നിലയുറപ്പിച്ചു കഴിഞ്ഞാൽ ഏറ്റവും അപകടകാരിയായ ഓപ്പണർ ആണ് ഇന്ത്യൻ താരം രോഹിത് ശർമ്മ. ഒരു ഘട്ടം കഴിഞ്ഞാൽ രോഹിത് നേരിടുന്ന ഒരുവിധം എല്ലാ ബോളുകളും രോഹിത്തിന്റെ ഈ ഇംഗ്ലീഷ് വില്ലോയുടെ സ്വീറ്റ് പോയിന്റിൽ തന്നെ പതിക്കും പിന്നെ അത് ഗാലറിയിലേക്ക് പറക്കും.
ഓസ്‌ട്രേലിയിലയിലെയും ശ്രീലങ്കയിലേയുമൊക്കെ ബോളർമാർ ഇതറിഞ്ഞവർ ആണ്. രോഹിത് 100 റൺസ് നേടിക്കഴിഞ്ഞു പോലും രോഹിത് ആരാധകർക്ക് യാതൊരുവിധ സന്തോഷവും കാണില്ല. കാരണം അവർക്ക് 200+ റൺസ് ഉണ്ടെങ്കിൽ മാത്രമേ സംതൃപ്തി ലഭിക്കുകയുള്ളൂ.
അതാണ് രോഹിത് ഗുരുനാഥ് ശർമ്മ എന്ന താരം അവരിൽ ഉണ്ടാക്കി വച്ച പ്രതീക്ഷ. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ സ്വന്തം പേരിൽ കുറിച്ച രോഹിത്തിൽ നിന്നും ട്രിപ്പിൾ സെഞ്ച്വറി പോലും ഏകദിന മത്സരത്തിൽ നിന്നും ആരാധകർ ആഗ്രഹിക്കുന്നുണ്ട് എന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി ഉണ്ടാവില്ല.
രോഹിത് ശർമ്മക്ക് ഇനിയും കൂടുതൽ ഡബിൾ സെഞ്ച്വറി അടിക്കാനുള്ള കാലിബർ ഉണ്ടെന്ന് തോന്നുന്നത് ആരാധകർക്ക് മാത്രമല്ല. ക്രിക്കറ്റ് വിദഗ്ധർക്കും സമാന അഭിപ്രായങ്ങൾ ആണ് പങ്കു വയ്ക്കാൻ ഉള്ളത്. മുൻ പാകിസ്ഥാൻ താരവും യൂ ട്യൂബറും ക്രിക്കറ്റ് കമന്റെറ്ററുമൊക്കെയായ റമീസ് രാജക്കും ഇതേ അഭിപ്രായം തന്നെയാണ് പങ്കു വയ്ക്കാൻ ഉള്ളത്.
രോഹിത് ശർമ്മക്ക് മികച്ച പിന്തുണ നൽകാൻ കഴിയുന്ന ഒരുഓപ്പണിങ് പെയർ ബാറ്റ്‌സ്മാനെ കൂടെ കിട്ടിയാൽ രോഹിത് ശർമ്മ ഡബിൾ സെഞ്ച്വറി അടിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് ആണ് അദ്ദേഹം പറഞ്ഞത്.