in

തന്നെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ലയണൽ മെസ്സി

Lionel Messi in Final speech [Twiter]
Lionel Messi in Final speech [Twiter]

അർജൻറീനയുടെയും ബാഴ്സലോണയുടെയും ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ലയണൽ മെസ്സി. രണ്ടു പതിറ്റാണ്ടോളം ബാഴ്സലോണയ്ക്ക് വേണ്ടി ബൂട്ട് കെട്ടിയ ശേഷം അദ്ദേഹം ബാഴ്സ യുമായുള്ള ബന്ധം അവസാനിപ്പിച്ചിരിക്കുകയാണ്. ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് അദ്ദേഹം ബാഴ്സലോണയും ആയുള്ള തൻറെ വിടവാങ്ങൽ പ്രഖ്യാപനം നടത്തിയത്.

അതി വൈകാരികമായ ഒരു വാർത്താസമ്മേളനത്തിൽ കൂടിയായിരുന്നു ലയണൽ മെസ്സി ഔദ്യോഗികമായി താൻ ബാഴ്സലോണ യുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് തന്റെ ആരാധകരോട് പറഞ്ഞത്. തനിക്ക് ഒരിക്കലും പൂർണ്ണമനസ്സോടെ അല്ലാ ക്ലബ്ബ് വിട്ടു പോകുന്നതെന്ന് മെസ്സി ആവർത്തിച്ചു പറഞ്ഞു.

Emotional [Twiter]

ബാഴ്സലോണയുമായുള്ള വിടവാങ്ങൽ പ്രഖ്യാപിക്കുന്ന തൻറെ വാർത്താസമ്മേളനത്തിൽ ഓരോ നിമിഷവും കണ്ണീരടക്കാൻ കഴിയാതെ വിതുമ്പുകയായിരുന്നു ലോക ഫുട്ബോളിലെ മിശിഹാ. അത് ടെലിവിഷൻ സ്ക്രീനിൽ കണ്ട ആരാധകർക്ക് പോലും കണ്ണീരടക്കാൻ കഴിഞ്ഞില്ല. അത്രമാത്രം വൈകാരികം ആയിരുന്നു ലയണൽ മെസ്സിയുടെ ബാഴ്സലോണയിലെ അവസാനത്തെ വാർത്താ സമ്മേളനം.

തനിക്ക് ബാഴ്സലോണയിൽ തന്നെ തുടരണമെന്ന ആഗ്രഹം ഉണ്ടെങ്കിലും ക്ലബ്ബിൻറെ സാമ്പത്തിക പ്രതിസന്ധികളും നിലവിലെ സാമ്പത്തിക പരിതസ്ഥിതികളും ലാലിഗയുടെ നിയന്ത്രണങ്ങളും കണക്കിലെടുക്കുമ്പോൾ താൻ ഇവിടെനിന്ന് പോകേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

അതി തീവ്രമായ വൈകാരികത നിറഞ്ഞ സന്ദർഭങ്ങളിലും തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തക്കെതിരെ സംസാരിക്കുവാൻ ലയണൽ മെസ്സി മറന്നില്ല. താൻ തന്റെ പ്രതിഫലം 50 ശതമാനം വരെ കുറയ്ക്കാൻ തയ്യാറാണെന്ന് ക്ലബ്ബിനോട് പറഞ്ഞതാണ് എന്നാൽ അവർ അതിനെക്കുറിച്ച് കൂടുതലൊന്നും തന്നോട് ചോദിച്ചില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Messi against fake news

താൻ 30 ശതമാനംവരെ പ്രതിഫലം കൂട്ടി ചോദിച്ചു എന്ന് പ്രചരിക്കുന്ന ഒരു വാർത്ത തീർത്തും വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഇത് സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് വായിച്ച് മനസ്സിലാക്കാം.

കണ്ണീർവാർത്തു കൊണ്ട് മിശിഹാ ബാഴ്സലോണയുടെ പടിയിറങ്ങി

വിവാദ ഫോട്ടോയുടെ വിശദീകരണവുമായി ലയണൽ മെസ്സി രംഗത്ത്…