മുൻ ബാഴ്സലോണ താരം ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജർമനിലേക്ക് പോകുന്നതിനെപ്പറ്റിയുള്ള അനിശ്ചിതത്വം നിലനിൽക്കുന്നതിനിടയിൽ മെസ്സിയുടെ സൈനിങ് ഏതാണ്ട് പൂർത്തിയായി എന്നുള്ള ചെറിയൊരു സൂചനയാണ് ഗോൾ ഇന്ത്യ ഇപ്പോൾ നൽകിയിരിക്കുന്നത്.
മെസ്സി എന്ന് ആലേഖനം ചെയ്ത പത്തൊമ്പതാം നമ്പർ പി എസ് ജി ജഴ്സി അവർ ലോഡിങ് എന്ന തലക്കെട്ടോട് കൂടിയാണ് അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. മെസ്സി ഫ്രഞ്ച് ക്ലബ്ബിലേക്ക് എത്തുമെന്നത് ഏതാണ്ട് ഉറപ്പായി എന്നാണ് ഈ ഒരു ട്വീറ്റ് കൊണ്ട് സൂചിപ്പിക്കുന്നത് എന്നാണ് ഫുട്ബോൾ വിദഗ്ധർ വിലയിരുത്തുന്നത്.
നേരത്തെ ലയണൽ മെസ്സിയുടെ ഉറ്റസുഹൃത്തും ബാഴ്സലോണയിൽ അദ്ദേഹത്തിൻറ സഹതാരവും ആയിരുന്ന ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ അദ്ദേഹത്തിൻറെ പത്താം നമ്പർ ജേഴ്സി ലയണൽ മെസ്സിക്ക് പി എസ് ജിയിലേക്ക് വന്നാൽ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ തൻറെ സുഹൃത്തിൻറെ ഈ അകമഴിഞ്ഞ സ്നേഹ പ്രകടനത്തിനെ വളരെയധികം സ്നേഹത്തോടുകൂടി തന്നെ ലയണൽ മെസ്സി നിരസിക്കുകയായിരുന്നു. പത്താം നമ്പർ ജേഴ്സി നെയ്മറിനോട് തന്നെ സൂക്ഷിച്ചു കൊള്ളാൻ അദ്ദേഹം ആവശ്യപ്പെട്ടു. അതുകൂടാതെ. അർജൻറീനയിലും ബാഴ്സലോണയിലും താൻ ആദ്യകാലത്ത് ധരിച്ചിരുന്ന 19 ആം നമ്പർ ജേഴ്‌സി തന്നെ ധരിക്കാനാണ് തനിക്ക് ആഗ്രഹം എന്നു ലയണൽ മെസ്സി സൂചിപ്പിക്കുകയും ചെയ്തു.
PSG മെസ്സിയുമായി കരാറിലെത്തി എന്ന വാർത്ത താരവും ക്ലബ്ബും നിഷേധിച്ചിരുന്നു. എങ്കിലും ഇരുവരും തമ്മിൽ ഒരു ധാരണയിലെത്തിയിട്ടുണ്ട് എന്ന അഭ്യൂഹം ശക്തമാണ്. മെസ്സിയുടെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപിക്കുവാൻ ഐഫെൽ ഗോപുരം അവർ ബുക്ക് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.