സാമ്പത്തിക പ്രതിസന്ധികൾ മൂലം സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി തീരുമാനമെടുത്തതിന് പിന്നാലെ ഇരിക്കാനും നിൽക്കാനുംപോലും നേരമില്ല ലയണൽ മെസ്സി ക്ക്. ആരാധകരുടെയും മാധ്യമങ്ങളുടെയും മുനവെച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടതാണ് ഇപ്പോൾ അദ്ദേഹത്തിൻറെ പ്രധാന ജോലി.
തൻറെ വിടവാങ്ങൽ പ്രസംഗം നടത്തിയ വാർത്താ സമ്മേളനത്തിൽ പോലും വ്യാജ വാർത്തക്കെതിരെ പ്രതികരിക്കേണ്ട ഗതികേട് ഉണ്ടായിരുന്നു ലയണൽ മെസ്സി എന്ന ഇതിഹാസ താരത്തിന്. മെസ്സി തന്റെ പ്രതിഫലം 50 ശതമാനം വരെ കുറയ്ക്കാൻ തയാറായിട്ടു പോലും അദ്ദേഹത്തിനെതിരെ ഇത്തരം വ്യാജ വാർത്തകൾ പടച്ചുവിടുന്നത് ഒരു അപരാധം തന്നെയാണ്.

ബാഴ്സലോണ വിട്ടശേഷം ലയണൽ മെസ്സിയുടെ ഭാവിപരിപാടികൾ ഏതു ക്ലബ്ബിൽ ആയിരിക്കും എന്നത് ഫുട്ബോൾ ലോകം വളരെ കൗതുകത്തോടെ കൂടി ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. ലയണൽ മെസ്സി യുമായി ഇപ്പോൾ ഏറെ കൂട്ടിച്ചേർത്ത് വച്ച് വായിക്കപ്പെടുന്ന ഒരു പേരാണ് ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെൻറ് ജർമ്മന്റത്.
നിലവിൽ ബാഴ്സലോണയിലെ താരങ്ങളേക്കാൾ ഒരുപക്ഷേ ഉപരിയായി ലയണൽ മെസ്സി സൗഹൃദം സൂക്ഷിക്കുന്നത് ഫ്രഞ്ച് ക്ലബ്ബിലെ ലാറ്റിനമേരിക്കൻ താരങ്ങളുമായി ആണ്. അവർക്കൊപ്പം അദ്ദേഹം എടുത്ത ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്.
മെസ്സിയുടെ ഫ്രഞ്ച് ക്ലബിലേക്കുള്ള പാലായനത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായിരുന്നുവോ ഈ ചിത്രമെന്നാണ് ഇപ്പോൾ പലരും ചോദിക്കുന്നത്. ഇപ്പോൾ ആ ചിത്രത്തിന് പിന്നിലെ കാരണം വിശദീകരിക്കുകയാണ് ലയണൽ മെസ്സി.
ആ ഒരു ചിത്രത്തിന് പിന്നിൽ യാതൊരുവിധ ഗൂഢലക്ഷ്യങ്ങളും ഇല്ല. ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ ആണ് ഞങ്ങൾ ഒരുമിച്ചു കൂടുമ്പോൾ തമാശകൾ പറയും പൊട്ടിച്ചിരിക്കും നല്ല സമയങ്ങൾ ഞങ്ങൾ ആസ്വദിക്കാറുണ്ട്. ആഘോഷവേളകൾ ക്കായി പാരീസിൽ ഒരുമിക്കാൻ ഞങ്ങൾക്ക് എപ്പോഴും താല്പര്യമുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. വെറും സൗഹൃദ സന്ദർശനം എന്നതിലുപരിയായി മറ്റൊരു സന്ദേശവും ആ ചിത്രത്തിലില്ല എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്.