in

ബാഴ്സലോണയുടെ പത്താം നമ്പർ ജേഴ്സി വിരമിക്കില്ല മെസ്സിക്ക് ശേഷവും താരങ്ങൾ പത്താം നമ്പർ യൂസ് ചെയ്യും

Lionel Messi [Tribuna]

രണ്ടു പതിറ്റാണ്ടോളം സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്ക് വേണ്ടി കളിച്ച ലയണൽ മെസ്സി ക്ലബ്ബിൻറെ പടിയിറങ്ങുമ്പോൾ അദ്ദേഹം ഉപയോഗിച്ചിരുന്ന, ഇതിഹാസ താരങ്ങൾക്ക് മാത്രം അവകാശപ്പെട്ട പത്താം നമ്പർ ജേഴ്സി എന്നന്നേക്കുമായി വിരമിക്കുമെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അത്തരത്തിൽ ഒരു തീരുമാനം ഉണ്ടായിട്ടില്ല.

അതുമാത്രമല്ല മെസ്സിക്ക് ശേഷം ഇനിയുള്ള മത്സരങ്ങളിൽ പത്താംനമ്പർ ജേഴ്‌സിക്ക് മറ്റൊരു അവകാശി ബാഴ്സലോണയിൽ ഉണ്ടായിരിക്കും എന്ന് ഉറപ്പു തന്നെയാണ്. ബാഴ്സലോണയ്ക്ക് മെസ്സിയോട് ഉള്ള വിരോധം കൊണ്ടൊന്നുമല്ല ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് അവർ എത്തിയത്.

Lionel Messi [Tribuna]

സ്പാനിഷ് ലീഗിലെ വ്യക്തമായ നിയമസംഹിതയുടെ അടിസ്ഥാനത്തിൽ ഒന്നു മുതൽ 25 വരെയുള്ള ജേഴ്സി നമ്പറുകൾ ടീമിന്റെ 25 അംഗ സ്‌കോഡിലുള്ള താരങ്ങൾ അറിഞ്ഞിരിക്കണം എന്നാണ് വ്യവസ്ഥ. 1, 13, 25 എന്നീ നമ്പറുകൾ അണിയേണ്ടത് ഗോൾകീപ്പർ ആണ്.

റിസർവ് ടീമിലുള്ള താരങ്ങളെ 25 അംഗ ടീമിലേക്ക് ഉൾപ്പെടുത്തുന്ന അവസരങ്ങളിലാണ് 26 മുതൽ 50 വരെയുള്ള നമ്പറുകൾ അവർക്കായി നൽകുന്നത്. ഈയൊരവസ്ഥ ഉള്ളതുകൊണ്ട് തന്നെ ഒന്നു മുതൽ 25 വരെയുള്ള നമ്പറുകൾ ഫസ്റ്റ് ടീം അംഗങ്ങൾക്ക് നൽകേണ്ടത് അത്യാവശ്യമാണ്.

ബ്രസീലിന്റെയും ബാഴ്സലോണയുടെയും ഇതിഹാസതാരം ആയിരുന്നു റൊണാൾഡീഞ്ഞോ ആയിരുന്നു മെസ്സിക്ക് മുൻപ് പത്താം നമ്പർ ജേഴ്സി അണിഞ്ഞത്. അതിനുശേഷമായിരുന്നു മെസ്സിലേക്ക് ആ നമ്പർ എത്തിയത്. മെസ്സിക്ക് പിൻഗാമിയാകാൻ യോഗ്യനായ ഒരു താരത്തിന് തീർച്ചയായും ഈ പത്താം നമ്പർ ജേഴ്സി ലഭിക്കും.

മെസ്സി PSG യിലേക്ക് വന്നാൽ പണി കിട്ടാൻ പോകുന്നത് പോകുന്നത് ഒരു സൂപ്പർ താരത്തിന്

മെസ്സി പാരീസിലേക്ക് പറക്കുന്നതിൽ വീണ്ടും ചില തടസങ്ങൾ