ലണ്ടൻ ക്ലബ്ബുകൾ മാറ്റുരച്ച ഡെർബിയിൽ ചെൽസി തന്നെ രാജാക്കൻമാർ. ചാമ്പ്യൻസ് ലീഗ് ജേതാക്കൾ പൊന്നും വില നൽകി മുന്നേറ്റ നിരയിലെ പോരായ്മ മാറ്റാൻ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിച്ച റൊമേലു ലുക്കാക്കു എന്ന കാളകൂറ്റൻറെ കരുത്തുള്ള ബെൽജിയൻ താരം വരും മത്സരങ്ങളിൽ നിറ സാന്നിധ്യമാകുമെന്നു കാണിച് തന്ന മത്സരമായിരുന്നു എമിരേറ്റ്സ് സ്റ്റേഡിയത്തിൽ.
- റൊണാൾഡോ ജേഴ്സി ഊരി ആഘോഷം തുടങ്ങിയപ്പോൾ ഓഫ്‌ലൈൻ പ്രഖ്യാപനം, നാണം കേട്ട് താരവും ആരാധകരും
- ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീമിൽ എത്തിച്ച സിംഗപ്പൂർ താരം നിസാരനല്ല…
- മെസ്സിയും നെയ്മറും ഇല്ലാതെ എംബപ്പേ കണ്ടം ഉഴുതു മറിച്ചു
ആദ്യ മത്സരത്തിൽ തന്നെ തന്റെ വരവറിയിച്ചു ആദ്യ ഗോൾ കണ്ടെത്തി ലുക്കാക്കു അംബ്രമോവിച്ചിന്റെ ട്രാൻസ്ഫർ തന്ത്രങ്ങൾ ശരിവെക്കുന്ന പ്രകടനം തന്നെ പുറത്തെടുത്തു.
അമിത ഭാരമാണെന്നു പറഞ്ഞു ഇറ്റാലിയൻ ക്ലബ് ഇന്റർമിലാണ് വിറ്റൊഴിവാക്കിയ മാഞ്ചെസ്റ്റെർ യുണൈറ്റഡ് മാനേജ്‌മന്റ് ഇപ്പോൾ ലുക്കാക്കുവിന്റെ വളർച്ചയിൽ അസൂയാലുക്കൾ ആയി കാണും തീർച്ച.
വലതു വിങ്ങിൽ ആക്രമണത്തിൽ പിന്നിലാണെന്ന് കഴിഞ്ഞ സീസണിൽ പഴികേട്ട റീസ് ജയിംസിന്റെ അസ്സിസ്റ്റാണ് ചെൽസിയുടെ ആദ്യ ഗോളിന് വഴിവെച്ചത്, റീസ് ജയിംസിന്റെ ക്രോസ്സിനു ടാപ്പ് ചെയ്യേണ്ട ഡ്യൂട്ടി മാത്രമേ ലുക്കാക്കുന് ഉണ്ടായിരുന്നുള്ളു.
- റൊണാൾഡോ ജേഴ്സി ഊരി ആഘോഷം തുടങ്ങിയപ്പോൾ ഓഫ്‌ലൈൻ പ്രഖ്യാപനം, നാണം കേട്ട് താരവും ആരാധകരും
- ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീമിൽ എത്തിച്ച സിംഗപ്പൂർ താരം നിസാരനല്ല…
- മെസ്സിയും നെയ്മറും ഇല്ലാതെ എംബപ്പേ കണ്ടം ഉഴുതു മറിച്ചു
രണ്ടാം ഗോൾ ആദ്യ ഗോളിനെക്കാളും മനോഹരമായിരുന്നു ചെൽസി മുന്നേറ്റ നിരയുടെ കരുത്തു മുഴുവൻ പ്രകടമായ മുന്നേറ്റത്തിനൊടുവിൽ റീസ് ജയിംസിന്റെ പവർഫുൾ ഷോട്ട് അർസ്സെനൽ വല തുളക്കുമ്പോൾ ബ്രെന്റ് ലെനോ എന്ന ജർമൻ ഗോളിക്ക് മറുപടി ഇല്ലായിരുന്നു…..
രണ്ടാം പകുതിയിലും ആക്രമിച്ചു മുന്നേറിയ ചെൽസിക്ക് പക്ഷെ ഭാഗ്യം തുണച്ചില്ല.ഗോളെന്നുറച്ച ലുക്കാക്കുന്റെ ഹെഡറിനു പോസ്റ്റ് വില്ലനായി.