ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇത് ആഘോഷത്തിന്റെയും ആവേശത്തിന്റെയും നിമിഷങ്ങൾ. അവരുടെ രണ്ടു താരങ്ങൾക്കാണ് ഇപ്പോൾ വിദേശ കരാർ ലഭിച്ചിരിക്കുന്നത്. അതും യൂറോപ്പിലേക്ക്. ആദ്യം പഴയ പടനായകനായ സന്ദേശ് ജിങ്കൻ ആണ് യൂറോപ്പിലേക്ക് പോകാൻ കരാർ ആയത്.
ഇപ്പോൾ ആവേശം ഇരട്ടിപ്പിച്ചു കൊണ്ട് മറ്റൊരു ബ്ലാസ്റ്റേഴ്സ് താരം കൂടി യൂറോപ്പിലേക്ക് പറക്കുന്നു. ഇദ്ദേഹവും പ്രതിരോധനിര താരം തന്നെയാണ്. 2019-2020 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ഉണ്ടായിരുന്ന താരം അത്ര നിസാരക്കാരനല്ല.
2019-2020 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമുണ്ടായിരുന്ന അബ്നീത് ഭാരതിക്കാണ് ഇപ്പോൾ ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ഒരു ക്ലബ്ബുമായി കരാർ ആയത്.
- ,എനിക്ക് ബൂട്ട് വാങ്ങാനായി എന്റെ അമ്മ വഴിയരികിൽ പച്ചക്കറികൾ വിൽക്കുകയായിരുന്നു, ISL താരം പറയുന്നു….
- ബ്ലാസ്റ്റേഴ്സിനെ ഇതുവരെയുണ്ടായിരുന്ന പിഴവ് പരിഹരിക്കാൻ കരോളിൻസിന്റെ പൂഴിക്കടകൻ
നേരത്തെ സ്പാനിഷ് ക്ലബ്ബ് റയൽ വല്ലാഡോലിഡിന്റെ അണ്ടർ 19 ടീമിൽ താരം ഉൾപ്പെട്ടിരുന്നു. ചെക്ക് റിപ്പബ്ലിക്കിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ എഫ് കെ വാൻസ്ഡോർഫുമായി ആണ്
താരം കരാർ ഒപ്പുവച്ചത്.
നേപ്പാളിലെ കാഠ്മണ്ഡുവിൽ ജനിച്ച താരം സിംഗപ്പൂർ പ്രീമിയർ ലീഗിൽ കൂടെയായിരുന്നു ഫുട്ബോളിൽ അരങ്ങേറിയത്. ഏതായാലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് ആഘോഷത്തിന്റെ നിമിഷങ്ങൾ തന്നെയാണ് തങ്ങളുടെ രണ്ടു മുൻ പ്രതിരോധ താരങ്ങളാണ് യൂറോപ്പിൽ കയറി പോകുന്നത്.