in

അഭ്യൂഹങ്ങൾക്ക് വിരാമം, മിശിഹായുടെ തിരുവരവിന് പാരീസ് നഗരം ഒരുങ്ങുകയാണ് ദിവ്യ വെളിപാടുകൾ എത്തി

Messi to PSG 433

ലയണൽ മെസ്സി ബാഴ്സലോണ യുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് ഒരൊറ്റ സംശയം മാത്രമായിരുന്നു ലയണൽ മെസ്സിയുടെ ഇനിയുള്ള ഭാവി എവിടെയാണ്, ആരുടെ ഒപ്പം ആകും ഇനി ലയണൽ മെസ്സി പന്ത് തട്ടുക ഇതൊക്കെയായിരുന്നു ആശയങ്ങൾ.

എന്നാൽ ആ സംശയങ്ങൾക്കെല്ലാം ഇപ്പോഴും വിരാമം കുറിച്ചു കൊണ്ട് ചില വിശ്വസനീയമായ തെളിവുകളും റിപ്പോർട്ടുകളും വന്നു കഴിഞ്ഞു വന്നു കഴിഞ്ഞു. സ്വാതന്ത്ര്യത്തിന്റെയും ആഘോഷത്തിന്റെയും നഗരമായ പാരീസിലേക്ക് തന്നെയാണ് മിശിഹാ ഇനി എഴുന്നള്ളുന്നത്.

Messi to PSG 433

കഴിഞ്ഞ കുറെ കാലങ്ങളായി ട്രാൻസ്ഫർ വിപണി അടക്കിഭരിക്കുന്ന ഫ്രഞ്ച് ക്ലബ്ബിൽ ഇപ്പോൾ താരസമ്പനതയുടെ ബാഹുല്യം തന്നെയാണ്. ലയണൽ മെസ്സിയുടെ ഉറ്റസുഹൃത്തായ നെയ്മർ ജൂനിയർ തന്നെയാണ് അദ്ദേഹത്തിന് പാരീസിലേക്ക് എത്തിക്കുന്നതിൽ മുഖ്യകാർമികത്വം വഹിച്ചത്. പാരീസിലെ നക്ഷത്ര കൂട്ടിലേക്ക് ലയണൽ മെസ്സി കൂടി എത്തുമ്പോൾ അവർ അനിഷേധ്യമായ ഒരു ശക്തിയായി വളരും.

ലോകഫുട്ബോളിലെ മിശിഹായെ വരവേൽക്കാൻ വൻ ആഘോഷ പരിപാടികളാണ് പാരീസ് നഗരം ഒരുക്കുന്നത്. പാരീസിന്റെ ചരിത്രവും സംസ്കാരികസമ്പന്നതയും സൗന്ദര്യവും വിളിച്ചോതുന്ന ഈഫെൽ ഗോപുരത്തിൽ കൂടി തന്നെയായിരിക്കും മിശിഹായുടെ തിരു വരവിന്റെ പ്രഖ്യാപനം അവർ അറിയിക്കുവാൻ പോകുന്നത്.

https://twitter.com/IntChampionsCup/status/1423676687590514689

ഓഗസ്റ്റ് പത്താം തീയതിയിലേക്ക് ഫ്രാൻസിന്റെ സമ്പന്നതയുടെ പ്രതീകമായ പാരീസ് സെൻറ് ജർമൻ ക്ലബ്ബ് പാരീസിന്റെ സാംസ്കാരിക മഹത്വത്തിന്റെ പ്രതീകമായ ഈഫൽ ഗോപുരം ബുക്ക് ചെയ്തു കഴിഞ്ഞു. ഇന്നേക്ക് മൂന്ന് ദിവസങ്ങൾക്കപ്പുറം പാരീസ് നഗരത്തിലെ ഏറ്റവും ഉയർന്ന ദീപനാളം തെളിയുമ്പോൾ അതിൽ ഫുട്ബോളിന്റെ മിശിഹായുടെ എഴുന്നള്ളത്തിന്റെ വെളിപാട് ഉണ്ടാകും.

ലയണൽ മെസ്സി എത്തിക്കഴിഞ്ഞാൽ പാരീസ് സെൻറ് ജർമൻ ക്ലബ്ബിൻറെ പത്താം നമ്പർ ജേഴ്സിക്ക് പുതിയ അവകാശി എത്തും. മുഴങ്ങിക്കേൾക്കുന്ന മറ്റുവാർത്തകൾ കൂടി ശരിയാണെങ്കിൽ മെസ്സിയുടെ വരവിനുശേഷം ഉടൻതന്നെ ഫ്രഞ്ച് താരം കിലിയൻ എംബപ്പേ റയൽ മാഡ്രിഡിലേക്ക് കൂടുമാറും.

മെസ്സിയുടെ കാര്യത്തിൽ സിറ്റിക്ക് തെറ്റുപറ്റിപ്പോയി, തീരുമാനങ്ങളെടുക്കുന്നതിൽ അല്പംകൂടി ക്ഷമ കാണിക്കേണ്ടതായിരുന്നു

മെസ്സിയില്ലെങ്കിൽ തനിക്കു ബാഴ്സലോണയിൽ കളിക്കണ്ട, അഗ്യൂറോ ബാഴ്സലോണയിൽ നിന്ന് പിന്മാറുന്നു