രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ബാഴ്സലോണ വാസം അവസാനിപ്പിച്ചശേഷം പാരീസ് സെൻറ് ജർമൻ ക്ലബ്ബിലേക്ക് എത്തുകയാണ് ഫുട്ബോളിന്റെ മിശിഹാ ലയണൽ മെസ്സി. ബാഴ്‍സലോണ അധികൃതരുമായി ഏറെനാളായി പുകയുന്ന അസ്വാരസ്യങ്ങൾക്ക് വിരാമം കുറിച്ചു കൊണ്ടായിരുന്നു മെസ്സി ക്ലബ്ബിൻറെ പടിയിറങ്ങിയത്.
ബാഴ്സലോണ വിടുമ്പോൾ ലയണൽ മെസ്സിയുടെ മനസ്സിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി ആയിരുന്നുവെങ്കിലും, തീരുമാനങ്ങളെടുക്കുന്നതിൽ അല്പം എടുത്തു ചാട്ടം ചാടി കാണിച്ചതിനാൽ സ്വപ്ന സൈനിങ് നടത്തുവാനുള്ള അവസരം സിറ്റിയിൽ നിന്നും വളരെ അകലേക്ക് തെന്നിമാറി.
ശേഷിക്കുന്ന മറ്റൊരു വലിയ സാധ്യത പാരീസ് സെന്റ് ജർമൻ ക്ലബ്ബാണ്. ലയണൽ മെസ്സിയെ തങ്ങളുടെ ടീമിലേക്ക് എത്തിക്കുവാനുള്ള വളരെ വിപുലമായ തയ്യാറെടുപ്പുകൾക്കാണ് പാരീസ് നഗരം ഇപ്പോൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പാരീസിന്റെ ചരിത്രവും സംസ്കാരിക സമ്പന്നതയും സൗന്ദര്യവും വിളിച്ചോതുന്ന ഈഫെൽ ഗോപുരത്തിൽ കൂടി തന്നെയായിരിക്കും മിശിഹായുടെ തിരു വരവിന്റെ പ്രഖ്യാപനം അവർ അറിയിക്കുവാൻ പോകുന്നത്.
ഓഗസ്റ്റ് പത്താം തീയതിയിലേക്ക് ഫ്രാൻസിന്റെ സമ്പന്നതയുടെ പ്രതീകമായ പാരീസ് സെൻറ് ജർമൻ ക്ലബ്ബ് പാരീസിന്റെ സാംസ്കാരിക മഹത്വത്തിന്റെ പ്രതീകമായ ഈഫൽ ഗോപുരം ബുക്ക് ചെയ്തു കഴിഞ്ഞു. ഇന്നേക്ക് മൂന്ന് ദിവസങ്ങൾക്കപ്പുറം പാരീസ് നഗരത്തിലെ ഏറ്റവും ഉയർന്ന ദീപനാളം തെളിയുമ്പോൾ അതിൽ ഫുട്ബോളിന്റെ മിശിഹായുടെ എഴുന്നള്ളത്തിന്റെ വെളിപാട് ഉണ്ടാകും.
- മെസ്സിയില്ലെങ്കിൽ തനിക്കു ബാഴ്സലോണയിൽ കളിക്കണ്ട, അഗ്യൂറോ ബാഴ്സലോണയിൽ നിന്ന് പിന്മാറുന്നു
- ഞാൻ ബാഴ്സലോണയിൽ നിന്ന് പുറത്തു പോയെങ്കിൽ അവർ എന്നെ ചവിട്ടി പുറത്താക്കിയതാണ്; ലയണൽ മെസ്സി
മെസ്സി പാരീസിലേക്ക് എത്തുമ്പോൾ നൽകാനുള്ള സമ്മാനം തയ്യാറാക്കി കത്തിരിക്കുകയാണ് പാരീസ് സെൻറ് ജർമൻ ക്ലബ്ബിന്റെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ. ഇതുവരെ താൻ അണിഞ്ഞിരുന്ന തൻറെ പത്താം നമ്പർ ജേഴ്സി ആണ് മെസ്സി ക്കുള്ള സമ്മാനമായി നെയ്മർ ജൂനിയർ കാത്തു വച്ചിരിക്കുന്നത്. ലയണൽ മെസ്സി യുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് നെയ്മർ ജൂനിയർ പണ്ട് ബാഴ്സലോണയിൽ ഇരുവരും ഒരുമിച്ച് കളിക്കുന്ന സമയത്ത് തുടങ്ങിയ ആത്മബന്ധം ആയിരുന്നു അത്.