അടുത്ത സീസണിൽ എഡിൻസൺ കവാനിയെ ക്ലബിൽ നിലനിർത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ‘തങ്ങളാലാവുന്നതെല്ലാം’ ചെയ്യുമെന്ന് പ്രശസ്ത ഇറ്റാലിയൻ പത്രപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ പറഞ്ഞു.
കഴിഞ്ഞ വേനൽക്കാലത്ത് ഫ്രീ ട്രാൻസ്ഫറിൽ ആണ് ഉറുഗ്വേ ഇന്റർനാഷണൽ മാഞ്ചെസ്റ്റർ യുണൈറ്റഡിന് ഒപ്പം ചേർന്നത്, വെറും 1760 മിനിറ്റിനുള്ളിൽ നിന്ന് 12 ഗോളുകളും നാല് അസിസ്റ്റുകളുമുള്ള ഒരു മികച്ച പ്രകടനമാണ് അദ്ദേഹം അവിടെ നടത്തിയത്.
സീസണിനിടെ 34 വയസുകാരൻ ഫിറ്റ്‌നെസ് പ്രശ്‌നങ്ങളുമായി പൊരുതിയിരുന്നുവെങ്കിലും ഫിറ്റ് ആയിരിക്കുമ്പോൾ, അദ്ദേഹം തന്റെ നിലവാരം പ്രകടമാക്കിയതാണ്.
കഴിഞ്ഞ രാത്രി റോമയെ 6-2 ന് തോൽപ്പിച്ച കളിയിൽ അദ്ദേഹത്തിന്റെ പ്രകടനം മികച്ചതായിരുന്നു, അവിടെ രണ്ട് ഗോളുകൾ, രണ്ട് അസിസ്റ്റ് എന്നിവ രജിസ്റ്റർ ചെയ്ത താരം, തന്റെ ക്ലബിന് പെനാൽറ്റി നേടിയെടുക്കുകയും ചെയ്തു.
ഇതിനിടയിൽ, മുൻ പാരീസ് സെന്റ് ജെർമെയ്ൻ താരത്തെ പിടിച്ചു നിർത്താൻ യുണൈറ്റഡ് തങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ടെന്ന് റൊമാനോ ഉദ്ധരിച്ചു. കൂടാതെ കവാനിയെ നിലനിർത്തുന്നത് ഒരു പുതിയ സ്‌ട്രൈക്കറെ പിന്തുടരുന്നത് വൈകിപ്പിക്കുന്നതിലൂടെ ഫണ്ട് ലാഭിക്കുന്നതായി കാണും.