in

ടെസ്റ്റില്‍ ചരിത്രം കുറിക്കാനുറപ്പിച്ച് രോ ഹിറ്റ് ശർമ്മ

Rohit Sharma [TOI]

ഹാരിസ് മരത്തംകോട് എഴുതുന്നു, അയാള്‍ക്കുള്ള വലിയ അഗ്നിപരീക്ഷ ആയിരുന്നു ഇംഗ്ലണ്ട് മണ്ണ്.. അവിടത്തെ സ്വിങ് ബൗളിങിനെ അയാളെങ്ങിനെ ചെറുത്ത് നില്‍ക്കും, അതും ചാമ്പ്യനില്‍ ചാമ്പ്യനായ ആന്‍ഡേഴ്സണ്‍, ഇന്‍സ്വിങ് രാജാവായ ബ്രോഡ്, ഈ സീസണിലെ ഫസ്റ്റ് ക്ലാസ്സ് വിക്കറ്റ് വേട്ട്‌ക്കാരനായ റോബിന്‍സണ്‍.. ഇംഗ്ലണ്ടിന്റെ പുതിയ താരോദയം മാര്‍ക്ക് വുഡ്…

പ്രായം തന്ന പക്വതയോ, തന്റെ പ്രതിഭയോട് നീതി പുലര്‍ത്തുവാനോ… രോഹിത്ത് ഒരുങ്ങി തന്നെ ആണ്… കവര്‍ ഭാഗത്തേക്ക് ഉള്ള ഷോട്ടുകളെല്ലാം അയാള്‍ ഒഴിവാക്കി, ബോളിന്റെ ലാറ്ററല്‍ മൂവ്മെന്റ് വളരെ നന്നായി റീഡ് ചെയ്ത് ബോളിന്റെ അവസാനം തീരുമാനങ്ങള്‍ എടുക്കുന്ന രോഹിത്തിനെ എനിക്കത്ര പരിചയം ഇല്ല… ഷോട്ടുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു കളിക്കാരന്റെ ഈ പകര്‍ന്നാട്ടം.. അത് ആ കളിക്കാരനിലെ പ്രതിഭയെ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുന്നു…

Rohit Sharma WTC [TIO]

ആന്‍ഡേഴ്സനെ അയാള്‍ നല്ല രീതിയില്‍ പ്രതിരോധിക്കുന്നു.. രോഹിത്തിനെതിരെ പ്രത്യേകിച്ച് പ്ലാന്‍ ഒന്നും ഇല്ലാതെ ആണ് അവരുടെ വരവ്.. ഷോട്ട് ബോളില്‍ ഡീപ്പില്‍ വിക്കറ്റ് തരുന്ന രോഹിത്തിന് ഒരു ഷോര്‍ട്ട് ബോള്‍ മതി എന്നവര്‍ കരുതിയിരിക്കാം..

ആദ്യ ടെസ്റ്റില്‍ അവര്‍ വിജയിക്കുകയും ചെയ്തു.. ഈ ടെസ്റ്റിലും അയാള്‍ ആ ഷോട്ടിന് പിറകെ പോയി, പക്ഷെ അത് ഗ്യാലറിയിലേക്കാണ് പറന്നത്..

കളി അഞ്ച് ദിവസം ഉണ്ടെന്നും, തനിക്കായി കുറച്ച് റണ്‍സ് നേടിയേ പറ്റൂ എന്ന് അയാള്‍ തീരുമാനം എടുക്കുകയാണെങ്കില്‍..

തീര്‍ച്ചയായും ഒരഞ്ച് വര്‍ഷത്തില്‍ അയാളാ ഓപ്പണിങില്‍ കാണും..

ബോള്‍ പൊക്കി അടിക്കാതെ സെഞ്ച്വറി നേടും എന്ന പ്രതിജ്ഞ ആണ് ആദ്യം വേണ്ടത്.. അതിനായി അയാള്‍ ശ്രമിക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം..

എന്തായാലും രോഹിത്തെന്ന ടെസ്റ്റ് കളിക്കാരന് നേരെ നെറ്റി ചുളിച്ചിരുന്ന പലര്‍ക്കും ഒരര്‍ദ്ധ സമ്മതത്തോടെ കയ്യടിക്കാനുള്ളത് അയാള്‍ ഈ രണ്ട് ടെസ്റ്റിലൂടെ പകര്‍ന്നാടി കഴിഞ്ഞു…

ഇനി ചരിത്രം രചിക്കാനുള്ളത് പിറകെ വരും, കാരണം ഇത് രോഹിത്താണ്..

ഒന്നുറച്ച് കഴിഞ്ഞാല്‍ വലിയ സ്കോറുകള്‍ അയാളറിയാതെ തന്നെ ആ ബാറ്റില്‍ നിന്ന് വരും…

പി എസ് ജി വീണ്ടും ഞെട്ടിക്കുന്നു, ക്രിസ്ത്യാനോ റൊണാൾഡോയെ കൂടി എത്തിക്കാൻ നീക്കം

2021 ലെ ബാലൻ ദി ഓർ മെസ്സിക്ക് തന്നെ ഉറപ്പിക്കാം