പറയുമ്പോൾ ഫ്രഞ്ച് ലീഗ് വെറുമൊരു കണ്ടം ലീഗ് ഒക്കെയാണ് അവിടെ PSG യേക്കാൾ കരുത്തുള്ള കർഷകരാരും ഇല്ലാത്തതുകൊണ്ട് പാരീസ് സെന്റ് ജർമൻ ക്ലബ്ബിൻറെ ഏകാധിപത്യമാണ് വർഷങ്ങളായി ഇവിടെ കാണുന്നത്.
ഒരു കാട്ടിൽ ഒരു രാജാവ് തന്നെ ധാരാളം എന്നു പറയുന്നത് പോലെയാണ് ഇതുവരെയും PSG യിൽ കളിച്ച സൂപ്പർ താരങ്ങളുടെ എണ്ണം എടുത്തു നോക്കിയാൽ ആരും ഒന്നു ഞെട്ടിപ്പോകും. അത്രയധികം താര സമ്പന്നത വർഷങ്ങളായി ആ ക്ലബ്ബിന് കൈവന്നിട്ടുണ്ട്.
രണ്ട് പതിറ്റാണ്ട് കാലമായി അവരുടെ ക്ലബ്ബിൽ കളിച്ച സൂപ്പർതാരങ്ങളുടെ പട്ടിക ഒന്ന് എടുത്തു നോക്കാം. 2001 മുതൽ 2003 വരെ അവരുടെ ക്ലബ്ബിൽ നിറഞ്ഞു കളിച്ച ബ്രസീലിയൻ സൂപ്പർ താരം റൊണാൾഡീഞ്ഞോ ആയിരുന്നു ആദ്യത്തെ അവരുടെ ട്രേഡ് മാർക്ക് ഫുട്ബോൾ താരം.
- PSG യുമായി കരാർ ഒപ്പുവച്ചു പക്ഷേ അർജൻറീനയുടെ ആത്മാഭിമാനം പണയം വയ്ക്കില്ല; ലയണൽ മെസ്സി
- ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് ഫ്രഞ്ച് ലീഗിലേക്ക് ക്ഷണം, ക്രിസ്ത്യാനോ ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല
- പാരീസിലെ ആദ്യ വാർത്താ സമ്മേളനത്തിൽ തന്നെ എന്തുകൊണ്ട് PSG തിരഞ്ഞെടുത്തു എന്ന് മെസ്സി സ്പഷ്ടമായി പറഞ്ഞു
പിന്നീട് 2012 ൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, ഒപ്പം തിയാഗോ സിൽവയും വന്നു പിന്നാലെ 2013 ൽ ഡേവിഡ് ബെക്കാം എത്തി. കവാനിയും 2013 ൽ തന്നെയാണ് ഫ്രഞ്ച് ക്ലബ്ബിലേക്ക് വന്നത്. ശരിക്കും 2017 മുതലാണ് ഫ്രഞ്ച് വിപ്ലവം ഉണ്ടായത്. ആവശ്യം ഡാനി ആൽവസ്സും നെയ്മർ ജൂനിയറും എംബപ്പേയും അവിടേക്ക് എത്തി.
തൊട്ടടുത്തവർഷം ഇറ്റാലിയൻ ഇതിഹാസം ജിയാൻ ലൂയി ബുഫെനും എത്തി. ഇപ്പോൾ സ്പാനിഷ് ലീഗിലെ രത്നങ്ങൾ ആയ സെർജിയോ റാമോസ് ലയണൽ മെസ്സിയും കൂടിയെത്തിയതോടെ കൂടി പാരീസിലെ തങ്കത്തിളക്കം കൂടുതൽ വർദ്ധിച്ചു