ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഹർപ്രീത് ബ്രാർ RCB തച്ചു തകർത്ത ഗുജറാത്തിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ ടോസ് നേടിയ ബാംഗ്ലൂർ പഞ്ചാബിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 91 റൺസ് നേടി നായകൻ രാഹുൽ മുന്നിൽ നിന്നു നയിച്ചപ്പോൾ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 179 റൺസ് അടിച്ചു കൂട്ടി. രാഹുൽ പുറത്താകാതെയാണ് 57 പന്തിൽ നിന്നും 91 റൺസ് അടിച്ചു കൂട്ടിയത്.
സ്‌കോർ ബോർഡ് 19 ൽ നിൽക്കെയാണ് പഞ്ചാബിന്റെ ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. രാഹുലിന് ഒപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്ത പ്രഭ്സിമ്രാൻ സിങ് ജയിമിസന്റെ പന്തിൽ കോഹ്ലിക്ക് ക്യാച്ച് നൽകി മടങ്ങുമ്പോൾ വെറും 7 റൺസ് ആയിരുന്നു സിമ്രാന്റെ സമ്പാദ്യം.
പിന്നെ രാഹുലിന് കൂട്ടായി എത്തിയ ക്രിസ് ഗെയിൽ 24 പന്തിൽ നിന്നു 46 റൺസ് നേടി. ഡാനിയേൽ സാംസിന്റെ പന്തിൽ ഡിവില്ലിയേഴ്സിന് ക്യാച്ച് നൽകി ഗെയിൽ മടങ്ങുമ്പോൾ പഞ്ചാബ് സ്‌കോർ ബോർഡിൽ 99 റൺസ് മാത്രം ആയിരുന്നു.
പിന്നീട് വന്നവരിൽ നിക്കോളാസ് പൂറനും ഷാരൂഖ് ഖാനും റൺസ് ഒന്നും നേടാനായില്ല. ദീപക് ഹൂഡ 5 റൺസ് നേടി പുറത്തായപ്പോൾ, രാഹുലിന് അൽപ്പം എങ്കിലും പിന്തുണ നൽകിയത് 17 പന്തിൽ 25 റൺസുമായി പുറത്താകാതെ നിന്ന ഹർപ്രീത് ബ്രാർ ആയിരുന്നു.
മറുപടി ബാറ്റിങ്ങിൽ പതിവ് പോലെ കോഹ്ലിയും പടിക്കലുമാണ് ഓപ്പൺ ചെയ്തത്. മൂനാം ഓവറിന്റെ രണ്ടാം പന്തിൽ റെയിലി മെർഡിത്തിനെ സിക്സിനു തൂക്കിക്കൊണ്ടു ഗിയർ ഷിഫ്റ്റ് ചെയ്യാൻ ശ്രമിച്ച പടിക്കലിനെ തൊട്ടടുത്ത ബോളിൽ റെയിലി ബൗൾഡ് ആക്കി. പിന്നെ ക്യാപ്റ്റനു കൂട്ടായി എത്തിയത് രജത് പാട്ടിദാർ ആയിരുന്നു.
34 പന്തിൽ നിന്നും 35 റൺസ് നേടിയ കോഹ്ലി ഒരു വിധം മുന്നോട്ട് കൊണ്ടുപോകുമ്പോൾ ആണ് ബാറ്റ് കൊണ്ട് അവസാന ഓവറുകളിൽ കടന്നാക്രമണം നടത്തിയ ഹർപ്രീത് ബ്രാർ പന്ത് കയ്യിലെടുത്തു ആക്രമണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയത് മൂന്ന് ജയന്റ് വിക്കറ്റുകൾ ആണ് ബ്രാർ വീഴ്ത്തിയത്, ആ പേരുകൾ നോക്കണം വിരാട് കൊഹ്‌ലി, ഗ്ലെൻ മാക്സ്വെൽ , എ ബി ഡിവില്ലേഴ്‌സ്, തുടരെ തുടരെ വീഴ്ത്തി 3 ബിഗ് വിക്കറ്റുകൾ.
പിന്നീട് 31 റൺസുമായി ഒരറ്റത്ത് പിടിച്ചു നിന്ന രജത് പാട്ടിദാറിനെ ജോർദാൻ നിക്കോളാസ് പൂരന്റെ കൈകളിൽ എത്തിച്ചതോടെ കാര്യങ്ങൾ തീരുമാനമായി പിന്നെ എല്ലാം വെറും ചടങ്ങു തീർക്കൽ മാത്രമായി. ഒടുവിൽ ഹർഷൽ പട്ടേലിന്റെ വകയുള്ള വെടിക്കെട്ട് മാത്രം ആയിരുന്നു RCB ക്ക് ആഹ്ലാദിക്കാനുള്ള ഏക അവസരം