ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂട്ടുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ലോക ഫുട്ബോളിലെ സൂപ്പർതാരങ്ങളുടെ നക്ഷത്രക്കൂട്ടം ആയ പാരീസ് സെന്റ് ജർമൻ ഗ്രൂപ്പിലേക്ക് ഇനിയും ക്രിസ്ത്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തിനെ കൂടി എത്തിക്കുവാനുള്ള നീക്കത്തിലാണ് PSG.
ഫ്രഞ്ച് ലീഗ് ക്ലബായ ലില്ലേയിലേക്ക് പോർച്ചുഗൽ ദേശീയ ടീമിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ സമാഹതാരമായ ഫോണ്ടെ അദ്ദേഹത്തിനെ ക്ഷണിച്ചതായിരുന്നു. അങ്ങനെയൊരു നീക്കം നടന്നു കഴിഞ്ഞാൽ ഫ്രഞ്ച് ലീഗിൻറെ നിലവാരത്തിൽ തന്നെ അടിമുടി മാറ്റം കൊണ്ടുവരാൻ അതുവഴി കഴിയും.
എന്നാൽ അദ്ദേഹത്തിൻറെ ക്ഷണത്തിന് ടെക്സ്റ്റ് മെസ്സേജ് ഫീച്ചർ ആയ ഹഹ റിയാക്ഷൻ ഉപയോഗിച്ചു മാത്രമായിരുന്നു ക്രിസ്ത്യാനോ റൊണാൾഡോ പ്രതികരിച്ചത്. എന്നാൽ ഫുട്ബോൾ ചരിത്രത്തിൽ അസാധ്യമെന്നു കരുതപ്പെട്ടിരുന്നു ട്രാൻസ്ഫറുകൾ നടപ്പിലാക്കിയ ചരിത്രമുള്ള PSG അത്തരത്തിലൊരു നീക്കത്തിന് ഇറങ്ങുമ്പോൾ എന്തെങ്കിലുമൊക്കെ നടക്കും.
- പി എസ് ജി യുടെ ടീം ഘടന പൊളിച്ചെഴുതി ഇനിമുതൽ ടീം അണിനിരക്കുക ഇങ്ങനെ
- ക്രിസ്റ്റ്യാനോ റൊണാൾഡോ ലോക ഫുട്ബോളർ ചക്രവർത്തി പദത്തിലേക്കുള്ള കാൽവെപ്പ് ആരംഭിച്ചത് ഈ ഒരു സീസൺ മുതൽ ആയിരുന്നു
- അതിവേഗത്തിൽ സ്വപ്ന സാഫല്യം, ത്രില്ലടിച്ചു ബ്രസീലിന്റെ യുവ താരം
ഫ്രഞ്ച് യുവതാരം കെയ്‌ലിൻ എംബപ്പേ അടുത്തവർഷം റയൽമാഡ്രിഡ് എസിലേക്ക് പോകുമെന്നും അതേസമയം കരാർ തീരുന്ന ക്രിസ്ത്യാനോ റൊണാൾഡോയെ മെസ്സിയെ സ്വന്തമാക്കിയത് പോലെ ഫ്രീ ഏജൻറ് ആയി സ്വന്തമാക്കാൻ ആയിരിക്കും ഫ്രഞ്ച് ക്ലബ്ബ് ശ്രമിക്കുന്നത്.
ഇങ്ങനെ ഒരു വാർത്ത ഏതാനും മിനിറ്റുകൾക്ക് മുമ്പ് അന്താരാഷ്ട്ര ഫുട്ബോൾ മാധ്യമമായ ഗോൾ , AS റിപ്പോർട്ട് ചെയ്തു എന്ന പേരിൽ അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കൂടിയാണ് പുറത്തുവിട്ടത്.