ഡ്യൂറന്‍ഡ് കപ്പിൽ ഇത്തവണ ആരാധകർക്ക് കേരള ഡർബി കാണാൻ കഴിഞ്ഞേക്കും. ലോകത്തിലെ തന്നെ മൂന്നാമതും ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോള്‍ ടൂര്‍ണമെന്റുമായ ഡ്യൂറന്‍ഡ് കപ്പിൽ കൂടി ആയിരിക്കും അത്തരം ഒരു കാഴ്ച എന്നത് ആവേശത്തോടൊപ്പം അഭിമാനവും നൽകുന്നു.
ഡ്യൂറന്‍ഡ് കപ്പിന്റെ 130 ആമത് പതിപ്പ് സെപ്റ്റംബർ 5 മുതൽ ഒക്ടോബർ 3 വരെ നടക്കും കൊൽക്കത്തയിലെ സാൾട്ട് ലേക്,കല്യാണി സ്റ്റേഡിയം, മോഹൻ ബഗാൻ ഗ്രൗണ്ട് എന്നീ സ്റ്റേഡിയങ്ങളിലായി ആകും ടൂർണമെന്റ് നടക്കുക.
16 ടീമുകളാകും ഇത്തവണ ഡ്യൂറന്‍ഡ് കപ്പിൽ കളിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഗോകുലം ഉൾപ്പെടെ ആറു ഐലീഗ് ക്ലബുകളും,ആറ് ഐ എസ് എൽ ക്ലബുകളും ആർമിയിൽ നിന്നും വിവിധ ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കും.
ഗോകുലത്തിനൊപ്പം കേരള ബ്ലാസ്റ്റേഴ്സും ഇത്തവണ കളിച്ചേക്കും. നാലു ഗ്രൂപ്പുകളിലായാകും മത്സരങ്ങൾ നടക്കുക.ഇതില്‍ ഓരോ ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും.
2019-ലാണ് ഇതിനു മുമ്പ് ഡ്യൂറന്‍ഡ് കപ്പ് നടന്നത്. അന്ന് മോഹൻ ബഗാനെ ഫൈനലിൽ വീഴ്ത്തി ഗോകുലം കേരള കിരീടം നേടിയിരുന്നു.എന്നാല്‍ കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ടൂര്‍ണമെന്റ് നടത്താനായില്ല. തുടര്‍ന്നാണിപ്പോള്‍ ഇത്തവണ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.