുന്ന റൊണാൾഡ് കൂമാൻ ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം പെഡ്രിയുടെ ആരോഗ്യ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്ന ഒരു വ്യക്തി കൂടിയാണ്. നിലവിൽ ബാഴ്സലോണയിൽ മെസ്സിയുടെ അഭാവം വലിയ പ്രശ്നമാകില്ല എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. മെസ്സി നിർവഹിച്ചിരുന്ന ദൗത്യം നിർവഹിക്കുവാൻ ഫ്രഞ്ചു താരം അന്റോണിയോ ഗ്രീൻസ്മാന് കഴിയുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു.
ഫ്രഞ്ച് താരം ഇപ്പോൾ ബാഴ്സലോണയിൽ അത്ര മോശമല്ലാത്ത തരത്തിൽ കളിക്കുന്നുണ്ട് എങ്കിലും തുടക്കകാലത്ത് അദ്ദേഹത്തിൻറെ പ്രകടനം പ്രതീക്ഷിച്ചതിനേക്കാൾ വളരെ മോശമായിരുന്നു. നിലവിലെ സാഹചര്യത്തിൽ ബാഴ്സലോണ ആരാധകർക്ക് പരിശീലന വാക്കുകൾ വിശ്വസിച്ചു ഫ്രഞ്ച് താരത്തിനെ വിശ്വസിക്കുക അല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ല.