സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ മുൻ സൂപ്പർ താരം ലയണൽ മെസ്സി ക്ലബ്ബ് മായുള്ള ബന്ധം അവസാനിപ്പിച്ചതിനു ശേഷം മറ്റു പല ഗ്രൂപ്പുകളും ആയി ചേർന്ന് അദ്ദേഹത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എങ്കിലും അതിൽ ഏറ്റവും ശക്തമായി നിൽക്കുന്നത് ഫ്രഞ്ച് ക്ലബ്ബ് PSGയുമായി ചേർന്നു കേൾക്കുന്ന തന്നെയാണ്.
താരം ക്ലബ്ബിലേക്ക് എത്തി എന്നതിന് വ്യക്തിമായ തരത്തിൽ പല സൂചനകളും വന്നിരുന്നു. അതു കൂടതെ മെസ്സിയെ കാണുവാൻ ആരാധകർ PSG ആസ്ഥാനത്ത് തടിച്ചു കൂടിയതും വളരെ വലിയ വാർത്ത ആയിരുന്നു.
ഇന്ന് ഐഫെൽ ഗോപുരം മെസ്സി തങ്ങളുടെ ടീമിലേക്ക് എത്തിയത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് വേണ്ടി PSG ബുക്ക് ചെയ്തു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇന്നലെ ലയണൽ മെസ്സിയുടെ മെഡിക്കൽപരിശോധന പി എസ് ജി യിൽ നടക്കുമെന്ന് ഗോൾ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്.
എന്നാൽ അപ്രതീക്ഷിതമായി, ഇപ്പോൾ കാര്യങ്ങൾ വിപരീതദിശയിൽ ആണ് സംഭവിക്കുന്നത്. മെസ്സി ഇപ്പോഴും പാരീസിലേക്ക് തിരിച്ചിട്ടില്ല ബാഴസ്ലോണയിൽ അദ്ദേഹത്തിൻറെ കുടുംബത്തോടൊപ്പം തന്നെയാണ് ലയണൽ മെസ്സി ചിലവഴിക്കുന്നത്.
അതേസമയം അദ്ദേഹത്തിൻറെ പിതാവും ഏജണ്ടും ഫ്രഞ്ച് ക്ലബ്ബുമായി ഇപ്പോഴും ചർച്ചകൾ തുടരുകയാണ്. അത് സംബന്ധിച്ച കാര്യങ്ങൾ പൂർത്തിയായാൽ മാത്രമേ അദ്ദേഹം പാരീസിലേക്ക് പോവുകയുള്ളൂ. ഫിനാൻഷ്യൽ ഫെയർ സംബന്ധമായ പ്രശ്നങ്ങൾ ഫ്രഞ്ച് ക്ലബ്ബ് നേരിടുന്നതാണ് ഇത്തരത്തിലൊരു തടസ്സത്തിന് കാരണം.