ക്രിസ്ത്യാനോ റൊണാൾഡോ എന്ന സൂപ്പർതാരം തൻറെ ഫുട്ബോൾ കരിയറിൽ ഇത്രത്തോളം ഇളിഭ്യനായ ഒരു സംഭവം മുൻപ് ഒന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ സീസണിൽ പതിനാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഒരു ടീമിനെതിരെ ഇഞ്ചുറി സമയത്ത് ഗോൾ അടിച്ച ശേഷം ജേഴ്സി ഊരി ആഘോഷം നടത്തിയതിന് തന്നെ ട്രോളന്മാർ ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് ശൂന്യാകാശത്തേക്ക് ഉള്ള ടിക്കറ്റ് എടുത്തതാണ്.
എന്നാൽ തൊട്ടടുത്ത നിമിഷം വീഡിയോ അസിസ്റ്റൻറ് റഫറിയിങ്ങിൽ കൂടി അധിക സമയത്ത് ക്രിസ്ത്യാനോ റൊണാൾഡോ നേടിയ ഗോൾ ഓഫ് സൈഡ് ആണെന്ന പ്രഖ്യാപനം കൂടി വന്നതോടുകൂടി സോഷ്യൽ മീഡിയയിൽ ട്രോളൻമാരുടെ ഇന്നത്തെ ഇഷ്ടവിഭവം ആയി കഴിഞ്ഞു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
മുൻ ഇറ്റാലിയൻ ചാമ്പ്യൻമാരായ യുവൻറസ് ദുർബലരായ എതിരാളികളോട് അനായാസ ജയം പ്രതീക്ഷിച്ചുകൊണ്ട് ആയിരുന്നു കളത്തിലിറങ്ങിയത്. എന്നാൽ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ കഴിഞ്ഞ സീസണിലെ പതിനാലാം സ്ഥാനക്കാർ മുൻ ചാമ്പ്യന്മാർക്ക് മൂക്കുകയർ ഇട്ട് സമനിലയിൽ തളച്ചു.
- ക്രിസ്ത്യാനോ റൊണാൾഡോക്ക് യുവന്റസ് പരിശീലകന്റെ പ്രത്യേക നിർദ്ദേശം
- മാഞ്ചസ്റ്ററിലെ ചെകുത്താന്മാർ ലീഡ്സിന്റെ കഴുത്തറുത്ത് ചോര കുടിച്ചു
മൂന്നാം മിനിറ്റിൽ ഡിബാലയിലൂടെ ആദ്യ ഗോൾ നേടിയ യുവൻറസ് ആദ്യപകുതിയിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയതാണ്. ആദ്യപകുതിയിൽ രണ്ടുഗോളുകൾക്ക് പിന്നിലായ ഉദിനീസ് രണ്ടാം പകുതിയിൽ തിരിച്ചടിച്ച് സമനില പിടിക്കുകയായിരുന്നു. യുവന്റസിനായി അർജന്റീനിയൻ താരം പൗലോ ഡിബാല ഒരു ഗോളും അസിസ്റ്റുമായി തിളങ്ങി.
അവസാനനിമിഷം നേടിയ ഗോളിലൂടെ ക്രിസ്ത്യാനോ റൊണാൾഡോ മത്സരം സ്വന്തം പേരിൽ എഴുതി എന്ന് ആരാധകർ ഉറപ്പിച്ചതായിരുന്നു അപ്പോഴായിരുന്നു വാർ വിജയം തടഞ്ഞത്. ഇത് താരത്തിനും അദ്ദേഹത്തിൻറെ ആരാധകർക്കും വളരെ വലിയ ഒരു തിരിച്ചടി തന്നെ ആയിട്ടുണ്ടാവും.
ഫുൾ ടൈംഉദിനീസ് – 2 പെരേയ്ര 51′ (P) ഡിയോലോഫ്യൂ 83’+ യുവന്റസ് – 2 ഡിബാല 3′, ക്വാദ്രാദോ 23′