in

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ടീമിൽ എത്തിച്ച സിംഗപ്പൂർ താരം നിസാരനല്ല…

Tim David RCB

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലാദ്യമായി ഒരു സിംഗപ്പൂർ താരത്തിനെ തങ്ങളുടെ ടീമിൽ എത്തിച്ചിരിക്കുകയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. ഇക്കുറി താരത്തിനെ എടുത്തതിന് പിന്നിൽ വ്യക്തമായ കണക്കുകൂട്ടലുകൾ ഉണ്ട് RCBക്ക്. ബാറ്റു കൊണ്ടും പന്തു ഒരുപോലെ തിളങ്ങാൻ കഴിയുന്ന ഈ താരം ഐപിഎൽ സീസൺ കഴിയുമ്പോൾ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന ഒരു താരമായി മാറുമെന്നത് ആരാധകർക്ക് ഉറപ്പാണ്.

ടിം ഡേവിഡ് ഈ പേര് ആദ്യമായി കേൾക്കുന്നത് സിങ്കപ്പൂർ നാഷണൽ ടീമിൽ ആണ്, അവരുടെ ക്യാപ്റ്റൻ ആയിരുന്നു, ഡ്രീം 11 ഗെയിമിൽ താരത്തിനെ ക്യാപ്റ്റൻ ആക്കി ടീമിട്ടു, ഈ സിംഗപ്പൂർ താരത്തിന്റെ ആൾ റൌണ്ട് പെർഫോമൻസിൽ കോണ്ടെസ്റ്റ് ജയിച്ചു കൊണ്ടാണ് താരത്തെ ഇവിടുത്തെ ക്രിക്കറ്റ് ആരാധകർക്ക് പരിചയം.

Tim David RCB

പിന്നെ അങ്ങോട്ട് സിങ്കപ്പൂർ ടീമിന്റെന്റെ കളികൾക്ക് സ്ഥിരം ഇങ്ങേർ ആയിരുന്നു പലർക്കും ടീം ക്യാപ്റ്റൻ, ഒരു ഇടവേളക്ക് ശേഷം ഇങ്ങേരെ പിന്നെ ശ്രദ്ധിക്കുന്നത് കഴിഞ്ഞ ബിഗ്ബാഷ് ലീഗിൽ ആണ്, ടീം വളരെ പ്രയാസപ്പെടുന്ന പല സമയങ്ങളിലും ഇങ്ങേരുടെ മികച്ച ഇന്നിങ്സ് ഉകൾ ഹോബാർട്ട് നെ മികച്ച സ്കോറിലേക്ക് എത്തിക്കുന്നത് പതിവായിരുന്നു,

ടീം തകരുന്ന വേളകളിൽ റൺസ് എടുക്കുന്നതിൽ ഉപരി, ആ സിറ്റുവേഷനിൽ താരം കളിക്കുന്ന സ്ട്രൈക്ക് റേറ്റ് ഒന്ന് കാണേണ്ടത് തന്നെയാണ്, പിന്നെ അങ്ങോട്ട് പാക്കിസ്ഥാൻ സൂപ്പർ ലീഗിലും ഇംഗ്ലീഷ് ബ്ലാസ്റ്റിലും എല്ലാം കണ്ട ഫോം അതിന്റെ തുടർച്ചയായിരുന്നു.

ടീം തകരുന്ന വേളകളിൽ ആണ് ഈ താരം തന്റെ ഫുൾ ഫ്ലോയിൽ എത്തുന്നത്, ഒരു ഐപിൽ കോൺട്രാക്ട് ഉടനെ ഉണ്ടാകും എന്നുറപ്പായിരുന്നു ആരാധകർക്ക്, ഇത്തവണ ഐപിഎല്ലിന്റെ രണ്ടാം പകുതി ആരംഭിക്കുമ്പോൾ പ്രാർത്ഥന പോലെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് അദേഹത്തെ ടീമിൽ എത്തിച്ചിരിക്കുന്നു എന്നത് ആരാധകർക്ക് ആവേശം പകരുന്ന ഒരു വസ്തുതയാണ്.

വിരാട് കോഹ്ലിയും എ ബി ഡിവില്ലിയേഴ്സും ഗ്ലെൻ മാക്സ് വെല്ലും ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് താരത്തിന് കളിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ സിംഗപ്പൂർ ക്രിക്കറ്റ് ജന്മം നൽകിയ ഈ സൂപ്പർ താരം ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് എന്നൊന്നും പ്രിയപ്പെട്ടവനായി മാറുമെന്ന് ഉറപ്പാണ്.

ഐപിഎല്‍ ടീമിന്റെ പരിശീകലകനാകാന്‍ ഇര്‍ഫാന്‍ പത്താന്‍ തയ്യാറെടുപ്പിലാണ്

റെസ്ലിങ് സൈറ്റുകൾ നശിപ്പിക്കാത്ത ബ്രോക്ക് ലെസ്‌നേർ റിട്ടെണ്