കോപ്പ അമേരിക്ക ടൂർണമെൻറ് ഫൈനലിൽ തോറ്റതിൽ നിന്നുള്ള ദുഃഖം ഇതുവരെയും ബ്രസീലിനെ മാറിയിട്ടില്ല. ഒളിമ്പിക് ടൂർണ്ണമെൻറ് സ്വർണ്ണ മെഡൽ നേട്ടം കൊണ്ട് ആ മുറിവിനു മേൽ അവർ ലേപനം പുരട്ടി എങ്കിലും അവരുടെ വേദന പൂർണ്ണമായും മാറിയിട്ടില്ല.
കോപ്പാ കിരീട നഷ്ടം അവർക്ക് അത്ര വലിയ കാര്യമൊന്നുമല്ല. പക്ഷേ ലോകകപ്പ് മത്സരത്തിൽ ജർമനിയോട് ഏറ്റ നടക്കുന്ന തോൽവിയുടെ ഞെട്ടലിൽ നിന്നും ഇതുവരെയും ബ്രസീൽ ടീം മൊത്തത്തിൽ മുക്തരായിട്ടില്ല.
അതിൽ നിന്ന് മുക്തരാവാൻ അവർക്ക് ലോകകപ്പ് വിജയം കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. അതുകൊണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് പോലും ബ്രസീൽ ടീം വളരെ വലിയ ഒരു പരിഗണനയാണ് നൽകുന്നത്.
അതുകൊണ്ട് എല്ലാ പഴുതുകളും അടച്ച് ഉള്ള തയ്യാറെടുപ്പുകൾ വളരെ നേരത്തെ തന്നെ ബ്രസീൽ തയ്യാറെടുക്കുന്നുണ്ട്. വേൾഡ് കപ്പ് യോഗ്യത.സെപ്റ്റംബറിൽ 3 മത്സരങ്ങൾ. അര്ജന്റീന, ചിലി, പെറു ടീമുകൾക്കെതിരെയുള്ള ബ്രസീൽ ടീമിനെ വരുന്ന വെള്ളിയാഴ്ച പ്രഖ്യാപിക്കും.
വളരെ നേരത്തെ തന്നെ നടത്തുന്ന ഇത്തരത്തിലുള്ള തയ്യാറെടുപ്പുകൾ ബ്രസീലിയൻ ഫുട്ബോൾ ആരാധകർക്ക് വളരെയധികം ആകാംക്ഷയും ആവേശവും ആശ്വാസവും ഒക്കെയാണ് പകരുന്നത്.