ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിൽനിന്നും ഫ്രഞ്ച് പാരീസ് സെൻറ് ജർമനിയിലേക്ക് പോകുവാനുള്ള നീക്കങ്ങൾ തകൃതി ആയി നടക്കുന്നു എന്ന വാർത്ത പരക്കുന്നതിനിടയിൽ ആഗോളതലത്തിൽ ട്രോളന്മാർ യുദ്ധത്തിന് ഒരുങ്ങി കഴിഞ്ഞു.
വിരോധാഭാസമെന്ന് പറയട്ടെ ലയണൽ മെസ്സിയും നെയ്മറും അടുത്ത സുഹൃത്തുക്കളായിരുന്നിട്ട് കൂടി മെസ്സിയുടെയും നെയ്മർ ജൂനിയറിന്റെയും ആരാധകർ തന്നെയാണ് ഇരു ചേരികളിലുമായി പിരിഞ്ഞു സോഷ്യൽ മീഡിയയിൽ സംഘർഷത്തിനു തുടക്കം കുറിച്ചത്.
കുറച്ചുകാലം മുൻപ് നെയ്മർ ജൂനിയർ ബാഴ്സലോണ വിട്ടു പാരീസ് സെന്റ് ജര്മനിലെക്ക് പോയപ്പോൾ കർഷകരുടെ ലീഗിലേക്ക് പോയി എന്ന് പറഞ്ഞ് ആക്ഷേപിച്ചവർക്ക് ഇനി മാറ്റി പറയേണ്ടി വരുമെന്ന് പറഞ്ഞുകൊണ്ട് നെയ്മർ ഫാൻസ് ആയിരുന്നു ആദ്യം വിവാദത്തിന് തിരികൊളുത്തിയത്.
നെയ്മർ വാഗ്ദാനംചെയ്ത പത്താം നമ്പർ ജേഴ്സി ലയണൽ മെസ്സി നിഷേധിച്ചത് കർഷകരുടെ ലീഗിലെ പത്താംനമ്പർ ധരിക്കേണ്ട ഗതികേട് ഇല്ലാത്തതുകൊണ്ടാണ് എന്ന് പറഞ്ഞായിരുന്നു മെസ്സി ആരാധകർ അതിനെ പ്രതിരോധിച്ചത്.
ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ്ബിലേക്ക് പോകുന്നതിനോട് മെസ്സിയുടെ തന്നെ ഭൂരിഭാഗം ആരാധകർക്കും കടുത്ത വിയോജിപ്പ് തന്നെയാണ്. മെസ്സി ഒരിക്കലും കർഷകരുടെ ലീഗ് എന്ന് അവർ നേരത്തെ വിശേഷിപ്പിച്ച ഫ്രഞ്ച് ലീഗിലേക്ക് പോകില്ല എന്നാണ് മെസ്സി ആരാധകർ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായതും രസകരമായതുമായ ട്രോളുകൾ ഡെയ്‌ലി മെയിൽ ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചത് ചെയ്തത ഈയൊരു റിപ്പോർട്ട് നോക്കിയാൽ കാണാം.