ബാഴ്സലോണ വിട്ടാൽ ലയണൽ മെസ്സിയുടെ പ്രഥമപരിഗണന മാഞ്ചസ്റ്റർ സിറ്റി തന്നെയായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ സിറ്റിക്ക് താരത്തിനെ സൈൻ ചെയ്യാൻ കഴിയുകയില്ല എന്നാണ് അറിയാൻ കഴിയുന്നത്. ലയണൽ മെസ്സിയുടെ പ്രിയപ്പെട്ട പരിശീലകനായ ഗാഡിയോളയും മെസ്സിയും തമ്മിൽ നടത്തിയ ചർച്ചയിലും ബാഴ്സലോണയിൽ തുടരുവാൻ തന്നെയായിരുന്നു മെസ്സിയുടെ തീരുമാനം എന്നായിരുന്നു അദ്ദേഹം അറിയിച്ചത്.
ലയണൽ മെസ്സിക്ക് ബാഴ്സലോണ എന്ന ക്ലബ്ബിനോട് ഉള്ള വൈകാരികമായ ബന്ധത്തെക്കുറിച്ച് നന്നായി അറിയാവുന്നത് കൊണ്ട് തന്നെ ഗാർഡിയോളയും ലയണൽ മെസ്സി ബാഴ്സയിൽ തന്നെ തുടരുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെയായിരുന്നു മറ്റു പദ്ധതികളിലേക്ക് മാഞ്ചസ്റ്റർ സിറ്റി തിരിഞ്ഞത്.
എന്നും പെപ് ഗാർഡിയോളയുടെ പ്രിയപ്പെട്ട താരമായിരുന്നു ലയണൽ മെസ്സി അതുപോലെ മെസ്സിക്ക് തിരിച്ചും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പരിശീലകൻ ഗാർഡിയോള ആയിരുന്നു. രണ്ടു പേർക്കും ഒരുമിച്ച് കളിക്കാനും കളിപ്പിക്കാനും വളരെ ഏറെ ആഗ്രഹമുണ്ടായിരുന്നു എന്നാൽ കാര്യങ്ങൾ അവർ ആഗ്രഹിച്ചത് പോലെ നടന്നില്ല.
യൂറോപ്പിൽ മറ്റൊരു ക്ലബ്ബിനുവേണ്ടി കളിക്കുവാൻ മെസ്സിക്ക് കഴിയില്ല എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഗാർഡിയോള ക്ലബ്ബിൻറെ ഭാവി പദ്ധതികൾ തയ്യാറാക്കിയപ്പോൾ അതിൽ ലയണൽ മെസ്സിയെ ഉൾപ്പെടുത്തിയില്ല പകരം മറ്റു താരങ്ങളെ ടീമിലേക്ക് എത്തിക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം.
പത്താം നമ്പർ ജേഴ്സിയും ഓഫർ ചെയ്തു ഗ്രീലിഷിനെ തന്റെ ടീമിലേക്ക് കൊണ്ടുവരുമ്പോൾ അദ്ദേഹം മെസ്സി വരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ലായിരുന്നു. മെസ്സി ബാർസ യുമായി വേർപിരിഞ്ഞതോടെ കൂടി തൻറെ കൈ മുന്നിൽ എത്തിയിട്ടും തൻറെ ആ വിലപ്പെട്ട മാണിക്യത്തിനെ കൈവിട്ടു കളയേണ്ടി വരികയാണ് അദ്ദേഹത്തിന്.
താരങ്ങൾക്കെല്ലാം വമ്പൻ പ്രതിഫലം കൊടുത്തുകൊണ്ടിരിക്കുന്നത് സിറ്റിക്ക് ലയണൽ മെസ്സിയുടെ പ്രതിഫലം കൂടി താങ്ങാനുള്ള സാമ്പത്തികശേഷിയും നിലവിലുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം സംശയത്തിന്റെ നിഴലിൽ തന്നെ നില നിൽക്കുകയാണ്. ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമനിലേക്ക് ലയണൽ മെസ്സി എത്തണം എങ്കിലും ചില പ്രശ്നങ്ങൾ കൂടിയുണ്ട്.
എംബപ്പേയെ പോലെയുള്ള ചില താരങ്ങളെ ഒഴിവാക്കിയാൽ മാത്രമേ മെസ്സിയുടെ പ്രതിഫലത്തിൽ നികുതിയിളവുകളോടുകൂടി അവർക്ക് താരത്തിനെ ഉൾപ്പെടുത്തുവാൻ കഴിയുകയുള്ളൂ. ഇനി അത്ഭുതങ്ങൾ നടന്നാൽ മാത്രമാണ് സിറ്റിക്ക് താരത്തിനെ സ്വന്തമാക്കുവാൻ കഴിയുക.