പണ്ട്.. അതായത് ഇന്റർനെറ്റും റെസ്ലിങ് സൈറ്റും റിപ്പോർട്സും വരുന്നതിന് മുന്നേ ഓരോ റെസ്ലിങ് താരവും ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചു വരുമ്പോൾ നമുക്ക് ഉണ്ടാകുന്ന ഒരു രോമാഞ്ചമുണ്ട്.. അതിപ്പോ Undertaker ആവട്ടെ ജോണ് സീന ആവട്ടെ റോക്ക് ആവട്ടെ ബ്രോക്ക് ആവട്ടെ ഏത് റെസ്ലിങ് താരവും ആയിക്കൊള്ളട്ടെ.. അവരുടെ പ്രതീക്ഷിക്കാത്ത സമയത്തുള്ള return ഏവരെയും കോരിതരിപ്പിക്കും..
പക്ഷെ സോഷ്യൽ മീഡിയയും റെസ്ലിങ് സൈറ്റും റിപ്പോർട്സും ഒക്കെ നമ്മുടെ ചുറ്റും നിറഞ്ഞപ്പോൾ ഇതേ സൈറ്റുകൾ തന്നെ ഓരോ സൂപ്പർസ്റ്റാറിന്റെ returnഉം ഒരാഴ്ച്ച മുൻപേ എങ്കിലും ഇവർ അന്നൗൻസ് ചെയ്യും.. നേരത്തെ ഈ വാർത്ത അറിഞ്ഞത് കൊണ്ട് മാത്രം ഇവർ എങ്ങനെ return ചെയ്താലും ഒരു ചത്ത ഫീലിംഗ് ആയിരിക്കും എല്ലാർക്കും..
കഴിഞ്ഞ ദിവസം ഏകദേശം 7 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിഎം പങ്ക് റെസ്ലിങ് ലോകത്തേക്ക് AEW ലൂടെ തിരിച്ചു വന്നപ്പോൾ റെസ്ലിങ് ലോകം മുഴുവൻ ആ ഒരു തിരിച്ചു വരവിന്റെ ആഘോഷത്തിൽ ആയിരുന്നു..
പക്ഷേ എല്ലാവരും അതിന്റെ പുറകെ പോയത് കൊണ്ടോ എന്തോ ആരും ഒരു സൈറ്റും ബ്രോക്കിന്റെ return മുന്നേ അന്നൗൻസ് ചെയ്തതായി കണ്ടില്ല.. ആയതിനാൽ ഇന്ന് സമ്മർസ്ളാമിൽ ബ്രോക്ക് return ചെയ്തപ്പോൾ പണ്ട് സ്റ്റാറുകൾ return ചെയ്യുമ്പോൾ ഉണ്ടാകുന്ന രോമാഞ്ചം ഇന്ന് എനിക്ക് അതേ പോലെ തന്നെ ഉണ്ടായി.. ഒരുപാട് നാളുകൾക്ക് ശേഷം ആ ഒരു ഫീലിംഗ് കിട്ടിയപ്പോൾ എന്തോ ഒരു സന്തോഷം തോന്നുന്നു..
ഇനിയും ഇത് പോലെ റിട്ടെണ്സ് ഭാവിയിൽ നടക്കുമ്പോൾ എങ്കിലും റെസ്ലിങ് സൈറ്റുകൾ കുറഞ്ഞത് റിട്ടെണ് നടത്തുന്ന സ്റ്റാറിന്റെ പേര് എങ്കിലും പുറത്ത് പറയാതെ എങ്കിൽ വളരെ ഉപകാരപ്രദമായേനെ..