in ,

സന്ദേശ് ജിങ്കന് ശേഷം മറ്റൊരു ഇന്ത്യക്കാരൻ കൂടി യൂറോപ്യൻ ക്ലബ്ബുമായി കരാറിലേക്ക്

Indian Football team [Republic TV]

ഇന്ത്യൻ ഫുട്ബോൾ അതിരുകൾ ഭേദിച്ച് മുന്നോട്ടു കുതിക്കുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടുകൂടി ആ ഒരു കുതിപ്പിന് വേഗത വർദ്ധിച്ചു എന്ന് പറയുന്നതിൽ ഒരു തെറ്റും കാണുവാൻ കഴിയുകയില്ല.

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ എന്ന ലേബലിൽ അറിയപ്പെടുന്ന മുൻ കേരള ബ്ലാസ്റ്റേഴ്സ് നായകനും നിലവിലെ ടി കെ മോഹൻ ബഗാൻ താരവുമായ സന്തോഷ് ജിങ്കൻ ക്രൊയേഷ്യയിലെ ഒന്നാം ഡിവിഷൻ ക്ലബ്ബായ HNX സിബിനിക്സുമായി കരാറിലായത് ഏറെ അഭിമാനത്തോടെ യാണ് ഇന്ത്യൻ ആരാധകർ കേട്ടറിഞ്ഞത്.

Indian Football team [Republic TV]

ആ സന്തോഷത്തിന്റെ ആഘോഷം അടങ്ങും മുൻപേ തന്നെ പുതിയ ഒരു സന്തോഷവാർത്ത കൂടി ഇന്ത്യൻ ഫുട്ബോൾ പ്രേമികളെ തേടിയെത്തിയിരിക്കുകയാണ്. അടുത്ത 24 മണിക്കൂറുകൾക്കുള്ളിൽ പുതിയൊരു ഇന്ത്യൻ താരത്തിന്റെ കൂടി യൂറോപ്യൻ സൈനിങ് ഉണ്ടായിരിക്കും

താരം ഏതാണെന്ന് വ്യക്തമായ സൂചനകൾ കിട്ടിയിട്ടില്ലെങ്കിലും യൂറോപ്പിലെ ഒരു രണ്ടാം ഡിവിഷൻ ക്ലബ്ബിലേക്ക് ആയിരിക്കും ഇന്ത്യൻ താരത്തിനെ സൈൻ ചെയ്യാൻ പോകുന്നത് എന്നാണ് കിട്ടുന്ന റിപ്പോർട്ടുകൾ.

കൂടുതൽ ആധികാരികതക്കായി ഇത് സംബന്ധിച്ച ഇന്ത്യയിലെ പ്രമുഖ സ്പോർട്സ് ജേണലിസ്റ്റായ മർകസ് മേർഗുലോയുടെ ട്വീറ്റ് താഴെ അറ്റാച്ച് ചെയ്യുന്നു.

അടുത്ത വമ്പൻ പോരാട്ടത്തിന് ബ്രസീലിന്റെ പോരാളികൾ തയ്യാറെടുക്കുന്നു

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം അബനീത്‌ ഭാരതി ഭാരതി ചെക്ക് റിപ്പബ്ലിക് ക്ലബ്ബുമായി കരാറിലായി