വിഷ്ണു ദിലീപ്; നിലവിലെ മാനേജ്‌മെന്റിന് ചെറിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നുള്ളത് തീർച്ചയാണ്. അവിടേക്കാണ് പ്രതീക്ഷയുമായി ഒരു മലയാളി നിക്ഷേപകൻ എത്തുന്നത്. വിദേശത്തുള്ള ആറോളം കമ്പനികൾ ലയിച്ചു ഒറ്റ കമ്പനിയായി മാറിയ ഒരു കമ്പനിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഏറ്റെടുക്കാനായി ചർച്ചകൾ നടത്തുന്നത്. ഭൂരിഭാഗം ഓഹരികൾ ആണ് അവർ ലക്ഷ്യമിടുന്നത്.
അതായത് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെ മഗ്‌നം സ്പോർട്സിന്റെ ഓഹരികൾ വാങ്ങി കൊച്ചിയിൽ ഓഫിസ് പ്രവർത്തനം ആരംഭിച്ചു ടീമിനെ മുന്നോട്ടു നയിക്കാൻ ആണ് പ്ലാൻ. ഇൻവെസ്റ്റ് കമ്പനിയായ വാലൻസി ഹോൾഡിങ് ഇതിനായി പ്രത്യേക സ്പോർട്സ് ഡിവിഷൻ രൂപീകരിച്ചായിരിക്കും magnum സ്പോർട്സ് ഏറ്റെടുക്കാൻ ശ്രമം നടത്തുക.
ഇതു നടന്നാൽ ഈ ഇൻവെസ്റ്റ്മെന്റ് കമ്പനിയ്ക്ക് കീഴിലെ ഇന്ത്യയിലെ ആദ്യ സ്പോർട്സ് സംരംഭം ആയിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെത്. വലിയ പദ്ധതികളുമായിട്ടാണ് അവർ എത്തുന്നത്. ആദ്യ 3 വർഷത്തേക്ക് ഒരു സ്പോൺസർഷിപ്പ് പോലും ലഭിച്ചില്ലെങ്കിലും ക്ലബിനെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനുള്ള തുക ബാങ്കിൽ നിക്ഷേപിച്ചതിന് ശേഷം ആയിരിക്കും ടീം ഏറ്റെടുക്കുക. അതു ഒരു വലിയ തുക ആണെന്നാണ് അറിയാൻ കഴിഞ്ഞത്.
- പ്രീ സീസണിൽ ബ്ലാസ്റ്റേഴ്സിനെ കേരള യുണൈറ്റഡ് മലർത്തിയടിച്ചു
- ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കും, ആരാധകർ ആവേശത്തിൽ
- ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കും, ആരാധകർ ആവേശത്തിൽ
പ്ലയെർസിനും സ്റ്റാഫിനും എല്ലാം കൃത്യ സമയത്തു സാലറി നൽകുക എന്നതുൾപ്പടെയുള്ള വിഷയങ്ങൾക്ക് അവർ മുൻഗണന നൽകുന്നു.ടെക്നിക്കൽ സ്റ്റാഫിലും മറ്റും വലിയ മാറ്റങ്ങൾ ഇല്ലാതെ എന്നാൽ അത്യാവശ്യം മാറ്റം വരുത്തേണ്ട പൊസിഷനുകളിൽ മാറ്റം വരുത്തിക്കൊണ്ടായിരിക്കും നീക്കങ്ങൾ.
ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ എക്കാലത്തെയും വലിയ സ്വപ്നമായ സ്വന്തം സ്റ്റേഡിയം ഉൾപ്പെടുന്ന ബ്ലാസ്റ്റേഴ്‌സ് സിറ്റി എന്ന ഒരു വലിയ പ്രൊജക്റ്റ് കൂടി അവർ ലക്ഷ്യം വെയ്ക്കുന്നു. സ്റ്റേഡിയം, ഫൈവ് സ്റ്റാർ ഹോട്ടൽ, പ്രാക്ടീസ് ഗ്രൗണ്ടുകൾ, ഷോപ്പിംഗ് മാൾ തുടങ്ങി നിരവധി അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുന്ന വലിയ പ്രൊജക്റ്റ് ആണ് ബ്ലാസ്റ്റേഴ്‌സ് സിറ്റി.5 വർഷത്തിനുള്ളിൽ പൂർത്തിയാക്കുന്ന രീതിയിൽ ആണ് ഇതു പ്ലാൻ ചെയ്തിരിക്കുന്നത്. സ്റ്റേഡിയം പണി പൂർത്തിയാക്കുമ്പോൾ ഫൈവ് സ്റ്റാർ ഹോട്ടൽ ഉൾപ്പടെടെയുള്ളവയിൽ വിദേശ നിക്ഷേപം കൊണ്ടു വന്നു ആ വരുമാനം ക്ലബിന് ലഭിക്കുന്ന രീതിയാണ് നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്നത്.
അതായത് ഇനിയുള്ള കാലങ്ങളിൽ ക്ലബ്ബ് ഇതര വരുമാനം ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യയിൽ ഒരു ക്ലബ്ബ് നിലനിൽക്കൂ എന്നു മനസ്സിലാക്കിയുള്ള തീരുമാനം .പഠനങ്ങൾക്ക് ശേഷം ആണ് ക്ലബ്ബ് ഏറ്റെടുക്കാനുള്ള ചർച്ചക്കള്ളിലേക്ക് അവർ കടന്നത്.100% ഓഹരികളും വാങ്ങുന്നതിനുള്ള ശ്രമങ്ങൾ ആണ് ഉണ്ടായിരുന്നത് എങ്കിലും നിലവിൽ 80% majority എങ്കിലും നേടുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു.
നിലവിലെ അവസ്ഥയിൽ ചർച്ചകൾ പൂർത്തിയായി വിജയിച്ചാൽ 80% ഓഹരികൾ പുതിയ ഇൻവെസ്റ്ററിനും ബാക്കി 20% നിഖിൽ ഭരദ്വാജിനും ആയിരിക്കും.ക്ലബ്ബിന്റെ ഓരോ മേഖലകളിലും മികവ് ലക്ഷ്യമിട്ട് കൺസൾട്ടന്റുമാരെ നിയമിക്കും. അത്യാധുനിക സോഫ്റ്റ്‌വെയറുകളും ഇതിനായി തയ്യാറാക്കും.അങ്ങനെ നിരവധി പദ്ധതികൾ അവർ ലക്ഷ്യമിടുന്നു. ഒരു കാര്യം ഉറപ്പാണ് ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായി ബ്ലാസ്‌റ്റേഴ്‌സിനെ മാറ്റിയെടുക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
മനസ്സിലാക്കിയിടത്തോളം അതിനുള്ള സാമ്പത്തിക സ്ഥിതി അവർക്കുണ്ട്. സാമ്പത്തികമായി മുംബൈ സിറ്റി എഫ്സിയ്ക്കും atk മോഹൻ ബഗാൻ ടീമിനും പിറകിൽ ആയിരിക്കില്ല KBFC എന്നുള്ള വാക്കുകളും പ്രതീക്ഷയാണ്. ടീമിനെ അടിമുടി പ്രൊഫെഷണൽ ആക്കി വിജയ വഴിയിൽ എത്തിക്കുകയും ചാമ്പ്യൻ ടീം ആക്കി മാറ്റിയെടുക്കുകയുമാണ് അവരുടെ ലക്ഷ്യം. NB: വീണ്ടും പറയുന്നു. ചർച്ചകൾ അവസാന ഘട്ടത്തിലാണ്. പൂർത്തിയായി ഒഫീഷ്യൽ ആകുന്നത് വരെ ഇത് ചർച്ചകൾ മാത്രമാണ്.