in

ആരാധകരുടെ മനസ്സ് കവർന്ന ഫാക്കുണ്ടോയ്ക്ക് പുതിയ കരാർ

Facundo Pereyra KBFC[ ISL]

കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കുന്ന താരങ്ങൾക്കെല്ലാം ആരാധകരുടെ ഹൃദയത്തിലാണ് സ്ഥാനം, ഇന്ത്യൻ താരങ്ങളെക്കാൾ കൂടുതൽ ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ചത് വിദേശ താരങ്ങൾ ആണെന്നുള്ളത് ഒരു വൈരുദ്ധ്യാത്മക തന്നെയാണ്. താരങ്ങൾക്ക് അകമഴിഞ്ഞ സ്നേഹവും പിന്തുണയും നൽകുവാൻ ഒരിക്കൽപോലും ബ്ലാസ്റ്റേഴ്സ് ആരാധകർ മടി കാണിച്ചിട്ടില്ല.

കഴിഞ്ഞ സീസണിലും ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിച്ച വിദേശ താരങ്ങൾ ഉണ്ടായിരുന്നു. അതിൽ പ്രധാനിയായിരുന്നു അർജൻറീനയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിൽ എത്തി ആരാധകരുടെ ഹൃദയം കവർന്ന ഫാക്കുണ്ടോ പെരേര എന്ന മിഡ് ഫീൽഡർ. ബ്ലാസ്റ്റേഴ്സിന് എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നും കഴിഞ്ഞ സീസണിൽ അധികം ഇല്ലായിരുന്നു. പക്ഷേ ഓരോ മത്സരത്തിലും പെരേരയുടെ ഒരു കയ്യൊപ്പ് പതിയുമായിരുന്നു.

Facundo Pereyra KBFC[ ISL]

അദ്ദേഹത്തിൻറെ കാലിൽ പന്ത് കിട്ടുമ്പോഴെല്ലാം എതിരാളികളുടെ ഉള്ളിൽ ഒരു ഭീതി സൃഷ്ടിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എതിരാളികളുടെ മനസ്സിലും കളിക്കളത്തിലും ഒരുപോലെ അപകടം വിതയ്ക്കുവാൻ കഴിഞ്ഞ അർജന്റീന താരത്തിന് കേരളബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയത്തിൽ ഉള്ള സ്ഥാനം വളരെ വലുതായിരുന്നു.

അതുകൊണ്ടുതന്നെ ഈ സീസൺ അരങ്ങുണരും മുമ്പെ തന്നെ ആരാധകരുടെ പ്രധാന ആവശ്യം പെരേരയെ ടീമിൽ നിലനിർത്തണമെന്ന് ആയിരുന്നു. എന്നാൽ ടീം മാനേജ്മെന്റിന്റെ താല്പര്യം വിദേശ താരങ്ങളെ എല്ലാം റിലീസ് ചെയ്ത ശേഷം പുതിയ താരങ്ങളെ സൈൻ ചെയ്യണം എന്നതായിരുന്നു. ആരാധകർക്ക് ഇതിൽ അമർഷം ഉണ്ടായിരുന്നു, മറ്റു താരങ്ങളെ ആരെയും നിലനിർത്തിയില്ലെങ്കിലും ഫാക്കുണ്ടോയെ തങ്ങൾക്ക് വേണമെന്ന് ഉണ്ടായിരുന്നു അവർക്ക്.

Kerala Blasters FC (Twitter)
Kerala Blasters FC (Twitter)

എന്നാൽ മാനേജ്മെൻറ് തീരുമാനത്തിന് യാതൊരു മാറ്റവും ഇല്ലായിരുന്നു. പുതിയ പരിശീലകരുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ടീമിനെ തയ്യാറാക്കുമ്പോൾ പഴയ താരങ്ങൾക്ക് അവിടെ പ്രത്യേകിച്ച് റോൾ ഒന്നുമില്ല. ആരാധകരുടെ പ്രിയപ്പെട്ട താരത്തിന് ഇപ്പോൾ മറ്റൊരു ടീമുമായി കരാർ ആയിരിക്കുകയാണ്.

33-കാരനായ ഈ താരം അർജൻറീനയിലെ രണ്ടാം ഡിവിഷനിൽ കളിക്കുന്ന സി എ എസ്റ്റുഡിയന്റസ് എന്ന ക്ലബുമായി ആണ് കരാർ ഒപ്പിട്ടിരിക്കുന്നത്.

മുൻ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ധീരജ് സിങ്ങിന് ചരിത്രനേട്ടം

ബ്രൂണോ ഫെർണാണ്ടസിന്റെ റെക്കോർഡ് പെഡ്രി മറികടക്കും