കോടികൾ കൊടുത്തു സൂപ്പർതാരങ്ങളെ ടീമുകളിൽ എത്തിച്ചതുകൊണ്ട് മാത്രം ഒരു ലീഗിൻറെ നിലവാരം ഉയരാൻ പോകുന്നില്ല. കർഷകരുടെ ലീഗ്, കണ്ടം ലീഗ് എന്നൊക്കെയുള്ള ഫ്രഞ്ച് ലീഗിൻറെ ആക്ഷേപത്തിന് അടുത്തു തന്നെയൊന്നും അറുതി വരുവാൻ ഒരു സാധ്യതയുമില്ല.
കഴിഞ്ഞ മത്സരത്തിൽ താരങ്ങളും കാണികളും കളിക്കളത്തിൽ പരസ്പരം ഏറ്റുമുട്ടുന്നത് വരെ കാര്യങ്ങൾ എത്തിയിരുന്നു അത്രത്തോളം നിലവാരമില്ലായ്മ പ്രകടമാണ്.
കാണികളുമായി സംഘർഷം മൂലം ലീഗ് വണ്ണിൽ മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചു പോകുകായായിരുന്നു.
- മെസ്സിക്ക് കർഷകരുടെ ലീഗിലേക്ക് പോവാൻ കഴിയില്ല വികാരഭരിതമായ വിടവാങ്ങൽ പ്രഖ്യാപനത്തിനുശേഷം ട്രോൾ വർഷവുമായി ആരാധകർ.
- മെസ്സിയും നെയ്മറും ഇല്ലാതെ എംബപ്പേ കണ്ടം ഉഴുതു മറിച്ചു
നൈസും മാഴ്സെയും തമ്മിലെ പോരാട്ടതിനിടെയാണ് അനിഷ്ട സംഭവങ്ങൾ നടന്നത്. കളിക്കിടെ ദിമിത്രി പെയറ്റ് കോര്‍ണര്‍ കിക്കെടുക്കാന്‍ വന്നപ്പോൾ കാണികളിലൊരാള്‍ വെള്ളക്കുപ്പി താരത്തിനുനേരെ എറിഞ്ഞു. പുറത്തുകൊണ്ട കുപ്പി കാണികള്‍ക്കുനേരെ താരം തിരിച്ചും എറിഞ്ഞു.
പിന്നീട് കാണികൾ കളത്തിലേക്ക് ഇറങ്ങിയതോടെ നിയന്ത്രണം നഷ്ടമായി മത്സരം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. മത്സരം പുനരാരംഭിക്കാൻ നൈസ് താരങ്ങൾ ആവശ്യപെട്ടെങ്കിലും മാഴ്സെ വഴങ്ങിയില്ല. പതിനഞ്ച് മിനിറ്റ് ശേഷിക്കെ കളിയിൽ നൈസ് ഒരു ഗോളിന് മുന്നിട്ടു നിൽക്കുകയായിരുന്നു.