ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അവരുടെ വിദേശ സംഘത്തെ കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുമ്പോൾ, എതിരാളികളുടെ ബോക്സിൽ ഭീതി വിതക്കാൻ ജോർജ് പെരേര ഡിയാസ് എന്ന അർജന്റൈൻ സ്‌ട്രൈക്കറും ഒപ്പമുണ്ടാകും എന്ന് ഉറപ്പായി. ലൂണ, സിപോവിച്ച് എന്നിവർക്ക് പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ വിദേശ സൈനിങ് ആയിരിക്കും ജോർജ്
കൂടാതെ, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഈ സീസണിൽ രണ്ട് വിദേശ മുന്നേറ്റക്കാരെ സൈൻ ചെയ്യുമെന്നും അവരിൽ ഒരാൾ ആണ് അർജന്റീനിയൻ സ്‌ട്രൈക്കർ എന്നും സൂചനകൾ ഉണ്ട്. ജോർജിനൊപ്പം മറ്റൊരു ക്ലിനിക്കൽ ഫിനിഷർ കൂടി മഞ്ഞപ്പടയിലേക്ക് എത്തുമെന്നാണ് അറിയുന്നത.
ജോർജ് പെരേര ഡിയാസിന് എട്ട് വ്യത്യസ്ത ക്ലബ്ബുകൾക്കായി 140 -ലധികം ക്ലബ്ബ് മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുണ്ട്, കൂടാതെ പ്രിമിയേറാ നാഷണൽ, ലിഗ പ്രൊഫഷണൽ, ടോർണിയോ ഫൈനൽ, ലിഗ എംഎക്സ് അപ്പർട്ടിയോറ, തുടങ്ങിയ ലീഗുകളിൽ അദ്ദേഹത്തിന്റെ പേരിൽ 40 ഗോൾ കോൺട്രിബ്യുഷനുകൾ ഉണ്ട്. കോപ്പ ഡി ലാ ലിഗ, അങ്ങനെ
31 കാരനായ അർജന്റൈൻ ഫോർവേഡ് അർജന്റീന, മലേഷ്യ, മെക്സിക്കോ, ബൊളീവിയ, ചിലി എന്നിവിടങ്ങളിൽ തന്റെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. 2008 ൽ ക്ലബ് ഫെറോ കാറിൽ ഓസ്റ്റെയിൽ നിന്ന് ജോർജ് തന്റെ കരിയർ ആരംഭിച്ചു, 2013 ൽ ക്ലബ് അറ്റ്‌ലറ്റിക്കോ ലാനസിലേക്ക് മാറി. പിന്നീട് 2014 ൽ, ജോഹർ ദാറുൽ താസിം എഫ്‌സിക്കായി മലേഷ്യ സൂപ്പർ ലീഗിലേക്ക് മാറി.
ശ്രദ്ധിക്കപ്പെടേണ്ട ഒരു രസകരമായ വസ്തുത, ജോഹർ ദാറുൽ താസിം എഫ്സിയിൽ കളിച്ചിരുന്ന സമയത്ത്, അദ്ദേഹം എഎഫ്സി ചാമ്പ്യൻസ് ലീഗ്-യോഗ്യത റൗണ്ട്, എഎഫ്സി കപ്പ് എന്നിവയിൽ പങ്കെടുത്തിരുന്നു, അതിൽ ആകെ ഒമ്പത് മത്സരങ്ങളും പത്ത് ഗോൾ കോൺട്രിബ്യുഷനുകളും ഉണ്ടായിരുന്നു. അദ്ദേഹം ഒരിക്കൽ ബെംഗളൂരു എഫ്‌സിക്കെതിരെ കളിച്ചിട്ടുണ്ട്, അവർക്കെതിരെയും ഒരു ഗോൾ സ്വന്തം പേരിൽ കുറിച്ചു.
ക്ലബ് അറ്റ്‌ലറ്റിക്കോ ഇൻഡിപെൻഡന്റ്, ക്ലബ് ലിയോൺ, ക്ലബ് ബൊളിവർ, ക്ലബ് ഡിപോർട്ടിവോ സാൻ മാർക്കോസ് ഡി അരിക, ക്ലബ് അറ്റ്‌ലറ്റിക്കോ പ്ലാറ്റൻസ് – അറ്റ്ലാറ്റിക്കോ പ്ലേറ്റെൻസ് എന്നിവയ്ക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്.
ഇപ്പോൾ, 2021/22 ഫുട്ബോൾ സീസണിൽ, ജോർജ് പെരേര ഡിയാസ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കായി തന്റെ കരിയർ തുടരാൻ തയ്യാറെടുക്കുകയാണ്. അദ്ദേഹം ഒരു വർഷത്തെ കരാറിൽ യെല്ലോ ആർമിയിൽ ചേരും, കരാർ പരസ്പര ധാരണക്ക് വിധേയമാണ്. അർജന്റീനിയൻ സ്ട്രൈക്കർ ബ്ലാസ്റ്റേഴ്സ് ടീമിനും ആരാധകർക്കും ഏറെ പ്രിയപ്പെട്ടവനായിരിക്കും
എതിരാളികൾ ഭയപ്പെടുന്ന ഒരു ടീമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സിനെ മാറ്റും എന്ന പരിശീലകന്റെ വാക്കുകൾ യാഥാർഥ്യമാക്കാൻ കൊമ്പന്മാർക്ക് വേണ്ടി ജോർജ് പെരേര ഡയസിനു വലിയ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുണ്ട്. ഒപ്പം രണ്ടു ഫൈനലുകൾ മാത്രം ഓർക്കാനുള്ള മഞ്ഞപ്പടയെന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകക്കൂട്ടത്തിനു അവരുടെ സ്വപ്നമായ ആ കിരീടവിജയത്തിലേക്ക് ബ്ലാസ്‌റ്റേഴ്‌സിനെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യവും അദ്ദേഹത്തിന്റെ ചുമലിൽ ആയിരിക്കും