ലൂക്ക സോക്കർ ക്ലബ്ബിന്റെ 2021 സീസണിലെ ഹോം ഗൗണ്ട് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയമായേക്കും. മലപ്പുറത്തിന് ഫുട്ബോളിനോട് വലിയ ആത്മ ബന്ധമാണുള്ളത് . കളിയുമായുള്ള ബന്ധം ഇന്ത്യയിലെ ബ്രിട്ടീഷ് കാലഘട്ടത്തിൽ തുടങ്ങിയിട്ടുണ്ട്.

ചരിത്രപ്രാധാന്യമുള്ള കോട്ടപ്പടി മൈതാനം അഥവാ ‘കവാത്തു പറമ്പ്’ പണ്ട് നാട്ടുകാരും ബ്രിട്ടീഷുകാരും തമ്മിലുള്ള അനന്തമായ ഫുട്ബോൾ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു.
സ്വാതന്ത്ര്യത്തിനുമുമ്പ് ആദ്യം ഒരു സ്റ്റഡ് ഫാം ആയി നിർമ്മിച്ച ഗ്രൗണ്ട് ബ്രിട്ടീഷ് സൈന്യത്തിന്റെ മാർച്ച് പാസ്റ്റ് ഗ്രൗണ്ടായി മാറി, അവിടെ അവർ ഫുട്ബോൾ കളിക്കുകയും അവിടുത്തു കാരിൽ താൽപര്യം ജനിപ്പിക്കുകയും ചെയ്തു.
- ഇഷ്ട താരത്തിൻറെ ആരാധകനിൽ നിന്നും ഒരു ക്ലബ്ബിൻറെ മാർഗദീപമായി വളർന്ന മലയാളിയുടെ കഥ
- മെസ്സിയെയും ഡാനി ആൽവസിനെയും പണം വരിയെറിഞ്ഞു റാഞ്ചാൻ പുതിയൊരവതാരം.
ബ്രിട്ടീഷ് പട്ടാളക്കാരുമായി മൈതാനത്ത് നഗ്നപാദനായി കളിക്കുന്നവരെ കണ്ട് അവിടുത്തെ ആളുകൾ വളർന്നു, ഒടുവിൽ മലപ്പുറത്തിന്റെ ഫുട്ബോൾ കേന്ദ്രീകൃത സംസ്കാരത്തിന്റെ പ്രതീകമായി മാറി. ദേശീയ, സംസ്ഥാന ടീമുകളിൽ നിരവധി ഫുട്ബോൾ കളിക്കാരെ ഈ സ്റ്റേഡിയം സംഭാവന ചെയ്തിട്ടുണ്ട്.

1952 ഓൾ ഇന്ത്യ സിവിൽ സർവീസ് ടൂർണമെന്റ്, കേരള പ്രീമിയർ ലീഗ് , സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്.
രണ്ട് ടീമുകൾക്കുള്ള ഡ്രസ്സിംഗ് റൂമുകൾ, വിശ്രമ മുറികൾ, റഫറി റൂമുകൾ, രണ്ട് ഗസ്റ്റ് റൂമുകൾ, മെഡിക്കൽ സൗകര്യങ്ങൾ സ്റ്റേഡിയത്തിൽ ഉണ്ട് സ്റ്റേഡിയത്തിൽ 8,000 മുതൽ 10,000 വരെ ആളുകളെ ഉൾക്കൊള്ളാൻ കഴിയും.