in ,

ലക്‌ഷ്യം വലുതാണ് മുന്നോട്ടുള്ള യാത്ര ദുർഘടം നിറഞ്ഞതാണ്, ചിതലരിക്കുന്ന ചരിത്രതാളുകളിൽ നിന്നുള്ള ഉയർത്തെഴുനെൽപ്പു അത്യാവശ്യമാണ്. മുന്നേറു ചുവന്ന ചെകുത്താൻമ്മാരെ

Southampton vs Manchester United [Twiter]

ലക്‌ഷ്യം വലുതാണ് മുന്നോട്ടുള്ള യാത്ര ദുർഘടം നിറഞ്ഞതാണ്, ചിതലരിക്കുന്ന ചരിത്രതാളുകളിൽ നിന്നുള്ള ഉയർത്തെഴുനെൽപ്പു അത്യാവശ്യമാണ്. മുന്നേറു ചുവന്ന ചെകുത്താൻമ്മാരെ

തുടർച്ചയായി 27 മത്സരങ്ങളിൽ തോൽവി അറിയാതെ ചെകുത്താൻമ്മാർ.St. മേരി സ്റ്റേഡിയത്തിൽ സൗത്താംപ്ടൺ നെതിരെ സമനില പിണഞ്ഞതോടെ അർസ്സെനലിന്റെ 27 എവേ മത്സരങ്ങളിൽ തോൽവിയറിയാതെയുള്ള റെക്കോർഡിനൊപ്പം ചെകുത്താൻസേനയും

ആദ്യ മത്സരത്തിൽ ലീഡ്സിനെ സ്വന്തം തട്ടകത്തിൽ 5-1 നു പരാജയപ്പെടുത്തിയ കരുത്തുമായി St മേരി സ്റ്റേഡിയത്തിലോട്ട് വണ്ടി കയറിയ യുണൈറ്റഡ് സ്റ്റാർട്ടിങ് ഇലവനിൽ ഒലെ ചില മാറ്റങ്ങൾ വെരുത്തി ഇരുന്നു. ആന്റണി മാർഷിയലിനെ സ്‌ട്രൈക്കർ പൊസിഷനിലും നെമന്യ മാറ്റിച്ചിനെ മിഡ് ഫീൽഡിലും കൊണ്ട് വന്ന ഒലയുടെ തീരുമാനങ്ങൾ തെറ്റാണെന്നാണ് മത്സരം കാണിച്ചു തന്നത്. ഇരുവരും നിറം മങ്ങിയ മത്സരത്തിൽ യുണൈറ്റഡ് മുന്നേറ്റ നിര ഗോൾ കണ്ടെത്താൻ വിഷമിക്കുന്ന കാഴ്ച ചെകുത്താൻ ആരാധകർക്ക് നിരാശ സമ്മാനിച്ചു.

Southampton vs Manchester United [Twiter]

4-3-3 ഫോർമേഷനിലോട്ട് മാറി ഒരു അറ്റാക്കിങ് മോഡു പ്രതീക്ഷിച്ച ആരാധകക്കൂട്ടങ്ങളെ നിരാശരാക്കി സ്ഥിരം ശൈലിയായ 4-2-3-1 തന്നെയാണ് ഒലെ പരീക്ഷിച്ചത്. ആലസ്യത്തിൽ മുഴുകിയ യുണൈറ്റഡ് നിരയെ സമ്മർദ്ദത്തിലാക്കി പ്രസ് ചെയ്തു കളിച്ച സൗത്താംപ്ടൺ മുപ്പതാം മിനുട്ടിൽ ചെ ആഡംസിലൂടെ ആദ്യ വേടി പൊട്ടിച്ചു ഫ്രെഡ് ന്റെ പാദങ്ങളിൽ തട്ടി ദിശമാറിയ പന്തിനു മുന്നിൽ യുണൈറ്റഡ് ഗോളി ഡേവിഡ് ഡി ഗേയ്ക്ക് മറുപടി ഇല്ലായിരുന്നു.

ഒന്നാം പകുതി 1-0 നു പിരിഞ്ഞെങ്കിലും രണ്ടാം പകുതിയുടെ 55ആം മിനുട്ടിൽ പോൾ പോഗ്ബ നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഗ്രീൻവുഡ്‌ തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ കണ്ടെത്തി മത്സരത്തിലേക്ക് ചെകുത്താൻമാരെ തിരിച്ചു കൊണ്ട് വന്നു.

ഗോൾ വീണതോടെ ഉണർന്നു കളിച്ച യുണൈറ്റഡ് മുന്നേറ്റ നിര, അവസരങ്ങൾ വലതു വിങ്ങിലൂടെയും ഇടതു വിങ്ങിലൂടെയും ഉണ്ടാക്കിയെങ്കിലും ലക്‌ഷ്യം കാണാനായില്ല. വാൻ ഡി ബിക്കിനെ പരീക്ഷിക്കാത്ത ഒലയുടെ തീരുമാനം കല്ലുകടിയായി, മാറ്റിച്ചിനും ഫ്രഡിനും അവസരം നൽകുമ്പോൾ വാൻ ഡി ബിക്കിനെ തഴയുന്നതു പല യുണൈറ്റഡ് ആരാധകരും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു.

മുന്നേറ്റ നിര സൗത്താംപ്ടൺ പ്രതിരോധ നിരയുടെ മുന്നിൽ നനഞ്ഞ പടക്കം മാത്രം ആയി മാറി. ജെയ്ഡൻ സാഞ്ചോയെയും,മക്‌ ടോമിനിയെയും, ജെസി ലിംഗാർഡിനെയും ഇറക്കി അവസാന പരീക്ഷണത്തിന് ഒലെ മുതിർന്നെങ്കിലും വിജയ ഗോൾ കണ്ടെത്താനായില്ല. സമനില വഴങ്ങിയെങ്കിലും പോഗ്ബയുടെ മിന്നും ഫോം യുണൈറ്റഡ് നു മുന്നോട്ടുള്ള യാത്രയിൽ കരുത്താകും എന്ന് തീർച്ച.

അടുത്ത മത്സരത്തിൽ മുളിനോക്സ് സ്റ്റേഡിയത്തിൽ വോൾവ്സ് ന്റെ ചെന്നായ് കൂട്ടത്തെ നേരിടാനൊരുങ്ങുന്ന യുണൈറ്റഡ് മധ്യ നിരയിലെ പാളിച്ചകൾ പരിഹരിച്ചില്ലെങ്കിൽ പ്രീമിയർ ലീഗ് കിരീടം എന്ന സ്വപ്നം താമസിയാതെ മറക്കേണ്ടി വരും.

റെസ്ലിങ് സൈറ്റുകൾ നശിപ്പിക്കാത്ത ബ്രോക്ക് ലെസ്‌നേർ റിട്ടെണ്

റൊണാൾഡോ ജേഴ്സി ഊരി ആഘോഷം തുടങ്ങിയപ്പോൾ ഓഫ്‌ലൈൻ പ്രഖ്യാപനം, നാണം കേട്ട് താരവും ആരാധകരും