in

ബ്ലാസ്റ്റേഴ്സിന്റെ അടുത്ത വിദേശ താരമായി ജോർഹെ പെരേര ഡയസിനെ സൈൻ ചെയ്‌തുവെന്ന് റിപ്പോർട്ട്

Jorge pereyra Diaz [Sports 247D]

കേരള ബ്ലാസ്റ്റേഴ്സ് ഒരു അർജൻറീനൻ താരവുമായി ധാരണയായി എന്ന വാർത്ത കേരളത്തിൽ ആദ്യം റിപ്പോർട്ട് ചെയ്തത് ആവേശം ക്ലബ് ആയിരുന്നു. ഇവിടെ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ആ വാർത്ത വായിക്കാൻ കഴിയും. കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ വിദേശ താരമായി ആയിരിക്കും അദ്ദേഹം ടീമിൽ എത്തുക എന്നായിരുന്നു അന്ന് ആവേശം ക്ലബ് റിപ്പോർട്ട് ചെയ്തത്.

എന്നാൽ ഇപ്പോൾ മൂന്നാമത്തെ വിദേശ താരമായി അദ്ദേഹം എത്തുമെന്നാണ് മറ്റു മാധ്യമങ്ങൾ കൂടി റിപ്പോർട്ട് ചെയ്യുന്നത്. ഈ സീസണിൽ ലാറ്റിനമേരിക്കൻ വൻകരയിൽ നിന്നുള്ള രണ്ടാമത്തെ താരമായി ആയിരിക്കും അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് വരിക. ജോർഹേ റൊണാൾഡോ പെരേര ഡയസ് എന്ന ജോർഹെ പെരേര ഡയസ് ആണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത് എന്നാണ് റിപ്പോർട്ട്. ഇദ്ദേഹം ഒരു മുന്നേറ്റനിര താരമാണ്.

Jorge pereyra Diaz [Sports 247D]

31 വയസുകാരനായ ഈ അർജൻറീന താരം 8 ക്ലബ്ബുകളിലായി 140 ഓളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2008 ഫെറോ കാരിൽ ഔസ്റ്റാ എന്ന ക്ലബ്ബിൽ കൂടിയായിരുന്നു അദ്ദേഹം തൻറെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. താരത്തിനെ കൂടാതെ രണ്ടു മുന്നേറ്റനിര താരങ്ങളെ കൂടി ബ്ലാസ്റ്റേഴ്സിന്റെ ടീമിലേക്ക് എത്തിക്കാൻ മാനേജ്മെൻറ് താല്പര്യപ്പെടുന്നു എന്നും ഒരു റിപ്പോർട്ടുണ്ട്.

താരവുമായി ക്ലബ്ബ് ഒരു വ്യക്തിഗത കരാറിൽ എത്തിയിട്ടുണ്ടെന്നും എന്നാൽ ഇതുവരെയും ശേഷിക്കുന്ന പേപ്പർ വർക്കുകൾ പൂർത്തിയാക്കിയിട്ടില്ല എന്നുമാണ് ലഭ്യമാകുന്ന വിവരം. അതും കൂടി കഴിഞ്ഞാൽ കൂടുതൽ കാത്തുനിൽക്കാതെ ഉടൻതന്നെ മാനേജ്മെൻറ് അനൗൺസ്മെൻറ് പ്രഖ്യാപിക്കുന്നതാണ്. എന്നാൽ സൈനിങ് പൂർത്തിയാക്കി എന്നാണ് ഒരു ഇന്ത്യൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

അർജൻറീന മലേഷ്യ മെക്സിക്കോ ബൊളീവിയ എന്നീ രാജ്യങ്ങളിലെ വിവിധ ക്ലബ്ബുകൾക്ക് ബൂട്ട് കെട്ടിയ താരം താരതമ്യേന മോശമല്ലാത്ത പ്രകടനമാണ് കളിച്ച ലീഗുകളിൽ എല്ലാം കാഴ്ചവച്ചിട്ടുള്ളത്.

എ എഫ് സി ചാമ്പ്യൻസ് ലീഗ് എ എഫ് സി കപ്പ് തുടങ്ങിയ മത്സരങ്ങളിൽ കളിച്ചു പരിചയമുള്ളതുകൊണ്ട് ഏഷ്യൻ സാഹചര്യങ്ങളുമായി വളരെയധികം പൊരുത്തപ്പെട്ട് കളിക്കുവാൻ ഇദ്ദേഹത്തിന് കഴിയുമെന്ന് തീർച്ചയാണ്. നേരത്തെ എഫ് ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇന്ത്യൻ ക്ലബ്ബായ ബംഗളൂരു എഫ്സി ക്കെതിരെ ഗോൾ നേടിയ ഒരു ചരിത്രം കൂടി ഇദ്ദേഹത്തിനുണ്ട്. അതുകൊണ്ടുതന്നെ താരം ആരാധകർക്ക് വളരെയധികം പ്രിയപ്പെട്ടവൻ ആയിരിക്കും

മെസ്സിക്ക് നൽകുവാനുള്ള സമ്മാനം നെയ്മർ തയ്യാറാക്കി കഴിഞ്ഞു

നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം കുറിക്കാൻ നീരജ് ചോപ്ര , ഫൈനലിൽ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളി.