in

കാൽപന്ത് പ്രേമികളെ ആവേശത്തിലാഴ്ത്തി ഫുട്ബോൾ ലീഗുകൾക്ക് ഇന്നു തുടക്കം

EPL [Mail Onlinesports]

ട്രാൻസ്ഫർ മേളം എന്ന ചെറു പൂരം കഴിഞ്ഞു ഇനിയാണ് യഥാർത്ഥ പൂരം കൊട്ടി കയറാൻ പോകുന്നത്. ആവേശം വിതയ്ക്കുന്ന യൂറോപ്യൻ വൻകരയിലെ വമ്പൻ ലീഗുകളായ പ്രീമിയർ ലീഗും ലാലിഗയും ബുണ്ടസ്ലിഗയും ഇന്നാരംഭിക്കും.

ലയണൽ മെസ്സി എന്ന സൂപ്പർതരം ഫ്രാൻസിലേക്ക് പോയതോടുകൂടി ലാലിഗയുടെ മൂല്യം കുറഞ്ഞു പോയോയെന്ന് ഇന്നത്തെ മത്സരത്തിൽ കൂടി നമുക്ക് മനസ്സിലാക്കാം വലൻസിയ ഗെറ്റാഫെ മത്സരത്തോടെയാണ് ലാലിഗയ്ക്കു തുടക്കമാകുന്നത്.

EPL [Mail Onlinesports]

ഇത്തവണ കിടിലൻ ട്രാൻസ്ഫറുകൾ നടത്തി കരുതിക്കൂട്ടി തന്നെയാണ് പ്രീമിയർ ലീഗും കണ്ടുപിടിക്കുവാൻ തയ്യാറായിരിക്കുന്നത്. പ്രീമിയർ ലീഗിൽ ആഴ്സനലും ബ്രെന്റ്ഫോഡും തമ്മിലാണ് പ്രീമിയർ ലീഗിലെ ആദ്യ മത്സരം.

തുടക്കത്തിൽ തന്നെ കിടിലൻ പോരാട്ടമാണ് ജർമ്മനിയിൽ വരുന്നത്. ജർമൻ ബുണ്ട്‌സ്ലിഗയിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യുണിക്ക് ആദ്യ മത്സത്തിൽ കരുത്തരായ ബോറുഷ്യ മോൻചെൻഗ്ലാഡ്ബാഷിനെ നേരിടും
എന്നാൽ റ്റാലിയൻ സീരി എ ഈ മാസം 21ന് ആണ് ആരംഭിക്കുന്നത്.

ഇന്നത്തെ മത്സരങ്ങൾ
•ആഴ്സനൽ ബ്രെന്റ്ഫോഡ്
⏰ 12:30 AM
• ബയേൺ മ്യുണിക് ? മോൻചെൻഗ്ലാഡ്ബാഷ്
⏰ 12:00 AM
• വലൻസിയ ? ഗെറ്റാഫെ
⏰ 12:30 AM

കേരളാ ബ്ലാസ്‌റ്റേഴ്‌സം ഗോകുലം കേരളയും തമ്മിലുള്ള പോരാട്ടം സെപ്റ്റംബർ 5 മുതൽ കാണാൻ കഴിഞ്ഞേക്കും

എന്ത് കൊണ്ട് പൂജാര വേണം, എന്ത് കൊണ്ട് പൂജാര വേണ്ട!!!