in

ടേക്ക് ഓവറിൽ NXT ടൈറ്റിലിന് വേണ്ടി ഫാറ്റാൽ ഫൈവ് വേ മാച്ച് ഉറപ്പിച്ചു

ജൂൺ എട്ടിന് നടക്കാൻ ഇരിക്കുന്ന NXT ടേക്ക് ഓവർ – ഇൻ യുവർ ഹൌസ് ഷോയിലെ NXT മെൻസ് ടൈറ്റിൽ മാച്ചിന്റെ ചിത്രം ഇന്ന് വ്യക്തമായി. നമ്പർ വൺ കണ്ടെണ്ടറിനെ കണ്ടെത്താനായി ഇന്ന് കൈൽ ഓ റൈലി, ജോണി ഗർഗാനോ, പീറ്റ് ഡൺ എന്നിവർ തമ്മിൽ നടന്ന മത്സരം ആഡം കോളിന്റെ ഇടപെടൽ മൂലം വ്യക്തമായ ഒരു വിജയി ഇല്ലാതെ അവസാനിക്കുക ഉണ്ടായി. തുടർന്ന് നിലവിൽ ഉള്ള ചാമ്പ്യനായ കാരിയൺ ക്രോസ്സിനെ വെല്ലു വിളിച്ച ആഡം കോൾ താൻ ആണ് യഥാർത്ഥ നമ്പർ വൺ കണ്ടെണ്ടർ എന്ന് പ്രഖ്യാപിച്ചു.

ഇതേ തുടർന്ന് റിങ്ങിലേക്ക് വന്ന കാരിയൺ ക്രോസ്സ് ജനറൽ മാനേജർ ആയ വില്ല്യം റീഗലിനോട് ടൈറ്റിൽ മാച്ചിൽ എല്ലാവരെയും ഉൾപെടുത്താൻ ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ഒരു ഫാറ്റൽ ഫൈവ് വേ മാച്ച് തീരുമാനമായത്. ഇത് കൂടാതെ ക്സിയ ലീ vs മെഴ്‌സിഡസ് മാർട്ടിനെസ്, എൽ എ നൈറ്റ് vs കാമെറോൺ ഗ്രൈമസ്, NXT വിമൻസ് ടൈറ്റിലിനായി റാക്കെൽ ഗോൺസാലസ് vs എംബർ മൂൺ എന്ന മാച്ചുകൾ ആണ് ഇത് വരെ ടേക്ക് ഓവറിനായി പ്രഖ്യാപിച്ചിട്ടുള്ളത്.

കോഹ്ലിക്കും സച്ചിനും പോലും വഴങ്ങാതെ ധോണിയുടെ റെക്കോഡ്

ഇംഗ്ലണ്ട് തെളിയിച്ചു ക്രിക്കറ്റ് മാനവികതയുടെ കളിയാണെന്ന്