അടുത്ത മാസം അഞ്ചുമുതൽ കൊൽക്കത്തയിൽ ആരംഭിക്കുന്ന ഏഷ്യയിൽ തന്നെ ഏറ്റവും പഴക്കമുള്ള ഡ്യൂറന്റ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ 130ആം പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സും പങ്കെടുക്കുമെന്ന്, വളരെ നേരത്തെ തന്നെ അഭ്യൂഹങ്ങളും വാർത്തകളും വന്നിരുന്നു.
എന്നാൽ ആരാധകരുടെ ആശങ്കകൾ അവസാനിപ്പിച്ചുകൊണ്ട് കേരളബ്ലാസ്റ്റേഴ്സ് വരുന്ന ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഈ റിപ്പോർട്ട്
സ്ഥിതീകരിച്ചത് പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റ് ആയ മാർക്കസ് മെർഗുൽഹാവോ ആണ്.
പഴമയുടെ ചരിത്രവും പാരമ്പര്യവും പേറുന്ന ഡ്യൂറൻഡ് കപ്പിലേക്ക് തങ്ങളുടെ പെരുമ മാറ്റുരക്കുവാൻ ഇത്തവണ
ഇന്ത്യൻ ഫുട്ബോളിന് പ്രശസ്തിയുടെയും ഗ്ലാമറിന്റെയും വെളിച്ചം പകർന്നു നൽകിയ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും ടീമുകൾ ഉണ്ടായിരിക്കും.
ഇന്ത്യയിലെ ഏറ്റവും പഴയ ഫുട്ബോൾ മത്സരങ്ങളിൽ ഒന്നാണ് ഡൂറണ്ട് കപ്പ്. 1888 ലാണ് ഈ മൽസരം മോർട്ടിമർ ഡൂറണ്ട് സിംലയിൽ ആരംഭിച്ചത്. പിന്നീട് 1940 ൽ ഇതിന്റെ വേദി ന്യൂ ഡെൽഹിയിലേക്ക് മാറ്റി. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്തിന് ശേഷം കൊൽക്കത്ത ക്ലബ്ബുകളിടെ മേൽക്കോയ്മയാണ് ടൂർണമെന്റിൽ കാണാൻ കഴിയുന്നത്.
നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിയും ടൂർണമെന്റിലുള്ളത് കൊണ്ട് ഈ സീസണിൽ രണ്ട് കേരള ക്ലബ്ബുകൾ നേർക്കുനേർ ഏറ്റുമുട്ടുന്ന ഡെർബി മത്സരം ആരാധകർക്ക് കാണാൻ കഴിഞ്ഞേക്കും. 16 ടീമുകൾ ഉൾപ്പെടുന്ന ടൂർണമെന്റ് സെപ്റ്റംബർ അഞ്ചു മുതൽ ഒക്ടോബർ ആദ്യവാരം വരെയാണ്.