in

കോഹ്ലിക്കും സച്ചിനും പോലും വഴങ്ങാതെ ധോണിയുടെ റെക്കോഡ്

ആധുനിക ക്രിക്കറ്റിലെ കിരീടം വയ്ക്കാത്ത രാജാവ് ആണ് ഇന്ത്യൻ നായകൻ വിരാട്ട് കോഹ്‌ലി. കോഹ്‌ലി ബാറ്റുമായി ക്രീസ ഇറങ്ങിയാൽ തിരികെ കയറുന്നത് ഏതേലും ഒരു റെക്കോഡുമായി ആയിരിക്കും എന്നത് ആണ് ആധുനിക ക്രിക്കറ്റ് പ്രോവർബ് കളക്ഷനിലെ പുതിയ സമവാക്യം.

ക്രിക്കറ്റിന്റെ ദൈവം ആയി കണക്കാക്കുന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡുകൾ പോലും കൊഹ്‌ലിയുടെ പടയോട്ടത്തിൽ തകർന്നു വീഴുന്നത് നാം പലതവണ കണ്ടതാണ്‌. നിലവിൽ സച്ചിന്റെ പല റെക്കോഡുകളും കോഹ്‌ലിക്ക് വഴിമാറുവാനുളള സാധ്യതയും വളരെ വലുതാണ്.

സച്ചിന്റെ റെക്കോഡുകൾ പോലും കോഹ്ലിക്ക് മുന്നിൽ തകർന്നു വീഴുമ്പോഴും ധോണിയുടെ ഒരു ചേസിങ് റെക്കോഡ് കോഹ്‌ലി മുന്നിൽ തല ഉയർത്തി നിൽക്കുകയാണ്. ധോണി എന്ന ഫിനിഷർ തലയെടുപ്പോടെ മുന്നിൽ നിൽക്കുമ്പോൾ ജോണ്ടി റോഡ്സിനും ഇൻസമാം ഉൾ ഹഖിനും റിക്കി പോണ്ടിങ്ങിനും പിന്നില് നാലാമത് ആണ് കോഹ്ലിക്ക് സ്ഥാനം.

ചേസിങ് കിങ് എന്നുള്ള വിശേഷണം ഇപ്പോഴും കോഹ്‌ലിക്ക് തന്നെയാണ് എങ്കിലും. പുറത്താകാതെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ വിജയ തീരത്തേക്ക് തുഴഞ്ഞ് അടുപ്പിച്ചത് മഹേന്ദ്ര സിങ് ധോണി തന്നെയാണ്. ICCയുടെ മൂന് കിരീടങ്ങളും ഇന്ത്യയിൽ എത്തിച്ച ധോണി തന്നെയാണ് ഇതിലും മുന്നിൽ.

ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ച റെക്കോർഡ് ധോണിയുടെ പേരിൽ ആണ് ഇപ്പോഴും. 47 മത്സരങ്ങളിൽ ധോണി പുറത്താകാതെ നിന്നു ടീമിനെ വിജയത്തിലേക്ക് നായിച്ചപ്പോൾ കൊഹ്‌ലി 30 മത്സരങ്ങൾ പുറത്താകാതെ വിജയ തീരം തൊട്ടു. ധോണി ഒരു ഫിനിഷർ ആണെന്നതും കോഹ്ലി ഒരു ടോപ്പ് ഓർഡർ ബാറ്റ്‌സ്മാൻ ആണെന്നതും ഇതോടൊപ്പം ചേർത്തു വായിക്കണം.

രോഹിത് ശർമ്മ ഇനിയും ഡബിൾ സെഞ്ച്വറി അടിക്കും ചെയ്യണ്ടത് ഇത്ര മാത്രം

ടേക്ക് ഓവറിൽ NXT ടൈറ്റിലിന് വേണ്ടി ഫാറ്റാൽ ഫൈവ് വേ മാച്ച് ഉറപ്പിച്ചു