in

മെസ്സി PSG യിലേക്ക് വന്നാൽ പണി കിട്ടാൻ പോകുന്നത് പോകുന്നത് ഒരു സൂപ്പർ താരത്തിന്

Mssi Pochetino [CBS sport]

ലോക ഫുട്ബോളിലെ ഇതിഹാസതാരമായ ലയണൽ മെസ്സി, ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമനിലേക്ക് എത്തുമ്പോൾ ഏറ്റവും വലിയ പണി കിട്ടാൻ പോകുന്നത് അവിടെ ഒരു സൂപ്പർ തരത്തിനാണ്. കോടികൾ വാരി എറിഞ്ഞു വമ്പൻ താരങ്ങളെ ചാക്കിട്ടു പിടിച്ച് സ്വന്തം കൂടാരത്തിൽ എത്തിക്കുന്ന അറബിയുടെ പാരിസ് ജർമനിൽ സൂപ്പർതാരങ്ങൾക്ക് പഞ്ഞമില്ലാ.

അതുകൊണ്ട് ഒരു സൂപ്പർ താരത്തെ തിരഞ്ഞെടുക്കുക എന്നത് അല്പം പ്രയാസമുള്ള ഒരു കാര്യം തന്നെയാണ്. സ്പെയിനിൽ മെസ്സിയുടെ എതിരാളിയായിരുന്ന റാമോസ് അവിടെയുണ്ട്. തൻറെ പ്രിയ സുഹൃത്തും പഴയ സഹ താരവുമായ നെയ്മർ ജൂനിയർ ഉണ്ട് അവിടെ.

Mssi Pochetino [CBS sport]

ആധുനിക ഫുട്ബോളിലെ യുവ തരംഗമായ സൂപ്പർതാരം എംബപ്പേയും കൂടെയുണ്ട് PSGയിൽ. എന്നാൽ യഥാർത്ഥ പണി പാരീസിൽ ലഭിക്കുവാൻ പോകുന്നത് ആരും പ്രതീക്ഷിക്കാത്ത മറ്റൊരു സൂപ്പർ താരത്തിനാണ്.

ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജർമനിലെത്തിയാൽ ഏറ്റവും വലിയ പണി കിട്ടുവാൻ പോകുന്നത് അവരുടെ പരിശീലകനെ തന്നെയാണ്. മൗറീസിയോ പോചെട്ടിനോ എന്ന കോച്ചിന്റെ ടാക്ടിക്കൽ എബിലിറ്റിക്ക് അപ്പുറം മാൻ മാനേജ്മെന്റ് സ്കിൽസ് ടെസ്റ്റ്‌ ചെയ്യപ്പെടാൻ പോകുന്ന ഒരു സീസൺ ആണ് കാത്തിരിക്കുന്നത്..

ഒരു ചെറിയ പിഴവ് പോലും ഇനി പാരിസ് മാനേജ്മെന്റ് സഹിക്കും എന്ന് തോന്നുന്നില്ല..ഹാരി കെയിൻ എന്ന സൂപ്പർതാരത്തെ മാത്രം ശ്രെദ്ധിച്ചാൽ മതിയായിരുന്ന നിലയിൽ നിന്ന് ഇപ്പോൾ പോച്ചേക്ക് മാനേജ് ചെയ്യേണ്ടത് മോഡേൺ ഫുട്ബോളിന്റെ 3 ഐക്കൺസ് ആയ മെസി(ഇപ്പോഴത്തെ ചാൻസ് വെച്ച് ), നെയ്മർ, റാമോസ് എന്നിവരെ ആണ്..

കൂടെ കൈലിയൻ എമ്പാപ്പേ, ജിജി ഡോണരുമ്മ തുടങ്ങിയ നെക്സ്റ്റ് ബിഗ് തിങ് ലേബൽ ഉള്ള ഒരു പിടി കളിക്കാരെയും.. എന്തായാലും കാത്തിരുന്നു കാണാം.

IPL-ൽ സിക്സടിച്ചാൽ ഇനി ബോൾ മാറും;നിർണായക മാറ്റങ്ങളുമായി BCCI

ബാഴ്സലോണയുടെ പത്താം നമ്പർ ജേഴ്സി വിരമിക്കില്ല മെസ്സിക്ക് ശേഷവും താരങ്ങൾ പത്താം നമ്പർ യൂസ് ചെയ്യും