in

IPL-ൽ സിക്സടിച്ചാൽ ഇനി ബോൾ മാറും;നിർണായക മാറ്റങ്ങളുമായി BCCI

IPL [BCCI]

ആവേശം ക്ലബ് സ്പോർട്സ് കമ്മ്യൂണിറ്റിയിൽ ക്രിക്കറ്റ് ഡോട്ട് കോം എഴുതുന്നു യു.എ.ഇയില്‍ നടക്കാനിരിക്കുന്ന ഐ.പി.എല്ലിന്റെ രണ്ടാം പാദ മത്സരങ്ങള്‍ക്ക് മുന്നോടിയായി നിര്‍ണായക നിയമം പ്രഖ്യാപിച്ച് ബി.സി.സി.ഐ. ഗ്യാലറിയില്‍ പന്ത് പോയാല്‍ അത് മാറ്റി പുതിയ പന്തിലാകും കളി തുടരുകയെന്ന് ബിസിസിഐ വ്യക്തമാക്കി.

ഗ്യലറിയിലെത്തുന്ന പന്തുകള്‍ അണുവിമുക്തമാക്കി ബോള്‍ ലൈബ്രറിയിലേക്ക് മാറ്റും, ആ പന്തിന് പകരം ബോള്‍ ലൈബ്രറിയില്‍ നിന്ന് പുതിയ പന്ത് കൊണ്ടുവന്ന് കളി തുടരും.

IPL [BCCI]

ഇതുവരെ സ്റ്റേഡിയത്തിലേക്കോ സ്റ്റേഡിയത്തിന് പുറത്തേക്കോ പോകുന്ന പന്തുകള്‍ അമ്പയര്‍മാര്‍ തന്നെ സാനിറ്റൈസ് ചെയ്യുകയും, തുടര്‍ന്ന് അതേ പന്തുപയോഗിച്ച് കളി തുടരുകയുമായിരുന്നു ചെയ്തിരുന്നത്.

ഐ.പി.എല്ലിന്റെ രണ്ടാം പാദത്തില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്നാണ് വിവരം. ഇത് കൊണ്ടു തന്നെ ഗ്യാലറി സ്റ്റാന്‍ഡിലേക്ക് ബോളുകള്‍ പോവുകയാണെങ്കില്‍ അത് കാണികള്‍ സ്പര്‍ശിക്കാനുള്ള സാധ്യതകളുണ്ട്.

അതിനാലാണ് കോവിഡ് സാഹചര്യത്തില്‍ നിര്‍ണായക മാറ്റം ബി.സി.സി.ഐ കൈക്കൊണ്ടത്. പുതിയ പന്ത് ബാറ്റിലേക്ക് എത്തുമെന്നതിനാല്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാകും.

മെസ്സിക്ക് പകരക്കാരനെ താൻ കണ്ടെത്തിയെന്ന് ബാഴ്സലോണ പരിശീലകൻ

മെസ്സി PSG യിലേക്ക് വന്നാൽ പണി കിട്ടാൻ പോകുന്നത് പോകുന്നത് ഒരു സൂപ്പർ താരത്തിന്